Connect with us

Hi, what are you looking for?

Exclusive

മന്ത്രി ശിവൻകുട്ടിയെ LKG യിൽ ചേർക്കണം ..ജനങ്ങൾ ഇളകി .. മണ്ടൻ മന്ത്രിയെ എറിഞ്ഞോടിക്കുന്നു

വിദ്യാഭ്യാസ മന്ത്രി ശിവൻ കുട്ടിയെ എൽ കെ ജി യിൽ ചേർക്കണമെന്ന് ജനങ്ങൾ. വിവരവും ബോധവും തൊട്ടു തീണ്ടിയിട്ടില്ലാത്ത നമ്മുടെ കേരളത്തിന്റെ ബഹുമാന്യനായ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയെ പ്രൈമറി സ്‌കൂളിലയച്ചു പഠിപ്പിക്കണമെന്നാണ് പൊതുജനാഭിപ്രായം . വായ് തുറന്നാൽ പൊട്ടത്തരങ്ങൾ മാത്രം വിളമ്പി ട്രോളന്മാർക്ക് ചാകരയൊരുക്കുന്ന മന്ത്രി ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി എന്ന നിലയിൽ ഒരു പൂർണ പരാജയമാണെന്ന് ഇതിനോടകം തന്നെ ജനം വിധിയെഴുതിക്കഴിഞ്ഞതാണ്. ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം പോലും അറിയാത്ത ശിവൻ കുട്ടി സഖാവിനെ വിദ്യാവിഭ്യാസ മന്ത്രി പദം ഏൽപ്പിച്ച നമ്മുടെ മുഖ്യമന്ത്രി കേരളത്തിലെ കുഞ്ഞുങ്ങളോട് ചെയ്തത് വൻ ചതിയാണെന്നാണ് ജനങ്ങൾ ഒന്നടങ്കം പറയുന്നത്. സാമാന്യ ബോധം പോലുമില്ലാത്ത പരാമർശങ്ങളാണ് പലപ്പോഴും ശിവൻ കുട്ടി നടത്തിയിട്ടുള്ളത്.
നിയമ സഭാ കൈയാങ്കളി കേസിലെ ശിവൻകുട്ടിയുടെ ശിവതാണ്ഡവവും ഏറെ വിമര്ശങ്ങള്ക്കും ട്രോളുകൾക്കും ഇടയാക്കിയ സംഭവമാണ്. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് വി ശിവൻകുട്ടി ഉൾപ്പെട്ട നിയമ സഭ കയ്യാങ്കളിക്കേസ് .
വി. ശിവൻകുട്ടിയുടെ നിയമസഭയിലെ പ്രകടനം വിക്ടേഴ്സ് ചാനലിൽ പ്രദർശിപ്പിച്ചാൽ വിദ്യാർഥികൾ കോരിത്തരിക്കുമെന്ന് അന്തരിച്ച ശ്രീ പി.ടി. തോമസ് ഒരിക്കൽ സഭയിൽ പരിഹസിച്ചത് ഇപ്പോഴും ഓർക്കുന്നു . ആന കരിമ്പിൽകാട്ടിൽ കയറിയതു പോലെ എന്ന ചൊല്ല് പിന്നീട് ‘ശിവൻകുട്ടി നിയമസഭയിൽ ക‍യറിയത് പോലെ’ എന്നായിരിക്കുന്നു എന്നും വിദ്യാർഥികൾക്ക് മാതൃകയാകാൻ വിദ്യാഭ്യാസ മന്ത്രിക്ക് സാധിക്കുമോ എന്നും പി.ടി. തോമസ് അന്ന് സഭയിൽ ചോദ്യം ഉന്നയിക്കുകയുണ്ടായി.
മന്ത്രി നാണംകെട്ടും മന്ത്രിസഭയിൽ തുടരുകയാണ്. മന്ത്രി വി. ശിവൻകുട്ടി‍യെ പുറത്താക്കാൻ മുഖ്യമന്ത്രി ആർജവം കാണിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
നിയമ സഭാ കൈയാങ്കളൈ കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപ്പീലിൽ സുപ്രീം കോടതിയുടെ പ്രതികൂല വിധി വന്നതിനു പിന്നാലെയാണ് പി ടി തോമസ് അടക്കമുള്ള പ്രതിപക്ഷം ശിവൻകുട്ടിയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ അടിയന്തിര പ്രമേയാഅനുമതി ആവശ്യപ്പെട്ടത്. എന്നാൽ അന്നെല്ലാം മന്ത്രി ശിവൻകുട്ടിയെ സംരക്ഷിക്കുന്ന നിലപാടുകളാണ് മുഖ്യമന്ത്രി പിണറായി വിജയൻ കൈക്കൊണ്ടിരുന്നത്. മന്ത്രി ശിവൻകുട്ടി രാജിവെക്കേണ്ട പ്രശ്നമായി കോടതി വിധിയെ കാണേണ്ടെന്ന് ആവർത്തിക്കുകയായിരുന്നു മുഖ്യൻ .
ഇപ്പോഴിതാ കേരളത്തിന്റെ വിദ്യാഭ്യാസ മേഖല അടിക്കടി കൂപ്പു കുത്തിക്കൊണ്ടിരിക്കുമ്പോൾ ജനങ്ങൾ പ്രതികരിച്ചു തുടങ്ങിയിരിക്കുകയാണ്. കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയ്ക്ക് വേണ്ടി യാതൊന്നും ചെയ്യാൻ കഴിയാത്ത ഇതുപോലൊരു മന്ത്രി ഇനിയും വേണ്ട എന്ന തീരുമാനമാണ് ജനങ്ങൾ ഇപ്പോൾ വ്യക്തമാക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...