തിരുവനന്തപുരം . മെഡിക്കൽ പിജി വിദ്യാർത്ഥിനിയായ യുവ ഡോക്ടറെ അപ്പാർട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് പുത്തൂർ നാസ് മൻസിലിൽ ഷഹാനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗം പിജി വിദ്യാർത്ഥിനിയാണ് ഷഹാന.
തിങ്കളാഴ്ച രാത്രി 11.30-ഓടെയാണ് അപ്പാർട്ട്മെന്റിലെ മുറിയിൽ നിന്നും ഷഹാനയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. പെട്ടെന്ന് തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആത്മഹത്യയാണെന്നാണ് പോലീസ് സംശയിക്കുന്നത്. അപ്പാർട്ട്മെന്റിൽ പോലീസ് നടത്തിയ പരിശോധനയിൽ ഒരു കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഇത് ഷഹാനയുടേതാണെന്നു സ്ഥിരീകരിച്ചിട്ടില്ല.