Connect with us

Hi, what are you looking for?

Exclusive

വീണ്ടും പിണറായിയുടെ ശബരിമല സ്റ്റൈൽ ഗുണ്ടായിസം..സർക്കാരും എൻ എസ് എസ്സും നേർക്ക് നേർ

എൻഎസ്എസ് സംഘടിപ്പിച്ച നാമജപഘോഷ യാത്രയിൽ പങ്കെടുത്തവർക്കെതിരെ കേസെടുത്ത നടപടി വിവാദമാകുമ്പോൾ സർക്കാരിനെതിരെ പരസ്യ പോരിനൊരുങ്ങുകയാണ് എൻ എസ് എസ് . സമാധാനപരമായി പ്രതിഷേധം നടത്തിയ വിശ്വാസികൾക്കെതിരെ കേസെടുത്ത പൊലീസ് നടപടിക്കെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനം ശക്തമാവുന്നു . വിഷയത്തിൽ പ്രതികരണവുമായി എ.എൻ.എസ്. വൈസ് പ്രസിഡന്റും താലൂക്ക് യൂണിയൻ പ്രസിഡന്റുമായ എം. സംഗീത് കുമാറും രംഗത്തുവന്നു. കേസിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം അറിയിച്ചു.

സംഗീത് കുമാറിനെ ഒന്നാംപ്രതിയും കണ്ടാലറിയാവുന്ന ആയിരം എൻ.എസ്.എസ്. പ്രവർത്തകരെ പ്രതിചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്. എൻ.എസ്.എസ്. ഭാരവാഹിയെന്ന നിലയിൽ കോട്ടയം ചങ്ങനാശ്ശേരിയിലെ വിലാസമാണ് തിരുവനന്തപുരത്ത് താമസിക്കുന്ന സംഗീത് കുമാറിന്റേതായി എഫ്.ഐ.ആറിൽ ചേർത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് സംഗീത് പറയുന്നതിങ്ങനെ
‘കേസെടുത്തത് മാധ്യമങ്ങൾ വഴിയാണ് അറിഞ്ഞത്. കേസെടുക്കട്ടേ, നിയമപരമായി നേരിടും. ഗണപതി ഭഗവാനും വിശ്വാസത്തിനും വേണ്ടി യാതൊരു പ്രകോപനവുമില്ലാതെ സമാധാനപരമായി സംഘടിപ്പിച്ച പരിപാടിയാണ്. കേസെടുത്തു എന്നതുകൊണ്ട് പ്രതിഷേധത്തിൽനിന്ന് പിന്നോട്ടുപോകില്ല. കേസെടുത്തോട്ടെ, നമുക്ക് അഭിഭാഷകരും നിയമവുമെല്ലാമുണ്ടല്ലോ?’എന്നും സംഗീത് കുമാർ പറഞ്ഞു.

പൊലീസിനെ അറിയിച്ചാണ് പ്രതിഷേധം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. സിറ്റി പൊലീസ് കമ്മിഷണർ, ഫോർട്ട് എ.സി, കന്റോൺമെന്റ് എ.സി, ഡി.ജി.പി. എന്നിവരെ മെയിൽ വഴി അറിയിച്ചിരുന്നു. തുടർപ്രതിഷേധം എൻ.എസ്.എസ്. നേതൃത്വം ആലോചിച്ച് തീരുമാനിക്കും. വിഷയത്തിൽ എല്ലാ പ്രതികരണങ്ങളും നേതൃത്വം അവലോകനംചെയ്യും. അതനുസരിച്ച് ഭാവി പരിപാടികൾ ആസൂത്രണംചെയ്ത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘വൈകാരികമായ കാര്യങ്ങളാണ്. ഗണപതിയേയൊന്നും ആക്ഷേപിക്കേണ്ട കാര്യമില്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്ന ആളുകൾ അങ്ങനെയൊന്നും ചെയ്യേണ്ട കാര്യമില്ല. ഞങ്ങളാരേയും ആക്ഷേപിക്കുന്നില്ലല്ലോ?’, അദ്ദേഹം ചോദിച്ചു. അതേസമയം നാമജപഘോഷയാത്രയിൽ കേസെടുത്ത പൊലീസ് നടപടിക്കെതിരെ കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും രംഗത്തുവന്നു. ഇത്തരം കേസുകൾക്കു പിന്നിൽ ആരുടെയോ അജണ്ടയുണ്ടെന്നും കേരളത്തിൽ സംഘർഷമുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് നടക്കുന്നതെന്നും തിരുവഞ്ചൂർ ആരോപിച്ചു.

‘കള്ളനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ കള്ളനാക്കും അതാണ് ഈ സർക്കാരിന്റെ നടപടി. അതിനോട് യോജിക്കാൻ പറ്റില്ല. സർക്കാരിന്റെ ബാലൻസ് വിട്ടിരിക്കുകയാണ്. ആരെയും എന്തും ചെയ്യുമെന്ന നിലപാടിലേക്ക് വന്നു. അത് ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. പുറത്ത് പറയുന്നതിന്റെ കടകവിരുദ്ധമാണ് പ്രായോഗികമാക്കുന്നത്. വിനാശകാലേ വിപരീതബുദ്ധി എന്നാണ് ഇവർ ചെയ്യുന്നതിൽ നിന്ന് ഞാൻ അനുമാനിക്കുന്നത് എന്നും തിരുവഞ്ചൂർ പറഞ്ഞു.

‘സർക്കാരിന് ഈ പ്രശ്നം പരിഹരിക്കാൻ താത്പര്യമില്ല. ഇത് കത്തിച്ചു നിർത്താനാണ് അവർക്ക് താത്പര്യം. അവരുടെ ഉദ്ദേശ്യം എന്താണെന്നതിനെ കുറിച്ച് ആലോചിക്കണം. സർക്കാർ വലിയ വിവാദച്ചുഴിയിൽപ്പെട്ടതു കൊണ്ട് അതിൽ നിന്ന് രക്ഷപ്പെടാൻ അടുത്ത വിവാദമുണ്ടാക്കുകയാണ്. ഒരു വിവാദത്തിൽ നിന്ന് മറ്റൊരു വിവാദത്തിലേക്ക് എട്ടുകാലി ചാടുന്നത് പോലെ ചാടിക്കൊണ്ടിരിക്കുകയാണവർ. ശബരിമലവിഷയത്തിൽ നാമജപജാഥ നടത്തിയ സ്ത്രീകളുൾപ്പടെയുള്ള പതിനായിക്കണക്കിന് പേർക്കെതിരെ അന്ന് കേസെടുത്തു.

ആ കേസുകൾ ഒന്നും ഇപ്പോഴും പിൻവലിച്ചിട്ടില്ല. ഇത്തരത്തിൽ കേസുകളുടെ എണ്ണം കൂട്ടിക്കൊണ്ടേയിരിക്കുകയാണ്. ഇതിന്റെയൊക്കെ പിന്നിൽ ആരുടെയോ അജണ്ടയുണ്ട്. കേരളത്തിൽ സംഘർമുണ്ടാക്കണമെന്ന ബോധപൂർവമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ചിലയാളുകൾ നടത്തിക്കൊണ്ടിരിക്കുന്ന നടപടികളാണിത്.’- തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

അതേസമയം സ്പീക്കറുടെ മിത്ത് പരാമർശത്തിൽ തെറ്റില്ലെന്ന ഉറച്ച നിലപാടിൽ നിൽക്കുമ്പോഴും എൻഎസ്എസുമായി പരസ്യമായി ഏറ്റുമുട്ടൽ വേണ്ടെന്ന് സിപിഎം തീരുമാനത്തിൽ എത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപ് ഒരു സമുദായ സംഘടനയെ ശത്രുപക്ഷത്ത് നിർത്തേണ്ടതില്ലെന്നാണ് സിപിഎമ്മിലുണ്ടായ അഭിപ്രായം. ഇതിനിയെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

ശബരിമലക്ക് സമാനമായ സമരത്തിലേക്ക് എൻഎസ്എസ് നീങ്ങിയതിനെ അതീവ ഗൗരവമായിട്ടാണ് സിപിഎം കാണുന്നത്. എങ്കിലും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് എൻഎസ്എസുമായി പരസ്യമായി ഏറ്റുമുട്ടൽ വേണ്ടെന്നാണ് സിപിഎമ്മിന്റെ തീരുമാനം. വിഷയത്തിൽ തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞ് കഴിഞ്ഞെന്നും കൂടുതൽ പ്രതികരണത്തിനില്ലെന്നും ഷംസീർ വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...