സിനിമാ കുടുംബ പശ്ചാത്തലമോ സൂപ്പർസ്റ്റാറുകളുടെ നായികയെന്ന സ്ഥാനമോ ഇല്ലാതെ സ്വന്തം പ്രയ്തനത്തിലൂടെ ബോളിവുഡിൽ ഉയരങ്ങൾ കീഴടക്കിയ നടിയാണ് കങ്കണ റണാവത്ത്. ബോളിവുഡിലെ വിവാദ നായികയാണ് നടി അറിയപ്പെടുന്നത്. സിനിമയ്ക്ക് പുറമെ തന്റെ പ്രസ്താവനകളിലൂടെയും വെളിപ്പെടുത്തലുകളിലൂടെയും ആണ് താരം വിവാദങ്ങളിൽ ചെന്ന് വീഴാറുള്ളത്.
ക്യൂൻ, ഫാഷൻ, തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയമായ അഭിനയ മികവ് പ്രകടിപ്പിച്ച കങ്കണയ്ക്ക് മൂന്ന് തവണ മികച്ച നടിക്കും ഒരു തവണ മികച്ച സഹനടിക്കുമുള്ള ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട്. സനാതന ധർമ്മത്തെക്കുറിച്ച് പറയാറുള്ള കങ്കണ മാംസാഹാരം കഴിക്കാറില്ലെന്നാണ് ആരാധകർ ഇത് വരെ കരുതിയിരുന്നത്. എന്നാൽ ഇത് തെറ്റാണെന്നു ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. നടി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച ഫോട്ടോകളാണ് ഇതിന് കാരണമായിരിക്കുന്നത്. ഞണ്ട് കറിയും കൂന്തൽ കറിയുമൊക്കെയാണ് കങ്കണ പങ്കുവെച്ച ഫോട്ടോയിൽ ഉള്ളത്. നിർമാതാവ് പാചകം ചെയ്ത കറിയാണിതെന്നും കങ്കണ ഫോട്ടോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു.
കങ്കണ പങ്കുവെച്ച ഫോട്ടോകൾ ഇതിനകം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. താൻ വെജിറ്റേറിയനാണെന്ന് കങ്കണ മുമ്പ് പറഞ്ഞിട്ടുണ്ടെന്നും ഇപ്പോൾ മാംസാഹാരം കഴിച്ച് തുടങ്ങിയോ എന്നുമാണ് ആരാധകരുടെ ചോദ്യങ്ങൾ. ബീഫ് തൊടില്ലെന്ന് അമ്മ തന്നെക്കൊണ്ട് സത്യം ചെയ്യിച്ചിട്ടുണ്ടെന്നും ഇത് തന്നെ കടുത്ത വെജിറ്റേറിയനാക്കിയെന്നും കങ്കണ പറയുന്ന പഴയൊരു വീഡിയോയും സോഷ്യൽ മീഡിയയിൽ ഒപ്പം പ്രചരിച്ചു വരുന്നു.
വെജിറ്റേറിയനാണെന്ന് അഭിമാനത്തോടെ പറഞ്ഞയാളാണോ കുശാലായി കൂന്തൽ കറി കഴിക്കുന്നതെന്ന് സോഷ്യൽ മീഡിയയിൽ ചോദ്യങ്ങൾ. കങ്കണയ്ക്കെതിരെ ഇതാദ്യമായല്ല സോഷ്യൽ മീഡിയയിൽ ട്രോളുകൾ ഉയരുന്നത്. മണികർണിക എന്ന സിനിമയിൽ യന്ത്രക്കുതിരയുടെ പുറത്തിരുന്ന് കങ്കണ അഭിനയിക്കുന്ന വീഡിയോ വലിയ തോതിൽ വൈറലാവുക യായിരുന്നു. അതേസമയം, അടുത്ത കാലത്ത് നടി ചെയ്ത സിനിമകളിൽ ഭൂരിഭാഗവും പരാജയപ്പെടുകയാണ് ഉണ്ടായത്.