Connect with us

Hi, what are you looking for?

India

ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച് ഒഐസി, ചുട്ട മറുപടി നൽകി ഇന്ത്യ

ന്യൂ ഡൽഹി . ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്രസർക്കാരിന്റെ തീരുമാനം ശരിവച്ച സുപ്രീം കോടതി വിധിയെ വിമർശിച്ച രംഗത്ത് വന്ന മുസ്ലീം രാഷ്‌ട്രങ്ങളുടെ അന്താരാഷ്‌ട്ര കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന് (ഒഐസി) ചുട്ട മറുപടി നൽകി ഇന്ത്യ. അതിർത്തി കടന്നുള്ള ഭീകരതയ്‌ക്ക് പിന്തുണ നൽകുന്നവരുടെ നിർദ്ദേശപ്രകാരമാണ് ഒഐസി പ്രസ്താവന പുറത്തിറക്കിയതെന്നും സ്വന്തം വിശ്വാസ്യതയെയാണ് ഇത് ചോദ്യം ചെയ്യുന്നതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാല വക്താവ് അരിന്ദം ബാഗ്ചി മറുപടി കൊടുക്കുകയായിരുന്നു.

പാക് നിലപാടിന്‌ സമാനമായി പ്രതികരിച്ച ഒഐസിയുടെ പ്രമേയത്തെ അർഹിച്ച അവ​ഗണനയോട് കൂടി ഇന്ത്യ തള്ളുകയായിരുന്നു. ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോർപ്പറേഷന്റെ (ഒഐസി) പ്രസ്താവനയെ തള്ളിയ ഇന്ത്യ. കശ്മീർ വിഷയത്തിലെ സുപ്രീം കോടതി വിധിയെ എതിർത്ത ഒഐസി നിലപാടിനെ കൂടിയാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ഒഐസി ജനറൽ സെക്രട്ടേറിയറ്റാണ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്ത സർക്കാർ നടപടിയെ സുപ്രീം കോടതി ശരിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഒഐസിയുടെ പ്രസ്താവന ഉണ്ടാവുന്നത്.

പ്രസ്താവന തെറ്റും ദുരുദ്ദേശ്യപരവുമാണ്. മനുഷ്യാവകാശ ലംഘനങ്ങളും അതിർത്തി കടന്നുള്ള ഭീകരവാദവും നടത്തുന്നവരെ പിന്തുണയ്‌ക്കുന്നതാണ് ഒഐസിയുടെ നിലപാട്. ഇത്തരം പ്രസ്താവനകൾ ഒഐസിയുടെ വിശ്വാസ്യതയെ തന്നെ തകർക്കും – ഇന്ത്യ പറഞ്ഞു.
പ്രദേശത്ത് ഇന്ത്യ നിയമവിരുദ്ധവും ഏകപക്ഷീയവുമായ നടത്തിയ നടപടികളെല്ലാം പിൻവലിക്കണമെന്നായിരുന്നു ഒഐസി ആഹ്വാനം ചെയ്തത്. ഐക്യരാഷ്‌ട്രസഭയ്‌ക്ക് അനുസൃതമായി മാത്രം ജമ്മു കശ്മീരിലെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കണമെന്നും ഇതിനായി അന്താരാഷ്‌ട്ര സമൂഹം ഇടപെടണമെന്നും ഒഐസി ആവശ്യപ്പെ ടുകയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...