Connect with us

Hi, what are you looking for?

Kerala

സഹകരണ ബാങ്ക് ജീവനക്കാരൻ ജോലിക്കിടെ വീട്ടിലെത്തി തൂങ്ങിമരിച്ചു

ഇടുക്കി . നെടുങ്കണ്ടത്ത് സഹകരണ ബാങ്ക് ജീവനക്കാരൻ തൂങ്ങിമരിച്ച നിലയിൽ. ബാങ്ക് ബ്രാഞ്ച് മാനേജർ ദീപു സുകുമാരനെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് ദീപുവിനെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്.

തിങ്കളാഴ്ച രാവിലെ ബാങ്കിൽ എത്തിയ ദീപു ഭക്ഷണം കഴിക്കുവാനായി വീട്ടിലേക്ക് പോവുകയായിരുന്നു. ഭക്ഷണം കഴിച്ച് വീട്ടിലെത്തിയ ദീപു മുറിക്കുള്ളിൽ കടന്ന് കതകടക്കുകയായിരുന്നു. പിന്നീടാണ് തൂങ്ങി മരിക്കുന്നത്. കുറെ സമയം കഴിഞ്ഞും ദീപു പുറത്ത് വരാത്തതിനെ തുടർന്ന് ഭാര്യ നടത്തിയ തിരച്ചലിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ വളരെ വേഗം എത്തിച്ചെങ്കിലും ദീപു സുകുമാരന്റെ ജീവൻ രക്ഷിക്കുവാനായില്ല. കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. അസ്വാഭാവികമരണത്തിന് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് രമ സുകുമാരൻ ആണ് അമ്മ. കെ കെ സുകുമാരൻ ആണ് അച്ഛൻ.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...