Connect with us

Hi, what are you looking for?

Kerala

ബി ജെ പി പ്രസിഡന്റ് ശരിയല്ല, ജാതിയും ഗ്രൂപ്പും മാത്രമാണവർ, സുരേഷ് ഗോപിയെ അവർ ഒതുക്കാൻ നോക്കുന്നു

കേരളത്തിൽ സുരേഷ് ഗോപിയെ ഒതുക്കാൻ ശ്രമം നടക്കുന്നതായി നടൻ കൊല്ലം തുളസി. ബിജെപി കേന്ദ്ര നേതൃത്വത്തിൽ സ്വാധീനമുള്ളതുകൊണ്ടാണ് പലർക്കും സുരേഷ് ഗോപിയെ ഒന്നും ചെയ്യാൻ കഴിയാത്തതെന്നും, ഇപ്പോഴത്തെ സാഹചര്യത്തിൽ തൃശ്ശൂരിൽ സുരേഷ് ഗോപി ജയിക്കാൻ സാദ്ധ്യതയുണ്ടെന്നും കൊല്ലം തുളസി ഒരു മലയാളം ടി വി ചാനലിലോട് പറഞ്ഞു.

കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ:’സുരേഷ് ഗോപി ജയിച്ച് മന്ത്രിയാവുകയാണെങ്കിൽ കേരളത്തിന് ഒരുപാട് ഗുണം ചെയ്യും. ചില അഭിപ്രായങ്ങളൊക്കെ എടുത്തുചാടി പറയാറുണ്ടെങ്കിലും ശുദ്ധമനസാണ് സുരേഷ് ഗോപിയുടേത്. കേരളത്തിലെ ഇപ്പോഴത്തെ ബിജെപിയും അതിന്റെ പ്രസിഡന്റുമൊന്നും ഒട്ടും ശരിയല്ല. ജാതിയും ഗ്രൂപ്പും മാത്രമാണവർ. ഒരു എംഎൽഎ ഉണ്ടായിരുന്നത് പോലും പോയി.

ഇനി ക്ളച്ച് പിടിക്കാൻ പോകുന്നില്ല. സുരേഷ് ഗോപി ബിജെപിയിൽ സജീവമാകേണ്ടസമയം കഴിഞ്ഞു. സുരേഷ് ഗോപിക്ക് അർഹമായ സ്ഥാനം കൊടുത്ത് സംഘടനയിൽ കൊണ്ടുവരാൻ ഇപ്പോഴുള്ള മന്ത്രിയോ ആരുമോ താൽപര്യപ്പെടുന്നില്ല. സുരേഷ് ഗോപി എം.പിയായത് മുകളിലത്തെ പിടിയാണ്. സുരേഷ് ഗോപിയെ ഒതുക്കാനുള്ള ശ്രമം കേരളത്തിൽ നടക്കുന്നുണ്ട്. തൃശ്ശൂരിൽ ഇപ്പോഴത്തെ സാഹചര്യം വച്ച് അദ്ദേഹത്തിന് ജയസാദ്ധ്യതയാനുള്ളത്. ഞാൻ അദ്ദേഹത്തിന് വേണ്ടി ഇലക്ഷൻ പ്രചരണത്തിന് പോകും’ കൊല്ലം തുളസി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...