Connect with us

Hi, what are you looking for?

Kerala

അരളി ആൾ നിസാരമല്ല മരണം വരെ സംഭവിച്ചേക്കാം

അരളി പൂവ് നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു പൂവ് ആണ്. ദേശീയപാതയുടെ മീഡിയനിൽ നിരനിരയായി പൂത്തുനിൽക്കുന്ന അരളി പൂവ് കാണാൻ നല്ല ഭംഗിയാണ്. ക്ഷേത്രപരിസരത്തും ഇവയെ കാണാം. ക്ഷേത്രങ്ങളിൽ നിവേദ്യത്തിന് തുളസിക്കും തെച്ചിക്കുമൊപ്പം അരളിയെയും കൂടെ കൂട്ടാറുണ്ട്. എന്നാൽ അലങ്കാര സസ്യമായ അരളി അൽപം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട സസ്യമാണ്. പൂക്കളത്തിൽ മാത്രമല്ല തുളസിക്കും തെച്ചിക്കും ഒപ്പം ക്ഷേത്രത്തിലെ നിവേദ്യത്തിലും അരളി ഇടംപിടിച്ചു തുടങ്ങിയിരിക്കുന്നു. നിവേദ്യം കഴിക്കുമ്പോൾ ഈ പൂക്കളും ഉള്ളിലേക്ക് എത്താനുള്ള സാധ്യതയുണ്ട് . എന്നാൽ അരളി ഭക്ഷ്യയോഗ്യം അല്ലെന്നാണ് യാഥാർത്ഥ്യം. അതിലുള്ള വിഷാംശം നിവേദ്യം കഴിക്കുന്നതിലൂടെ മനുഷ്യശരീരത്തിലേക്കും എത്തുമെന്ന് ശാസ്ത്രജ്ഞർ പറയുന്നു. നോര്‍ത്ത് ആഫ്രിക്കയിൽ നിന്നുള്ള ഒരു കുറ്റിച്ചെടിയാണ് അരളി. നീരിയം ഒലിയാന്‍ഡർ എന്നാണ് അരളിയുടെ ശാസ്ത്രീയനാമം. അപ്പോസയനേസിയേ കുടുംബത്തിൽപ്പെട്ട ഈ ചെടിയുടെ ഇലയിലും പൂവിലും കായയിലും വേരിലും വരെ വിഷമാണ്. പാൽപോലുള്ള ഒലിയാൻഡ്രിലിൻ എന്ന രാസവസ്തു ശരീരത്തിലെത്തിയാൽ ഛർദിയും ദേഹാസ്വസ്ഥ്യവും ഉണ്ടാകുന്നു. ഹൈപ്പോ ടെൻഷൻ, ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്കും നയിക്കാം. പൂക്കളെക്കാൾ മറ്റു ഭാഗങ്ങളിലാണ് വിഷാംശം എന്ന് വനഗവേഷണ കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞനായ ഡോക്ടർ പി സുജനപാൽ പറയുന്നു. ഇവ ശരീരത്തിൽ എത്തിയാൽ ആരോഗ്യത്തിന് ഹാനികരമാണ്. ശരീരത്തിൽ ഏത് അളവിൽ ചെല്ലുന്നു എന്നതിനനുസരിച്ചാണ് ഗുരുതരാവസ്ഥ കണക്കാക്കുന്നത് . ചെറിയ അളവിൽ അരളിയുടെ ഭാഗങ്ങൾ വയറ്റിൽ എത്തിയാൽ വയറിളക്കം നിർജനീകരണം ഛർദി തുടങ്ങിയവയാണ് ഉണ്ടാവുക. വലിയ അളവിൽ കഴിച്ചാൽ ഗുരുതരാവസ്ഥ ആകും. അരളിയുടെ ഇതൾ വയറ്റിലെത്തിയാൽ ഉടൻ മരണമൊന്നും ഉണ്ടാകില്ല. ശരീരത്തില്‍ വിഷാംശത്തിന്റെ അളവ് അനുസരിച്ച് ആരോഗ്യസ്ഥിതി ഗുരുതരമാകുന്നു. ഇതിന്റെ വിഷം ഹൃദയം, നാഡീവ്യൂഹം, ആമാശയം എന്നിവയെ ബാധിക്കും. മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവർക്ക് ഇതുകൂടി ആയാൽ മരണംവരെ സംഭവിക്കാം. പൂവില്‍ നിന്നുണ്ടാക്കുന്ന തേന്‍ കഴിക്കുന്നതുപോലും രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നു. എന്നാൽ പല ക്ഷേത്രങ്ങളും നിവേദപുഷ്പങ്ങളിൽ നിന്ന് ആദ്യം മുതൽക്കേ അരളിയെ ഒഴിവാക്കിയിരുന്നു. തൃപ്രയാർ ക്ഷേത്രത്തിൽ നിന്ന് പത്തുവർഷത്തിന് മുന്നേ തന്നെ നിവേദ്യ പൂജയിൽ നിന്ന് തന്ത്രി അരളിപ്പൂവിനെ ഒഴിവാക്കിയിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...