Connect with us

Hi, what are you looking for?

Kerala

പഠിപ്പിക്കാൻ വരണ്ട, ഭരിക്കാൻ എനിക്കറിയാം, പിണറായിയെ പൂട്ടി ഗവർണർ

കാലിക്കറ്റ് സർവകലാശാലാ ബിജെപി പിടിച്ചെടുത്തുവെന്ന് വിലയിരുത്തൽ. സെനറ്റിലേക്കു ചാൻസലറുടെ പ്രതിനിധികളായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്ത 18 പേരിൽ കോൺഗ്രസ്, മുസ്‌ലിം ലീഗ്, ബിജെപി അനുഭാവികളും ഉൾപ്പെടുന്നു. 18 പേരെ നാമനിർദ്ദേശം ചെയ്തപ്പോൾ നേട്ടം ബിജെപിക്കാണ്. ഗവർണർ നാമനിർദ്ദേശം ചെയ്ത 18ൽ 6 പേർ വ്യക്തമായ ബിജെപി രാഷ്ട്രീയമുള്ളവരാണ്. 5 പേർ ബിജെപിക്കൊപ്പം നിൽക്കാൻ സാധ്യതയുള്ളവരുമാണ്. ഫലത്തിൽ 18ൽ 11 പേരുടെ വരെ പിന്തുണ ബിജെപിക്കു നേടാൻ കഴിയും. ഇതോടെ സർവ്വകലാശാല ബിജെപിയുടെ കൂടി […]


കാലിക്കറ്റ് സർവകലാശാലാ ബിജെപി പിടിച്ചെടുത്തുവെന്ന് വിലയിരുത്തൽ. സെനറ്റിലേക്കു ചാൻസലറുടെ പ്രതിനിധികളായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാമനിർദ്ദേശം ചെയ്ത 18 പേരിൽ കോൺഗ്രസ്, മുസ്‌ലിം ലീഗ്, ബിജെപി അനുഭാവികളും ഉൾപ്പെടുന്നു. 18 പേരെ നാമനിർദ്ദേശം ചെയ്തപ്പോൾ നേട്ടം ബിജെപിക്കാണ്. ഗവർണർ നാമനിർദ്ദേശം ചെയ്ത 18ൽ 6 പേർ വ്യക്തമായ ബിജെപി രാഷ്ട്രീയമുള്ളവരാണ്. 5 പേർ ബിജെപിക്കൊപ്പം നിൽക്കാൻ സാധ്യതയുള്ളവരുമാണ്. ഫലത്തിൽ 18ൽ 11 പേരുടെ വരെ പിന്തുണ ബിജെപിക്കു നേടാൻ കഴിയും. ഇതോടെ സർവ്വകലാശാല ബിജെപിയുടെ കൂടി നിയന്ത്രണത്തിലേക്ക് എത്തും.

യൂണിവേഴ്‌സിറ്റിയുടെ 55 വർഷത്തെ ചരിത്രത്തിനിടെ നാമനിർദേശത്തിലൂടെ ബിജെപിക്ക് സെനറ്റിൽ അംഗത്വം ലഭിച്ചിട്ടില്ല. ഇതിനാണ് ഇത്തവണ മാറ്റം വരുത്തുന്നത്. വൈസ് ചാൻസലർ നൽകിയ ഔദ്യോഗിക പാനലിലെ 2 പേരൊഴികെ മുഴുവൻ സിപിഎംകാരെയും ഗവർണ്ണർ തഴഞ്ഞു. ചില ക്രിസ്ത്യൻ സംഘടനകൾ നിർദേശിച്ചവരെ ഉൾപ്പെടുത്തി. പേരു വിവരങ്ങൾ പുറത്തു വന്നിട്ടില്ല. പത്മശ്രീ നേടിയ വ്യക്തിയും സെനറ്റിൽ എത്തി. സെനറ്റ് അംഗങ്ങൾ ആകേണ്ട ഓരോരുത്തരെയും പ്രത്യേകം വിലയിരുത്തി ഏറ്റവും മികച്ചവർ എന്നു തോന്നിയവരെ മാത്രമാണ് അദ്ദേഹം നാമനിർദ്ദേശം ചെയ്തത് എന്ന് രാജ്ഭവൻ പറയുന്നു. ഫലത്തിൽ അത് ബിജെപിക്ക് മുൻതൂക്കം നൽകുകയാണ്.

സർക്കാരിനു താൽപര്യമുള്ളവരുടെ പേരുകൾ വൈസ് ചാൻസലർ വഴി ഗവർണർക്കു നൽകുകയും അത് അദ്ദേഹം അതേപടി അംഗീകരിക്കുകയുമാണ് ഇതുവരെ ചെയ്തിരുന്നത്. എന്നാൽ കേരള സർവകലാശാലയിൽ കഴിഞ്ഞ തവണ ഗവർണർ നാമനിർദ്ദേശം ചെയ്ത സെനറ്റ് അംഗങ്ങൾ അദ്ദേഹത്തിനെതിരെ സിപിഎം കൊണ്ടുവന്ന പ്രമേയത്തെ പിന്തുണച്ചിരുന്നു. ഇവരെ ഗവർണർ പിൻവലിച്ചെങ്കിലും കോടതി ഇടപെട്ട് സെനറ്റ് അംഗത്വം നിലനിർത്തി. ഈ സാഹചര്യത്തിലാണ് ഗവർണ്ണറുടെ കാലിക്കറ്റിലെ നാമനിർദ്ദേശം.

സെനറ്റ് അംഗങ്ങളായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളും ഗവർണർക്ക് ബയോഡേറ്റ സഹിതം അപേക്ഷ നൽകിയിരുന്നു. ഇതിനു പുറമേയാണ് വിസിയുടെ ഔദ്യോഗിക പട്ടിക കൂടി ലഭിച്ചത്. ഈ പേരുകളിൽ നിന്ന് ഉചിതരായവരെ നാമനിർദ്ദേശം ചെയ്യുകയായിരുന്നു ഗവർണ്ണർ. ഈ വിഷയത്തിലെ കേസ് ഹൈക്കോടതിയിലുണ്ട്. ഇതിൽ കോടതി നിരീക്ഷണം നിർണ്ണായകമാകും. ഇത് ഗവർണ്ണർക്ക് അനുകൂലമായാൽ കൂടുതൽ യൂണിവേഴ്‌സിറ്റികളിൽ ഈ മാതൃകയിലെ നിയമനം സംഭവിക്കാൻ ഇടയുണ്ട്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് സുപ്രീം കോടതിയിലെത്തിനിൽക്കെ കാലിക്കറ്റ് സർവകലാശാലാ സെനറ്റ് പുനഃസംഘടിപ്പിച്ച നടപടിയിൽ ഹൈക്കോടതി നിലപാട് നിർണ്ണായകമാകും. ഈ വിഷയത്തിലെ കേസ് കോടതിയുടെ പരിഗണനയിലാണ്. സെനറ്റ് ചാൻസലറായ ഗവർണർ സ്വന്തംനിലയ്ക്ക് പുനഃസംഘടിക്കുകയായിരുന്നു.

വൈസ് ചാൻസലർ നൽകിയ പട്ടിക അപ്പാടെ തള്ളിയാണിത്. ഈ സാഹചര്യത്തെ ഗൗരവത്തോടെ സർക്കാരും കാണുന്നുണ്ട്. കീഴ് വഴക്കം ലംഘിച്ച സാഹചര്യം ഹൈക്കോടതിയിൽ സർക്കാർ ചർച്ചയാക്കും. ഗവർണ്ണർക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഈ കേസിൽ സർക്കാരുമായി ഏറ്റുമുട്ടലിന് പോകുന്നതിനിടെയാണ് കാലിക്കറ്റിലെ ഗവർണ്ണറുടെ തീരുമാനം. അധികാരമാണ് കാലിക്കറ്റിൽ പ്രയോഗിച്ചതെന്നാണ് ഗവർണ്ണറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന. ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസായതിനാൽ ഈ വിഷയത്തിൽ സർക്കാർ കരുതലോടെയേ പ്രതികരിക്കൂ.

സർവകലാശാലാ നിയമത്തിൽ ചാൻസലറാണ് സെനറ്റിലേക്ക് നാമനിർദ്ദേശം ചെയ്യേണ്ടത്. എന്നാൽ കീഴ്‌വഴക്കപ്രകാരം വി സി. നൽകുന്ന പട്ടികയാണ് ഗവർണർ അംഗീകരിക്കുക. സർക്കാരിന് താത്പര്യമുള്ളവരുടെ പേരുകൾ ഉൾപ്പെടുത്തിയുള്ള പട്ടികയാണ് വി സി. സമർപ്പിച്ചിരുന്നത്. ഇതാണ് ഗവർണ്ണർ വെട്ടിയത്. വി സി. നൽകിയ പട്ടികയിൽ ഗവർണറുടെ തീരുമാനം നീണ്ടതോടെ ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ കേസ് വന്നു. ഗവർണർ ഉത്തരവാദിത്വം നിറവേറ്റുന്നില്ലെന്ന വിമർശവും കേസിന്റെ ഭാഗമായി ഉന്നയിക്കപ്പെട്ടു.

തുടർന്നാണ് ഗവർണർ സ്വന്തം നിലയ്ക്ക് സെനറ്റ് പുനഃസംഘടിപ്പിച്ചത്. 23-ന് കേസ് വീണ്ടും പരിഗണനയ്ക്കുവരുമ്പോൾ സെനറ്റ് പുനഃസംഘടിപ്പിച്ച കാര്യം കോടതിയെ അറിയിക്കാനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർദ്ദേശം നൽകി. 18 അംഗങ്ങളെയാണ് നാമനിർദ്ദേശംചെയ്തത്. ഇതിൽ വിദ്യാർത്ഥി പ്രതിനിധികളായ 4 പേർ ഒഴികെ 14 പേരുടെയും കാര്യത്തിൽ ഗവർണർ സ്വയം വിലയിരുത്തിയ ശേഷമാണ് വ്യക്തികളെ തിരഞ്ഞെടുത്തത്. ഇവരുടെ പട്ടിക കാലിക്കറ്റ് സർവകലാശാലാ വൈസ് ചാൻസലർക്ക് അയച്ചു കൊടുത്തിട്ടുണ്ട്.

കാലിക്കറ്റിൽ സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പ് പൂർത്തിയായിട്ട് 6 മാസം ആയെങ്കിലും ഗവർണറുടെ പ്രതിനിധികളെ ലഭിക്കാത്തതുകൊണ്ട് സിൻഡിക്കറ്റിലേക്ക് തിരഞ്ഞെടുപ്പ് നടത്താൻ സാധിച്ചിരുന്നില്ല. സർക്കാർ നാമനിർദ്ദേശം ചെയ്ത 6 പേരെ വച്ചാണ് നിലവിൽ സിൻഡിക്കറ്റിന്റെ പ്രവർത്തനം. സെനറ്റിലേക്കുള്ള ഗവർണറുടെ പ്രതിനിധികളെ സർവകലാശാല വിജ്ഞാപനം ചെയ്യുന്നതോടെ സിൻഡിക്കറ്റ് തിരഞ്ഞെടുപ്പിനുള്ള തടസ്സം നീങ്ങും. ബിജെപി തീരുമാനം നിർണ്ണായകമാകുകയും ചെയ്യും.

1988 ൽ ഗവർണറായിരുന്ന റാം ദുലാരി സിൻഹ അന്നത്തെ നായനാർ സർക്കാർ നൽകിയ ലിസ്റ്റിൽ നിന്നും പകുതി പേരെ മാറ്റി പകരം അന്ന് പ്രതിപക്ഷ നേതാവായിരുന്ന കെ.കരുണാകരൻ നൽകിയ പാനലിൽ നിന്നുള്ളവരെ കേരള സെനറ്റിലേയ്ക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. ഇതൊഴിച്ച് സർക്കാർ നൽകുന്ന പാനലിലുള്ളവരെയാണ് ഗവർണർമാർ നാമനിർദ്ദേശം ചെയ്യാറുള്ളത്. കാലിക്കറ്റ് സിൻഡിക്കേറ്റ് തിരഞ്ഞെടുപ്പ് അടുത്തമാസം നടക്കും.

കേരള സർവകലാശാലാ സെനറ്റിലേക്ക് ഗവർണർ നാമനിർദ്ദേശം ചെയ്തിരുന്ന 15 പേർ ഗവർണർക്കെതിരേ നീങ്ങിയതിനെത്തുടർന്ന് അവരെ പിൻവലിച്ചിരുന്നു. വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെ നിശ്ചയിക്കാൻ ചേർന്ന സെനറ്റ് യോഗത്തിൽ ക്വോറം തികയ്ക്കാതെ ഗവർണറെ കബളിപ്പിച്ചതിനാണ് ഇവരെ പിൻവലിച്ചത്. ഇനി സർക്കാരിൽ നിന്ന് പട്ടിക വാങ്ങാതെ സ്വന്തം നിലയിൽ പ്രതിനിധികളെ നാമനിർദ്ദേശം ചെയ്യുമെന്ന് അന്ന് ഗവർണർ പ്രഖ്യാപിച്ചിരുന്നതാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...