ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദക്ഷിണാഫ്രിക്കയിൽ കൂടിക്കാഴ്ച നടത്തി. നിലവിലെ ഇന്ത്യ-ചൈന ബന്ധങ്ങളെക്കുറിച്ചും ജനങ്ങളുടെയും പൊതുതാൽപ്പര്യങ്ങളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചു. ഇന്ത്യ-ചൈന അതിർത്തി പ്രദേശങ്ങളിലെ പടിഞ്ഞാറൻ സെക്ടറിലെ നിയന്ത്രണരേഖയിലെ (എൽഎസി) പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളെക്കുറിച്ച് ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചതായി വിദേശകാര്യ സെക്രട്ടറി വിനയ് മോഹൻ ക്വാത്ര വ്യക്തമാക്കി.
സൈനിക പിൻമാറ്റം വേഗത്തിലാക്കാനുള്ള പ്രശ്നപരിഹാര ശ്രമങ്ങൾ ശക്തമാക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദ്ദേശിക്കാനും ഇരു നേതാക്കളും ചർച്ചയിൽ സമ്മതിച്ചു. ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കുന്നതിന് അതിർത്തി പ്രദേശങ്ങളിൽ സമാധാനം, നിയന്ത്രണരേഖ അംഗീകരിക്കൽ എന്നിവ അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയതായി ക്വാത്ര പറഞ്ഞു.
ഇരുരാജ്യങ്ങളിലേയും ജനങ്ങളുടെ പൊതുതാൽപര്യങ്ങൾ നിറവേറ്റുമെന്നും ഇത് ലോകത്തിന്റെ സമാധാനത്തിനും സുസ്ഥിരതയ്ക്കും വികസനത്തിനും സഹായകമാണെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ഇരുരാജ്യങ്ങളും അതിർത്തി ബന്ധം ശക്തിപ്പെടുത്തണം, ശേഷം അതിർത്തിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തയ്യാറവണമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയ പ്രസ്താവനയിൽ പറയുന്നു.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...