Connect with us

Hi, what are you looking for?

Exclusive

ഹിന്ദുക്കൾ സന്ധ്യാ ദീപം കൊളുത്തുന്നത് ബാങ്ക് വിളി കേട്ടിട്ട് … അടുത്ത കുത്തിത്തിരിപ്പുമായി ഷംസീർ…

സ്പീക്കറുടെ ഹിന്ദു വിരുദ്ധ പരമാർശം കേരളത്തിൽ ഒട്ടേറെ വിവാദങ്ങൾക്ക് വഴി വെച്ച സാഹചര്യത്തിൽ വീണ്ടും വിഷയത്തെ ആളിക്കത്തിക്കാൻ തന്നെയാണ് സിപിഎം ശ്രമിക്കുന്നത്. ഗണപതി ഭഗവാനെതിരെ ഷംസീർ നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങൾ ശക്തമാകുമ്പോൾ വീണ്ടും ഹിന്ദു വിരുദ്ധതയുടെ രംഗത്തെത്തിയിരിക്കുകയാണ് ഷംസീർ. ഹിന്ദു സമൂഹം വീട്ടിൽ സന്ധ്യാ ദീപം കൊളുത്തുന്നത് പള്ളിയിലെ ബാങ്ക് വിളി കേട്ടിട്ടാണെന്നാണ് ഷംസീറിന്റെ പുതിയ പ്രസ്താവന. ഫേസ് ബൂകിലൂടെയാണ് ഷംസീർ ഇത്തരത്തിലൊരു പരാമർശം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്..
വീട്ടിൽ സന്ധ്യാ ദീപം കൊളുത്താൻ പള്ളിയിലെ മഗ്രിബ്‌ ബാങ്ക് വിളിയ്ക്ക്കാത്തു നിൽക്കുന്ന ഒരു വലിയ സമൂഹം ഉണ്ട് നമ്മുടെ കേരളത്തിൽ ..ഈ നാടിന്റെ മത നിരപേക്ഷതയാണിത്‌
അതിനു തുരങ്കം വെയ്ക്കാനും തകർക്കാനും ഒരാളും സ്വപനം കാണേണ്ട …
അവസാന ശ്വാസം വരെയും മനുഷ്യന്റെ ഐക്യത്തിനും പരസ്പര സ്നേഹത്തിൽ അധിഷ്ഠിതമായ സമൂഹത്തിനും വേണ്ടി ഞങ്ങൾ പൊരുതുക തന്നെ ചെയ്യും..
ഇങ്ങനെയായിരുയ്ന്നു ഷംസീറിന്റെ പരാമർശം. ഗണപതി പരാമർശത്തിൽ തന്നെ ഷംസീറിന്റെ നിലപാട് ഹിന്ദു സമൂഹത്തെ കുത്തി നോവിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ വീണ്ടും ഇത്തരത്തിലൊരു പരാമർശം വിഷയത്തെ കൂടുതൽ സങ്കീര്ണമാക്കുകയാണ്.
അതെ സമയം വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി സ്പീക്കർ മാധ്യമങ്ങളെ കണ്ടു. ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതിനല്ലെന്ന് സ്പീക്കര്‍ പറഞ്ഞു . എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത് എങ്ങനെയാണ് വിശ്വാസികളെ മുറിപ്പെടുത്തുന്നതെന്നും ഷംസീര്‍ ചോദിച്ചു.
ഒരു വിശ്വാസിയേയും വ്രണപ്പെടുത്താന്‍ ആഗ്രഹിക്കുന്ന ആളല്ല. ഒരു ഭാഗത്ത് ഭരണഘടന മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തേക്കുറിച്ച് പറയുമ്പോള്‍ മറ്റൊരുഭാഗത്ത് ശാസ്ത്രബോധം വളര്‍ത്തണമെന്നും പറയുന്നുണ്ട്. നിയമസഭാ സമ്മേളനം സംബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഷംസീര്‍ വിവാദങ്ങളില്‍ വിശീകരണം നടത്തിയത്.
കേരളം പോലുള്ള സംസ്ഥാനത്ത് ഇത്തരം വിവാദം നിര്‍ഭാഗ്യകരമാണ്. എനിക്ക് മുമ്പ് പലരും ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ട്. സ്പീക്കറായി കെട്ടിയിറക്കിയ ഒരാളല്ല ഞാന്‍. വിദ്യാര്‍ഥി യുവജനപ്രസ്ഥാനത്തിലൂടെ കടന്നുവന്ന ആളാണ്. എന്റെ മതേതര യോഗ്യതകളെ ചോദ്യംചെയ്യാനൊന്നും ഇവിടെ ആര്‍ക്കും അവകാശമില്ലെന്നും ഷംസീര്‍ വ്യക്തമാക്കി.
‘എനിക്ക് അഭിപ്രായം ഉള്ളത് പോലെ സുകുമാരന്‍ നായര്‍ക്കും അഭിപ്രായം ഉണ്ട്. അത് മാറ്റണമെന്ന് എനിക്ക് പറയാന്‍ കഴിയില്ല. വിദ്വേഷ പ്രചാരണങ്ങളില്‍ ബന്ധപ്പെട്ടവര്‍ വിട്ടുനില്‍ക്കണം.ഏതെങ്കിലും വൈകാരികതയില്‍ അടിമപ്പെട്ട് പ്രതികരിക്കുന്നവരല്ല കേരളത്തിലെ ബഹുഭൂരിപക്ഷം ആളുകളും വിശ്വാസികളും’ ഷംസീര്‍ പറഞ്ഞു.
നിയമസഭാ സമ്മേളനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ആദ്യ ദിവസം ഉമ്മന്‍ ചാണ്ടിക്ക് ആദരമര്‍പ്പിച്ച് സഭ പിരിയുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ മാധ്യമ വിലക്ക് പിന്‍വലിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ കത്ത് ഗൗരവമായി പരിഗണിക്കുമെന്നും സ്പീക്കര്‍ വ്യക്തമാക്കി.
അതെ സമയം എ.എന്‍. ഷംസീറിന്റെ വിവാദ പ്രസംഗത്തിനെതിരെ നായര്‍ സര്‍വീസ് സൊസൈറ്റി പ്രതിഷേധമുയര്‍ത്തുന്നതിനിടെ സ്പീക്കറെ പ്രതിരോധിച്ച് സി.പി.എം. സംസ്ഥാന സമിതിയംഗം പി. ജയരാജനും രംഗത്തെത്തി . കമ്മ്യൂണിസ്റ്റുകാരനായ ഷംസീറിന്റെ കുടുംബത്തിന്റെ മതവും രാഷ്ട്രീയവുമെല്ലാം പ്രതിസ്ഥാനത്ത് നിര്‍ത്തി അപരവിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സുകുമാരന്‍ നായര്‍ സംസാരിക്കുന്നതെന്ന് പി. ജയരാജന്‍ ഫെയ്ബുക്കില്‍ കുറിച്ചു. വര്‍ഗീയവിഭജനം സൃഷ്ടിച്ച് ലാഭമുണ്ടാക്കുക എന്ന രാഷ്ട്രീയ ഹിന്ദുത്വ അജണ്ടയുടെ ലക്ഷ്യമാണ് തീവ്രവലതുപക്ഷ സമുദായനേതൃത്വവും ആര്‍.എസ്.എസും ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. രാഷ്ട്രീയ ഹിന്ദുത്വയോടുള്ള വിമര്‍ശനത്തെ വിശ്വാസത്തോടുള്ള വിമര്‍ശനമാക്കി ചിത്രീകരിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. രാമനേക്കാള്‍ കേരളത്തില്‍ പ്രചാരമുള്ള ഹൈന്ദവദൈവമായ ഗണപതിയെ മുന്‍നിര്‍ത്തി വിശ്വാസികളില്‍ ചലനം സൃഷ്ടിക്കാനുള്ള ദുഷ്ടലാക്കാണ് ഈ പ്രചരണത്തിന്റെ അടിസ്ഥാനമെന്നും പി. ജയരാജന്‍ കുറിച്ചു.

‘ഷംസീര്‍ പറഞ്ഞത് ഗണപതിക്കോ മറ്റതെങ്കിലും ആരാധനാമൂര്‍ത്തികള്‍ക്കോ വിശ്വാസത്തിനോ ഒന്നും എതിരായിട്ടല്ല. വാക്കുകള്‍ വളച്ചൊടിച്ച് രാഷ്ട്രീയഹിന്ദുത്വത്തിന്റെ ശാസ്ത്രീയവിരുദ്ധതക്കെതിരെയുള്ള വിമര്‍ശനം ഹൈന്ദവ വിശ്വാസങ്ങള്‍ക്കെതിരെയാണ് എന്നു വരുത്തിത്തീര്‍ക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ശ്രമമാണ് നടക്കുന്നത്. വിശ്വാസവും ശാസ്ത്രവും തമ്മില്‍ ഒരു സംഘര്‍ഷവും ഈ വിഷയത്തിലില്ല. ഷംസീര്‍ സംസാരിച്ചതില്‍ വിശ്വാസത്തോടോ ഏതെങ്കിലും മതത്തോടോ ഉള്ള വിമര്‍ശനവുമില്ല. ഒരു വിശ്വാസത്തിനും വിശ്വാസിക്കും സ്പീക്കറോ അദ്ദേഹമുള്‍പ്പെടുന്ന ഇടതുപക്ഷമോ എതിരല്ല. എന്നാല്‍ ശാസ്ത്രത്തെ നിഷേധിച്ചും പാഠപുസ്തകങ്ങളില്‍ നിന്നൊഴിവാക്കിയും കപടശാസ്ത്രങ്ങളെ പ്രോല്‍സാഹിപ്പിച്ചും രാഷ്ട്രീയഹിന്ദുത്വം നടത്തുന്ന രാഷ്ട്രീയ അജണ്ടയെ ഇടതുപക്ഷം എതിര്‍ക്കുന്നു’എന്നും പി. ജയരാജന്‍ പറഞ്ഞു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...