Connect with us

Hi, what are you looking for?

Exclusive

അപ്പം ഗോവിന്ദന്റെ ആപ്പീസ് പൂട്ടി …സുധാകരൻ ഗോവിന്ദനെ പഞ്ഞിക്കിട്ടു

ഏകസിവില്‍ കോഡിനെ മുസ്ലീം സമുദായത്തിന്റെ മാ്ത്രം പ്രശ്‌നമായി ചിത്രീകരിച്ച് സമുദായത്തിന്റെ മൊത്തം രക്ഷിതാവായി മാറാന്‍ എം.വി.ഗോവിന്ദനും സിപിഎമ്മും നടത്തിയ ശ്രമങ്ങളെല്ലാം പാഴായി പോയിരിക്കുകയാണ് . എം.വി.ഗോവിന്ദന്റെ അവതാരോദ്ദേശം തന്നെ മുസ്ലീംലീഗിനെ ഇടതുപക്ഷത്തേയ്ക്ക് എത്തിക്കുകയെന്നതാണെന്ന് തോന്നി പോകുന്ന തരത്തിലുള്ളതായിരുന്നു അദ്ദേഹത്തില്‍ നിന്നും വന്ന ഓരോ വാക്കുകളും . ഒരു കമ്മ്യൂണിസ്റ്റുകാരനും ചേരാത്ത തരത്തിലുള്ള മതപ്രീണന നയങ്ങളാണ് എ.വി.ഗോവിന്ദന്‍ തുടരുന്നതെന്ന് ഇ വിഷയത്തിലെ ഗോവിന്ദന്റെ ഇടപെടലിൽ നിന്നും വ്യക്തമാണ്. ഏകസിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസ് പിന്നോട്ടു പോയെന്നും സിപിഎം മാത്രമാണ് അതിനെതിരെ കേന്ദ്രസര്‍ക്കാരിനെ എതിര്‍ക്കുന്നതെന്നും വരുത്തി തീര്‍ക്കാനാണ് കഴിഞ്ഞ ദിവസങ്ങളില്‍ ശ്രമിച്ചു കൊണ്ടിരുന്നത്. അത് വലിയ രാഷ്ട്രീയ ആയുധമാക്കി മാറ്റികൊണ്ട് ഏകസിവില്‍ കോഡ് വിഷയത്തിലെ സെമിനാറുകളില്‍ മുസ്ലീംലീഗ് ഉള്‍പ്പടെയുള്ള സംഘടനകളെ ക്ഷണിക്കുമെന്ന് പ്രഖ്യാപിച്ചും കഴിഞ്ഞു. എന്നാല്‍ മുസ്ലീംലീഗും , സമസ്തയും എടുത്ത നിലപാടുകള്‍ എം.വി.ഗോവിന്ദന് കടുത്ത അടിയായി മാറി . ഏക സിവില്‍ കോഡ് മുസ്ലീംങ്ങളെ മാത്രം ബാധിക്കുന്ന വിഷയമെന്ന സിപിഎം തന്ത്രത്തെ അവര്‍ തള്ളുക മാത്രമല്ല ,സ്വന്തം നിലയ്ക്ക് പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയും ചെയ്തു. കോണ്‍ഗ്രസും അവരുടെ നയം പ്രഖ്യാപിച്ചതോടെ നാറി നാണം കെട്ട് വിളറിയ അവസ്ഥയിലായി എം.വി.ഗോവിന്ദന്‍. ഏകസിവില്‍ കോഡില്‍ മുസ്ലീംങ്ങളും രക്ഷാകര്‍ത്യത്ത്വം ഏറ്റെടുക്കാന്‍ അരയും തലയും മുറുക്കിയിറങ്ങിയ മന്ത്രി മുഹമ്മദ് റിയാസും ഇപ്പോള്‍ വേറേ വഴി തേടുന്നതായാണ് വിവരം.ഏക വ്യക്തിനിയമത്തെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം എതിര്‍ത്ത് രംഗത്തുവന്നതു ഹൈക്കമാന്‍ഡ് അനുമതിയോടെയായിരുന്നെന്ന് കഴിഞ്ഞ ദിവസം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതോടെ സിപിഎം പ്രചരണം അപ്രസക്തമായി. കോണ്‍ഗ്രസ് ദേശീയ നേതൃത്വം അഴകൊഴമ്പന്‍ നിലപാട് സ്വീകരിക്കുന്നെന്ന രാഷ്ട്രീയപ്രചാരണം സിപിഎം ആരംഭിച്ചതോടെ ദേശീയ നേതൃത്വത്തോട് കെപിസിസി അഭിപ്രായം തേടുകയായിരുന്നു. മണിപ്പുരിലായിരുന്ന രാഹുല്‍ ഗാന്ധിയും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും തിരിച്ചെത്തിയ ശേഷം പ്രതിപക്ഷനേതാവ് വി.ഡി.സതീശനോടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനോടും ആശങ്ക വേണ്ടെന്നു വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയും കെപിസിസിയും ഏക വ്യക്തിനിയമത്തെ എതിര്‍ക്കുമെന്നു കെ.സുധാകരന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്.കേന്ദ്രനേതൃത്വം നയം വ്യക്തമാക്കിയതോടെ മുസ്ലിം ലീഗ്, സമസ്ത, എപി സുന്നി വിഭാഗങ്ങളെ ബന്ധപ്പെട്ട കെ.സി.വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ എന്നിവരുമായാണ് വേണുഗോപാല്‍ സംസാരിച്ചത്. മുസ്ലിം സമൂഹത്തിന്റെ ആശങ്ക ഉള്‍ക്കൊള്ളുന്നുവെന്നും അവരെ മാത്രം ബാധിക്കുന്ന വിഷയമായിട്ടല്ല കോണ്‍ഗ്രസ് കാണുന്നതെന്നും വിശദീകരിച്ചു.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി ആസ്ഥാനത്തെത്തി നടത്തിയ ചര്‍ച്ചകളിലെ മുഖ്യ വിഷയവും ഏക വ്യക്തിനിയമം തന്നെയായിരുന്നു.അതോടെ കാടിളക്കി വന്ന സിപിഎമ്മും ഗോവിന്ദനും ആവിയായിപ്പോയി.പ്രചാരണം സിപിഎം ആരംഭിച്ചതോടെ ദേശീയ നേതൃത്വത്തോട് കെപിസിസി അഭിപ്രായം തേടുകയായിരുന്നു. മണിപ്പുരിലായിരുന്ന രാഹുല്‍ ഗാന്ധിയും എഐസിസി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലും തിരിച്ചെത്തിയ ശേഷം പ്രതിപക്ഷനേതാവ് വി.ഡി.സതീശനോടും കെപിസിസി പ്രസിഡന്റ് കെ.സുധാകരനോടും ആശങ്ക വേണ്ടെന്നു വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലാണ് എഐസിസിയും കെപിസിസിയും ഏക വ്യക്തിനിയമത്തെ എതിര്‍ക്കുമെന്നു കെ.സുധാകരന്‍ കഴിഞ്ഞ ദിവസം വിശദീകരിച്ചത്. കേന്ദ്രനേതൃത്വം നയം വ്യക്തമാക്കിയതോടെ മുസ്ലിം ലീഗ്, സമസ്ത, എപി സുന്നി വിഭാഗങ്ങളെ ബന്ധപ്പെട്ട കെ.സി.വേണുഗോപാല്‍ കോണ്‍ഗ്രസിന്റെ പിന്തുണ അറിയിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ എന്നിവരുമായാണ് വേണുഗോപാല്‍ സംസാരിച്ചത്. മുസ്ലിം സമൂഹത്തിന്റെ ആശങ്ക ഉള്‍ക്കൊള്ളുന്നുവെന്നും അവരെ മാത്രം ബാധിക്കുന്ന വിഷയമായിട്ടല്ല കോണ്‍ഗ്രസ് കാണുന്നതെന്നും വിശദീകരിച്ചു.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കെപിസിസി ആസ്ഥാനത്തെത്തി നടത്തിയ ചര്‍ച്ചകളിലെ മുഖ്യ വിഷയവും ഏക വ്യക്തിനിയമം തന്നെയായിരുന്നു.അതോടെ കാടിളക്കി വന്ന സിപിഎമ്മും ഗോവിന്ദനും ആവിയായിപ്പോയി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...