Connect with us

Hi, what are you looking for?

Exclusive

പിണറായിക്കെതിരെ തുറന്നടിച്ച് സ്വപ്ന … അന്ന് ക്ലിഫ് ഹൌസിൽ നടന്നത്

പിണറായി വിജയനെതിരെയുള്ള ആരോപണങ്ങളിൽ കൂടുതൽ വിശദീകരണവുമായി സ്വപ്നാ സുരേഷ് രംഗത്ത്. ജയിലിൽ നിന്നും പുറത്തെത്തിയ ശേഷം സ്വര്ണക്കള്ളക്കടത്ത് കേസ് പ്രതിയായ സ്വപ്നാ സുരേഷ് നടത്തിയ വെളിപ്പെടുത്തലുകൾ ഓരോന്നും കേരള ജനതയെ ഞെട്ടിക്കുന്നവയായിരുന്നു . തന്നെ കരുവാക്കി സ്വര്ണക്കടത്തടക്കമുള്ള രാജ്യ ദ്രോഹ കുറ്റങ്ങൾ ചെയ്തു കൂട്ടിയതിനു പിന്നിൽ സാക്ഷാത് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള വമ്പൻ സ്രാവുകൾ ആണെന്ന് സ്വപ്നാ സുരേഷ് തുറന്നടിക്കുകയായിരുന്നു. മുഖ്യൻ മാത്രമല്ല , മുഖ്യമന്ത്രിയുടെ ഭാര്യയും മകനും മകളും ഉൾപ്പെടെ ഈ അഴിമതികളിൽ പങ്കാളികളാണെന്ന് സ്വപ്നാ സുരേഷ് വെളിപ്പെടുത്തുകയുണ്ടായി . സ്വപ്നാ സുരേഷിന്റെ ഓരോ വെളിപ്പെടുത്തലുകളും വെറും ആരോപണങ്ങൾ എന്നതിനപ്പുറം വിശദമായ തെളിവുകളോട് കൂടി കാര്യ കാരണ സഹിതമുള്ളതായിരുന്നു . എന്നാൽ ഇത്രയേറെ ആരോപണങ്ങൾ മുഖ്യനും കുടുംബത്തിനും നേരെ ഉണ്ടായിട്ടും ഈ വിഷയത്തിൽ അന്വേഷണം നടത്താനോ മുഖ്യനെ ചോദ്യം ചെയ്യാനോ അന്വേഷണ സംഘം ഇത് വരെ തയ്യാറായിട്ടില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ തന്റെ ചില ആരോപണങ്ങളിൽ കൂടുതൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സ്വപ്ന . സ്വപ്നയുടെ വാക്കുകളിലേക്ക് …

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...