Connect with us

Hi, what are you looking for?

Exclusive

സിപിഎമ്മിന് തലവേദനയായി നായനാരും പി സതീദേവിയും …

ഏക വ്യക്തിനിയമത്തെ രാഷ്ട്രീയനേട്ടമാക്കാന്‍ സിപിഎം ശ്രമിക്കുമ്പോള്‍ മുന്‍ രാഷ്ട്രീയ നിലപാടുകളും തിരിഞ്ഞുകൊത്തിക്കൊണ്ടിരിക്കുകയാണ്. പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കുന്നതിലെ മെല്ലെപ്പോക്കിനെക്കുറിച്ചും ചോദ്യങ്ങളുയരുന്നുണ്ട്. രണ്ടിനും കൃത്യമായി മറുപടി നല്‍കാതെ കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായങ്ങളില്‍ ഭിന്നതയുണ്ടോയെന്നു നിരീക്ഷിക്കുകയാണു സിപിഎം നേതാക്കള്‍.ഏക വ്യക്തിനിയമം വേണമെന്ന കടുത്ത നിലപാട് ഇഎംഎസും സുശീല ഗോപാലനുമൊക്കെ സ്വീകരിച്ചിരുന്നു. നിയമത്തിനുവേണ്ടി സിപിഎമ്മിന്റെ അന്നത്തെ വാദങ്ങളും ഇപ്പോഴത്തെ എതിര്‍പ്പും തമ്മില്‍ പൊരുത്തപ്പെടുന്നില്ലെന്ന് വ്യക്തമാണ്.

ഇഎംഎസ് സുശീലഗോപാലനും മാത്രമല്ല ഇ കെ നായനാരും പി സതീദേവിയും വരെ ഏക വ്യക്തി നിയമം നടപ്പിലാക്കണമെന്ന് ബാധിച്ചിട്ടുണ്ട് എന്ന രേഖകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇഎംഎസ് 1985 മുതൽ പല ഘട്ടങ്ങളിൽ ഏക വ്യക്തി നിയമത്തിനുവേണ്ടി വാദിച്ചിരുന്നു. അതിന്റെ തെളിവുകൾ പുറത്തുവന്നത് സിപിഎമ്മിന് അസ്വസ്ഥമാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ഇ കെ നായനാർ മുതൽ ഉള്ളവർ വ്യക്തി നിയമത്തിനു വേണ്ടി സംസാരിച്ചിരുന്നു എന്ന വിവരങ്ങൾ പുറത്തുവരുന്നത്. സിപിഎം നേതാക്കൾ ഏക വ്യക്തി നിയമത്തിന്റെ വക്താക്കളാണെന്ന് കോൺഗ്രസ് ബിജെപി പ്രചരിപ്പിക്കുന്നുണ്ട്. അത് തങ്ങളുടെ ഇപ്പോഴത്തെ സമീപനത്തിന്റെ ആത്മാർത്ഥതയെ ചോദ്യം ചെയ്തേക്കാം എന്ന് സിപിഎം കരുതുന്നു. അതിനാൽ ചരിത്രത്തെ വിസ്മരിച്ചു വർത്തമാനകാലത്തിൽ തങ്ങൾ വ്യക്തി നിയമത്തിനെതിരാണെന്ന് സ്ഥാപിക്കാനാണ് സിപിഎമ്മിന്റെ ശ്രമം. വീട് നടന്ന ജനാധിപത്യ മഹിളാ അസോസിയേഷൻ സമ്മേളനത്തിലാണ് പ്രിയദേവി ഏക വ്യക്തി നിയമം നടപ്പാക്കണം എന്ന് ആവശ്യപ്പെട്ടത്. മുതിർന്ന നേതാവും മുൻ എംപിയുമായ സിഎസ് സുജാതയും ഒപ്പം ഉണ്ടായിരുന്നു. വിവേചനപരമായ സമീപനം ഒഴിവാക്കുന്നതിന് ഏകീകൃത സിവിൽ നിയമം നടപ്പാക്കണം എന്നാണ് അസോസിയേഷന്റെ കാഴ്ചപ്പാട് എന്ന് മുൻ എംപി കൂടിയായ സതീദേവി പ്രഖ്യാപിച്ചു. വ്യക്തിനിയമത്തിന്റെ ഏകീകരണത്തിന് അസോസിയേഷൻ യൂണിറ്റ് തലത്തിൽ പ്രവർത്തനങ്ങൾ സജീവമാക്കും എന്നും സതീദേവി പറഞ്ഞിട്ടുണ്ട്.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1985ഏപ്രിലില്‍ ശബാനു കേസിൽ വന്നപ്പോൾ ഇകെ നായനാർ ദേശാഭിമാനിയിൽ എഴുതിയ മാറ്റുവിൻ ചട്ടങ്ങളെ എന്ന ലേഖന പരമ്പരയിൽ ഏക വ്യക്തിയുടെ പ്രസക്തിയിലാണ് ഊന്നൽ നൽകിയത്. ഏക വ്യക്തിനിയമത്തിനുവേണ്ടി പാര്‍ട്ടി നിലകൊള്ളുന്നുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ചിന്ത വാരികയിലെ ചോദ്യോത്തരപംക്തിയിലും പാര്‍ട്ടിയുടെ മറ്റു പ്രസിദ്ധീകരണങ്ങളിലും ഏക വ്യക്തിനിയമത്തിന്റെ പ്രസക്തിയെക്കുറിച്ച് ഇഎംഎസ് എഴുതി. 1985ല്‍ ഏക വ്യക്തിനിയമത്തെക്കുറിച്ച് ഡല്‍ഹിയില്‍ നടന്ന സെമിനാറില്‍, വ്യക്തിനിയമത്തിനുവേണ്ടി ജനങ്ങളെ അണിനിരത്താന്‍ എഴുത്തുകാരും അഭിഭാഷകരും പത്രപ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സതിയും ശൈശവ വിവാഹവും നിരോധിച്ചതു ജനങ്ങളുടെ പിന്തുണയോടെയല്ലെന്നും അദ്ദേഹം അന്ന് ഓര്‍മിപ്പിച്ചു.’ചിന്ത’യിലെ മറുപടിയില്‍ ഏക വ്യക്തിനിയമത്തിലേക്കുള്ള നീക്കം ത്വരിതപ്പെടുത്താന്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ അടക്കം നടത്തുന്ന സമരങ്ങള്‍ പ്രോത്സാഹനകരമാണെന്നും ഇഎംഎസ് അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ വ്യക്തി നിയമം വേണമെന്ന് പറയുമ്പോൾ ഇസ്ലാം മതത്തെ നശിപ്പിക്കാനാണെന്ന് കോലാഹലം കൂട്ടുന്നവർക്ക് തുർക്കി 60 വർഷം മുൻപ് മറുപടി നൽകി. മതത്തെ നിയമത്തിൽ നിന്ന് വേർപെടുത്തി പൊതുനിയമം നിർമ്മിച്ചപ്പോൾ ഇസ്ലാം മതം തുർക്കിയിൽ തളർന്നില്ല. വ്യക്തി നിയമത്തിനെതിരായ പ്രചാരണം നടത്തി വർഗീയത ഇളക്കിവിടുന്നത് ശരിയല്ല എന്നും ലേഖനത്തിൽ നായനാർ ആവശ്യപ്പെട്ടിരുന്നു.
പിന്നാലെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സുശീല ഗോപാലന്‍ ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതു വളരെ പ്രാധാന്യത്തോടെയാണു ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. 1985ല്‍ ഏക വ്യക്തിനിയമം നടപ്പാക്കാത്തതിനു കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സിപിഎം പ്രചാരണം നടത്തിയിരുന്നു. ഇതൊക്കെ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. പൗരത്വ നിയമത്തിനെതിരായ സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് നിയമസഭയില്‍ ഉറപ്പുനല്‍കിയെങ്കിലും അതു നടപ്പാക്കാത്തതും ഈ ഘട്ടത്തില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. സമരം ചെയ്തവര്‍ക്കെതിരെ 835 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ഇതുവരെ 59 കേസുകള്‍ മാത്രമാണു പിന്‍വലിച്ചത്. കേസുകളില്‍ ഏറെയും മുസ്ലീം സമൂഹത്തിനെതിരെയാണെന്നതാണ് മറ്റൊരു കാര്യം. എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളതെന്ന സിപിഎം നേതാക്കളുടെ വിശദീകരണവും സിപിഎമ്മിന് തന്നെ വിനയായിരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...