Connect with us

Hi, what are you looking for?

Kerala

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലുകൊണ്ടത് ജനങ്ങൾക്ക് വേണ്ടി – സുരേഷ് ഗോപി

ജനങ്ങള്‍ക്ക് വേണ്ടിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലുകൊണ്ടതും വണ്ടിയ്ക്ക് മുന്നില്‍ ചാടിയതെന്നും ബി ജെ പി നേതാവും നടനുമായ സുരേഷ് ഗോപി. യൂത്ത് കോണ്‍ഗ്രസ് ആയതിനാല്‍ അവരെ മാറ്റി നിറുത്തേണ്ടതില്ല. നവകേരള സദസിനെതിരെ നടന്ന പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പിന്തുണച്ച് സുരേഷ് ഗോപി രംഗത്ത് വരുകയായിരുന്നു.

തിരഞ്ഞെടുത്ത ഉത്തരവാദിത്വം പേറുന്ന ആളുകള്‍ എന്താ ചെയ്തതെന്ന് വ്യക്തതയില്ലാത്ത രാജ്യമാണ് നമ്മുടേത്. സംസ്ഥാനത്തെ കാര്യം പിന്നെ പറയേണ്ടതില്ല. വെറും വാചകവും തള്ളും മാത്രമാണ്. ജനങ്ങളുടെ ശബ്ദമാണ് പ്രതിപക്ഷം. നവകേരള സദസിനായി ഉപയോഗിക്കുന്ന ബസിനെയും സുരേഷ് ഗോപി പരിഹസിക്കുകയുണ്ടായി. സഞ്ചരിക്കുന്ന ആ രാക്ഷസ വാഹനത്തെയും ചെളിയില്‍ നിന്ന് തള്ളിക്കയറ്റുന്നു. നല്ല തമാശകളാണ് നടക്കുന്നത് – സുരേഷ് ഗോപി പരിഹസിച്ചു.

പ്രതിപക്ഷത്തിന് അവരുടെ പങ്ക് വഹിക്കാന്‍ സാധിക്കാത്ത തരത്തില്‍ ജനങ്ങള്‍ തന്നെയാണ് അവരെ നാവെടുക്കാന്‍ അനുവദിക്കാത്തതെന്ന് ആരോപിച്ച സുരേഷ് ഗോപി, പ്രതിപക്ഷം ഏത് പാര്‍ട്ടിയുമാകട്ടെ നിങ്ങള്‍ക്ക് വേണ്ടിയാണ് അവര്‍ ആ വണ്ടിയുടെ മുന്നില്‍ ചാടിയതും തല്ല് കൊണ്ട് ആശുപത്രിയില്‍ കിടക്കുന്നതും. അത് യൂത്ത് കോണ്‍ഗ്രസുകാര്‍ ആയതുകൊണ്ട് തനിക്ക് അവരോട് ദൂരം കല്‍പ്പിക്കണമെന്ന് ആരും പറയില്ല. അങ്ങനെ പറയുന്നവരോട് മാത്രമേ തനിക്ക് ദൂരം കല്‍പ്പിക്കാനാകുകയുള്ളൂ സുരേഷ് ഗോപി പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...