കൊല്ലം∙ കൊല്ലം – പുനലൂർ ദേശീയ പാതയിലുണ്ടായ വാഹനാപകടത്തിൽ എസ്എപി ക്യാംപിലെ ഹവിൽദാറും ദേശീയ മെഡൽ ജേതാവുമായ ഓംകാർനാഥ് (25) മരണപെട്ടു. കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂർ വാളക്കോട് പള്ളിക്കു സമീപം നിയന്ത്രണംവിട്ട ബൈക്ക് മരത്തിൽ ഇടിച്ചു കയറിയതായിരുന്നു അപകടം.
കൊല്ലം തൊളിക്കോട് സ്വദേശിയായ ഓംകാർ തിരുവനന്തപുരം എസ്എപി ക്യാംപിലെ ഹവിൽദാറാണ്. ബുധനാഴ്ച രാത്രി 11.15ഓടെയായിരുന്നു അപകടം ഉണ്ടാവുന്നത്. അപകടസ്ഥലത്തു വച്ചു തന്നെ ഓംകാർനാഥ് മരണപെട്ടു. ഓംകാറിനൊപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.