പാലക്കാട് . പോക്സോ കേസില്‍ പാലക്കാട് ജില്ലയിൽ സിപിഎം നേതാവ് അറസ്റ്റിലായി. 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സിപിഎം നേതാവും ഡിവൈഎഫ്ഐ ചെര്‍പ്പുളശ്ശേരി മുന്‍ ബ്ലോക്ക് കമ്മിറ്റി അംഗവുമായ കെ അഹമ്മദ് കബീർ ആണ് അറസ്റ്റിലായത്. പാലക്കാട് ചെർപ്പുളശ്ശേരിയിലാണ് സംഭവം.
ഞായറാഴ്ച വൈകിട്ടാണ് പൊലീസ് കബീറിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. പെണ്‍കുട്ടിയും കുടുംബവും പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയിരുന്നു. ചോദ്യം ചെയ്യലിന് ശേഷം പോലീസ് തിങ്കളാഴ്ച രാവിലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കുട്ടിയെ വിവിധയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. അറസ്റ്റിന് പിന്നാലെ കബീറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ തായി സിപിഎം ലോക്കൽ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിനെതിരെ അടുത്തിടെ പോക്സോ കേസ് ചുമത്തിയിരുന്നു. മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനെ തിരെയാണ് പരപ്പനങ്ങാടി പൊലീസ് കേസെടുദത്തിന് പിറകെയാണ് മറ്റൊരു സി പി എം നേതാവ് കൂടി അറസ്റ്റിലാവുന്നത്.