Connect with us

Hi, what are you looking for?

Kerala

‘പിണറായിക്ക് വെട്ടി നിരത്തലിൽ ആശാൻ പട്ടം’, മരുമോന് വേണ്ടി ഷൈലജയെയും രാധാകൃഷ്ണനെയും ഐസക്കിനെയും വെട്ടി ഒതുക്കി

തിരുവനന്തപുരം . ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായിരിക്കെ സംസ്ഥാന രാഷ്‌ട്രീയത്തില്‍ പിണറായിക്ക് ശേഷം ആരെന്ന് ചോദ്യത്തിന് മുഖ്യമന്ത്രി പച്ചയായി ഉത്തരം നൽകുകയാണ്. ലോക്സഭാ സ്ഥാനാര്‍ഥിപട്ടികയിലൂടെ ഇത് വ്യക്തമാക്കുകയാണ് പിണറായിയുടെ കുരുട്ട് ബുദ്ധി.. മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസിന് തടസമായേക്കാവുന്ന ഏവർക്കും ലോക്‌സഭാ ടിക്കറ്റ് നൽകുക വഴി പുന്നാര മരുമോന് മുഖ്യമന്ത്രി കസേരക്ക് വഴി തുറന്നിരിക്കുകയാണ് പിണറായി സഖാവ്. ഇവിടെയും ഇരുതല മൂർച്ചയുള്ള അരിവാളും ചുറ്റികയും നക്ഷത്രവുമാണ് മാർക്സിസത്തിനു പകരമായി ‘പിണറായിസത്തിലും’ ഈ മഹാൻ ഉപയോഗിച്ചിരിക്കുന്നതെന്ന് മാത്രം.

മുൻ ആരോഗ്യ മന്ത്രി കെ കെ ഷൈലജയെയും മന്ത്രി കെ.രാധാകൃഷ്ണനെയും പ്രധാനമായും ഉന്നം വച്ചിരിക്കുന്ന പിണറായി വിജയൻ രണ്ടു പേരെയും വെട്ടി ഒതുക്കുന്നതിൽ വിജയിച്ചു. കുറെനാളായി പിണറായിയുടെ കണ്ണിലെ കരടായിരുന്നു രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡുകളില്‍ മുഖ്യമന്ത്രിയോട് ചോദിക്കാതെ സ്വീകരിച്ച നിലപാട്, ദേവസ്വം മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയിരുന്ന എ. സമ്പത്തിനെ പിന്‍വലിക്കണമെന്ന് ശാഠ്യം പിടിച്ചതും പിന്നാക്ക വിഭാഗത്തില്‍ പാര്‍ട്ടിക്ക് അതീതമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അടക്കം കണ്ണിലെ കരടായിരുന്നു രാധാകൃഷ്ണൻ. ഇങ്ങനെ പോയാല്‍ മന്ത്രി രാധാകൃഷ്ണന്‍, മരുമകന് പാരയാകുമെന്ന് പോലും പിണറായി ഭയപ്പെട്ടിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ കെ.കെ. ശൈലജ മുഖ്യമന്ത്രിയാകുമെന്നായിരുന്നു മാധ്യമങ്ങൾ വിലയിരുത്തിയിരുന്നത്. നിഷ്പക്ഷമായി പറഞ്ഞാൽ അതായിരുന്നു നടക്കേണ്ടിയിരുന്നത്. എന്നാല്‍ മന്ത്രിസ്ഥാനം പോലും ശൈലജ ടീച്ചർക്ക് പിണറായി വിജയൻ നല്‍കിയില്ല. കേന്ദ്ര കമ്മിറ്റിയംഗമായ ശൈലജയെ തഴഞ്ഞ്, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പാര്‍ട്ടിയില്‍ എത്തിയ വീണാ ജോര്‍ജ്ജിനെ മന്ത്രിയാക്കുന്ന കുതന്ത്രമാണ് പിണറായി ശൈലജയെ വെട്ടിയൊതുക്കാൻ പയറ്റിയത്. ഇതില്‍ പാര്‍ട്ടിക്കമ്മിറ്റികളില്‍ ശൈലജയും കൂട്ടരും വിമര്‍ശനം ഉന്നയിച്ചിരുന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. മുതിര്‍ന്ന അംഗങ്ങളെ തഴഞ്ഞ് മരുമകനെ മന്ത്രിയാക്കുകയായിരുന്നു അപ്പോൾ.

കെ.കെ. ശൈലജ ആരോഗ്യമന്ത്രി ആയിരുന്ന കാലത്ത് വാരി കൂട്ടിയ അംഗീകാരങ്ങൾ പിണറായിയുടെ ഉറക്കം കെടുത്തിയിരുന്നു.. ഇതിനുശേഷം ശൈലജയെ രാഷ്‌ട്രീയമായി ഒതുക്കാനാവുന്നതെല്ലാം പിണറായി ചെയ്തുകൊണ്ടേയിരുന്നു. ഏറ്റവും ഒടുവില്‍ നവകേരള സദസില്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍ നടന്ന സ്വീകരണ പരിപാടിയില്‍ ശൈലജയുടെ അധ്യക്ഷ പ്രസംഗം കൂടിപ്പോയെന്നു പോലും പിണറായി പറയുകയും പരിപാടിക്ക് ആളില്ലായിരുന്നുവെന്നു പറഞ്ഞു പരിഹസിക്കുകയും വരെ ഉണ്ടായി. തെരഞ്ഞെടുപ്പിലൂടെ ശൈലജയുടെ ജനസമ്മതി കുറയ്‌ക്കുകയാണ്
അവിടെ പിണറായി വിജയൻ പയറ്റിയ ബുദ്ധി.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി പരിപാടികളില്‍ നിന്ന് അകന്നു നിന്ന തോമസ് ഐസക്കിന് സീറ്റ് നല്‍കിയതിലൂടെ, തന്നെ വിമര്‍ശിക്കുന്ന ഒരാളെക്കൂടി പിണറായി നിലം പരിശാക്കി. തോമസ് ഐസക്ക് സംസ്ഥാന സെക്രട്ടറി സ്ഥാനം മോഹിച്ചപ്പോലും കുഴുകാല് നോക്കി വെട്ടുകയാണ് പിണറായി ചെയ്തത്. ഇപ്പോൾ ഐസക്കിനെ പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലേയ്‌ക്കു വണ്ടി കയറ്റി വിട്ടിരിക്കുകയാണ്.

എം.എ. ബേബിയെയും വിജയരാഘവനെയും പോളിറ്റ് ബ്യൂറോയിലാക്കി ദല്‍ഹിയിലേക്ക് അയച്ച് രണ്ടു പേരെയും വെട്ടി ഒതുക്കിയതിനു പിറകേയാണിത്. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്നു മാറ്റിയ വിജയരാഘവന്‍ പിന്നെ സംസ്ഥാനത്തെ പരിപാടികളിലൊന്നും അധികം കാണാനില്ലാത്ത അവസ്ഥയിലായി. ഇതിന്റെ പരാതി തീര്‍ക്കാനാണ് സ്ഥാനാര്‍ത്ഥിയാക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...