Connect with us

Hi, what are you looking for?

Exclusive

കോടികളിൽ ആറാടി വീണാ വിജയൻ … മാത്യു കുഴൽനാടൻ പണി പറ്റിച്ചു …

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കുടുതല്‍ കമ്ബനികളില്‍ നിന്ന് മാസപ്പടി കൈപ്പറ്റിയിട്ടുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ.

വീണ സിഎംആര്‍എല്ലില്‍ നിന്ന് 1.72 കോടി മാത്രമല്ല, അതിലൂം കൂടുതല്‍ കോടികള്‍ വാങ്ങിയിട്ടുണ്ട്. സിഎംആര്‍എല്ലില്‍ നിന്ന് മാത്രമല്ല, നിരവധി കമ്ബനികളില്‍ നിന്ന് കോടാനുകോടികള്‍ വാങ്ങി. വീണയുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഇത് വ്യക്തമാണ്. എന്നാല്‍ ഇപ്പോള്‍ അത് താന്‍ പുറത്തുവിടുന്നില്ലെന്നും മാത്യൂ കുഴല്‍നാടന്‍ തൊടുപുഴ പ്രസ് ക്സബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വീണയുടെ കമ്ബനിയുടെ നികുതി തട്ടിപ്പ് താന്‍ ചോദ്യം ചെയ്തപ്പോള്‍ കമ്ബനിയുടെ സിജിഎസ്ടി, എസ്ജിഎസ്ടി അടുത്തകാലത്ത് ക്ലോസ് ചെയ്തു.

വീണ നികുതി അടച്ചോ എന്നതല്ല തന്റെ ചോദ്യം. ഏതൊക്കെ കമ്ബനികളില്‍ നിന്ന് എത്ര കോടി വാങ്ങിയെടുത്തു എന്നതാണ് തന്റെ ഇപ്പോഴുള്ള ചോദ്യം. വീണ 1.72 കോടിയില്‍ അധികം പണം കൈപ്പറ്റിയിട്ടില്ലെന്നും മറ്റൊരു കമ്ബനിയില്‍ നിന്നും എക്‌സാലോജിക് പണം സ്വീകരിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞാല്‍ ബാക്കി കമ്ബനികളൂടെ പട്ടിക താന്‍ വെളിപ്പെടുത്താം. കുറഞ്ഞപക്ഷം 1.72 കോടിയിലധികം കൈപ്പറ്റിയിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. ഇത്രയും പച്ചയായ യഥാര്‍ത്ഥ്യം പുറത്തുവന്നിട്ടും ഇനിയും വീണയേയും കമ്ബനിയേയും സംരക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നതെങ്കില്‍ അവരോട് ഒന്നും പറയാനില്ല.

കര്‍ണാടക ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ വീണയുടെ കമ്ബനിയുടെ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു മറുപടി.

എക്‌സാലോജിക്ക് പോലെ മറ്റേതെങ്കിലും കടലാസ് കമ്ബനി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ചുവരികയാണ്. ഇതുവരെ ഒരു സേവനവും നല്‍കാതെ വ്യാജമായി സര്‍വീസ് ചെയ്തുവെന്ന് കാണിച്ച്‌ പ്രതിഫലം കൈപ്പറ്റുകയും നികുതിയടച്ച്‌ പണം വെളുപ്പിക്കുകയും ചെയ്യുന്നത് കള്ളപ്പണം വെളുപ്പിക്കലാണ്. അത് ജിഎസ്ടി നിയമപ്രകാരം കു റ്റകരമാണ്. ഇതുവരെ താന്‍ കണ്ടെത്തിയ കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും പാര്‍ട്ടി തീരുമാനപ്രകാരം മുന്നോട്ടുപോകുകയും ചെയ്യുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...