Connect with us

Hi, what are you looking for?

Kerala

അച്ചു ഉമ്മൻ ലോക്സഭാ സ്ഥാനാർഥി, ഉമ്മൻ ചാണ്ടിയുടെ മകൾ കോൺഗ്രസിന്റെ തലപ്പത്തേക്ക്

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റില്‍ അച്ചു ഉമ്മന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് സൂചന. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം കോട്ടയം സീറ്റില്‍ അവകാശം ഉന്നയിക്കുമ്പോഴും കോട്ടയം കൈവിട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് തയാറല്ല. നിലവിലെ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം വാക്കാല്‍ ധാരണയായിക്കഴിഞ്ഞു എന്നാണ് അറിയാനാകുന്ന വിവരം.

അച്ചു ഉമ്മനാണ് സ്ഥാനാര്‍ഥിയെങ്കില്‍ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി മോഹികളാരും കോട്ടയം സീറ്റില്‍ അവകാശവുമായി വരികയുമുമില്ല.ടോമി കല്ലാനി, കെ.സി. ജോസഫ്, ഫില്‍സണ്‍ മാത്യൂസ്, ജോസഫ് വാഴയ്ക്കന്‍ തുടങ്ങി നിരവധി പേര്‍ കോട്ടയം സീറ്റില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളവരാണ്. നിലവില്‍ അച്ചു ഉമ്മന്‍ മത്സരിക്കാന്‍ തയാറെങ്കില്‍ മറ്റൊരു സ്ഥാനിര്‍ഥിയും പരിഗണനയ്ക്ക് വരില്ല. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ച് പത്തനംതിട്ടയില്‍ മത്സരിക്കാനുള്ള സാധ്യതയും പരിഗണനയിലുണ്ട്. അങ്ങനെയെങ്കില്‍ ആന്റോ ആന്റണിയെ കോട്ടയത്ത് പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

എന്നാല്‍ മൂന്നു വിജയം നേടിയ ആന്റോയെ ഇത്തവണ ഒഴിവാക്കി മറ്റൊരാള്‍ക്ക് പത്തനംതിട്ട സീറ്റ് നല്‍കണമെന്ന അഭിപ്രായം കോണ്‍ഗ്രസില്‍ ഒരു വിഭാഗത്തിനുണ്ട്. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് രാജ്യസഭാ സീറ്റ് ഉറപ്പുനല്‍കിക്കൊണ്ടായിരിക്കും കോണ്‍ഗ്രസ് കോട്ടയം സീറ്റ് ഏറ്റെടുക്കുക. നിലവില്‍ കേരളത്തിലെ 18 ലോക് സഭാ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കും. മഞ്ചേരി, പൊന്നാനി സീറ്റുകള്‍ പതിവുപോലെ മുസ്ലീം ലീഗിന് നല്‍കും.

യുഡിഎഫിലെ മൂന്നാമത്തെ വലിയ കക്ഷിയാണെന്നും കോട്ടയം അവകാശപ്പെട്ട സീറ്റാണെന്നും പിജെ ജോസഫ് പറയുന്നുണ്ടെങ്കിലും ജോസഫ് വിഭാഗത്തിന് സീറ്റ് നല്‍കിയാല്‍ കോട്ടയത്ത് ജയിക്കില്ലെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. പിജെ ജോസഫോ മോന്‍സ് ജോസഫോ ഒഴികെ ആരും മത്സരിച്ചാലും കോട്ടയം സീറ്റ് പിടിച്ചെടുക്കാനാവില്ല. നിലവില്‍ മുന്‍ എംപിമാരായ പിസി തോമസും ഫ്രാന്‍സീസ് ജോര്‍ജുമാണ് കോട്ടയം സീറ്റിലേക്ക് കണ്ണുവച്ചിരിക്കുന്നത്. മോന്‍സ് ജോസഫിന് നിയമസഭ വിട്ടുപോരാന്‍ താല്‍പര്യവുമില്ല.

പിജെ ജോസഫ് തൊടുപുഴ സീറ്റില്‍ മകന്‍ അപു ജോസഫിനെ മത്സരിപ്പിച്ചശേഷം കോട്ടയം ലോക് സഭയില്‍ മത്സരിക്കാനുള്ള സാധ്യത വിരളമാണ്.എന്നാല്‍ അടുത്ത കാലത്ത് ജോസഫ് വിഭാഗത്തില്‍ പാളയമുറപ്പിച്ചിരിക്കുന്നയാളും അതിസമ്പന്നനും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ഥിയുമായി വന്നയൊരാള്‍ കേരള കോണ്‍ഗ്രസില്‍ കോട്ടയം സീറ്റില്‍ ലോക്‌സഭാ സ്ഥാനാര്‍ഥിയാകാന്‍ കരുക്കള്‍ നീക്കുന്നുണ്ട്.

ഇലക്ഷനില്‍ നയാ പൈസപോലും പാര്‍ട്ടി മുടക്കേണ്ടെന്നും തനിച്ചു മുടക്കാന്‍ തയാറാണെന്നും പാര്‍ട്ടി ഫണ്ടിലേക്ക് ഒരു കോടി കൊടുക്കാന്‍ ഒരുക്കമാണെന്നുമുള്ള അഭിപ്രായത്തിലാണ് ഇദ്ദേഹം കരുനീക്കം നടത്തുന്നതെന്നു പറയുന്നു. കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴികാടന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി കോട്ടയത്ത് ഒരു ലക്ഷത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. മാണി വിഭാഗം പിന്നീട് ഇടതുമുന്നണിയില്‍ ചേര്‍ന്നതോടെ തോമസ് ചാഴികാടന്‍ നിലവില്‍ എല്‍ഡിഎഫ് എംപിയാണ്.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും കോട്ടയം സീറ്റ് എല്‍ഡിഎഫ് മാണി വിഭാഗത്തിന് നല്‍കുമെന്ന് തീര്‍ച്ചയാണ്. ആ നിലയില്‍ നിലവിലെ എംപി തോമസ് ചാഴികാടന്‍ തന്നെയായിരിക്കും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്ന് വ്യക്തമാണ്.നിലവില്‍ കോട്ടയം ലോക് സഭാ മണ്ഡലത്തില്‍പ്പെട്ടെ ഭൂരിപക്ഷം അസംബ്ലി സീറ്റുകളും യുഡിഎഫിനൊപ്പമാണ്. പാലാ, പുതുപ്പള്ളി, കോട്ടയം, കടുത്തുരുത്തി, പിറവം സീറ്റുകള്‍ യുഡിഎഫിനൊപ്പവും ഏറ്റുമാനൂരും വൈക്കവും എല്‍ഡിഎഫിനൊപ്പവുമാണ്.

ശക്തമായ മത്സരം കാഴ്ചവച്ചാല്‍ കോട്ടയം സീറ്റ് കോണ്‍ഗ്രസിന് നിലനിറുത്താനാകുമെന്നും അച്ചുവിനെ മാത്രം പരിഗണിച്ചാല്‍ മതിയെന്നുമാണ് കോണ്‍ഗ്രസ് തീരുമാനം. വോട്ടര്‍മാരുടെ നിലപാട് പരിശോധിച്ചാല്‍ ഒരു ലക്ഷത്തോളം വോട്ടുകളുടെ മുന്‍തൂക്കം യുഡിഎഫിനുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പൊതുവിലയിരുത്തല്‍. എന്നാല്‍ കോട്ടയത്തെ ജനകീയ എംപി എന്ന നിലയില്‍ വ്യക്തിഗത വോട്ടുകള്‍ ചാഴികാടന് അനുകൂലമാണെന്നും കടുത്ത മത്സരത്തിലൂടെ വിജയം ഉറപ്പാണെന്നും എല്‍ഡിഎഫ് കരുതുന്നു.

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോല്‍വിയാണ് എല്‍ഡിഎഫിന് ഇപ്പോഴും ക്ഷീണമായിരിക്കുന്നത്.ജെയ്ക് സി തോമസ് തീരെ ദുര്‍ബലസ്ഥാനാര്‍ഥിയായിരുന്നുവെന്നാണ് പിന്നീട് സിപിഎം ജില്ലാ കമ്മിറ്റിയില്‍ വിലയിരുത്തലുണ്ടായത്.കേരളത്തില്‍ 20 ലോക് സഭാ സീറ്റുകളിലും വിജയം ഉറപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. നിലവില്‍ എല്‍ഡിഎഫിനൊപ്പമുള്ള ആലപ്പുഴ സീറ്റ് ആരിഫില്‍ നിന്ന് പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം കെസി വേണുഗോപാല്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയാകും. ഇത്തരത്തില്‍ 20 സീറ്റുകളിലും വിജയം ഉറപ്പിക്കാന്‍ കോട്ടയം പരീക്ഷണ മണ്ഡലമാ ക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല.

ഇടുക്കി, പത്തനംതിട്ട, എറണാകുളം സീറ്റുകള്‍ നിലവില്‍ കോണ്‍ഗ്രസിന്റെ കൈകളിലാണ്. ഈ സീറ്റുകളൊന്നും കോട്ടയത്തിനു പകരം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനു കൊടുക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. അതേ സമയം കോട്ടയം വിട്ടൊരു കളിയുമില്ലെന്ന മട്ടിലാണ് പിജെ ജോസഫിന്റെ നീക്കങ്ങള്‍. പത്തിലേറെ സീറ്റുകളില്‍ മത്സരിച്ചിട്ട് 2 സീറ്റില്‍ മാത്രം നിയമസഭ യില്‍ ജയിച്ച ജോസഫ് വിഭാഗത്തിന് ജനപിന്തുണയില്ലെന്നും കോണ്‍ഗ്രസിന്റെ തണല്‍പറ്റി നീങ്ങുന്ന ചെറിയ പാര്‍ട്ടിയാണെ ന്നുമാണ് കോ്ണ്‍ഗ്രസ് ചര്‍ച്ചകളില്‍ അഭിപ്രായമുയര്‍ന്നത്.

വീഡിയോ സ്റ്റോറി ലിങ്ക് https://youtu.be/qqXBY876AZg?si=DSCt5K8HGF1zU2Yf

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...