Connect with us

Hi, what are you looking for?

Exclusive

ക്യാമറയ്ക്കു പിന്നിൽ പിണറായിയുടെ മകന്റെ അമ്മായിയപ്പൻ

എ ഐ ക്യാമറാ വിവാദത്തിൽ ഉൾപ്പെട്ട കമ്പനി പ്രസാഡിയോയ്ക്ക് മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവ് പ്രകാശ് ബാബുവുമായി ഇടപാടുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്ന രേഖകൾ പുറത്ത്. കമ്പനി രജിസ്ട്രാർക്ക് സമർപ്പിച്ച ഫിനാൻഷ്യൽ റിപ്പോർട്ടിലാണ് പ്രസാഡിയോയ്ക്ക് പ്രകാശ് ബാബുവുമായുള്ള ഇടപാടുകൾ വ്യക്തമാക്കുന്നത്. എന്നാൽ, ആരോപണങ്ങളോട് പ്രസാഡിയോ കമ്പനി പ്രതികരിച്ചില്ല.

പ്രസാഡിയോ കമ്പനിയുടെ ഔദ്യോഗിക സ്ഥാനങ്ങളൊന്നും പ്രകാശ് ബാബു വഹിക്കുന്നില്ല. എന്നാൽ 2020ൽ കമ്പനി പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ പ്രകാശ് ബാബുവുമായി ഇടപാടുകളുണ്ടായിരുന്നുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇടപാടുകൾ നടത്തിയ ശേഷം കമ്പനി പണം നൽകാനുള്ളവരുടെ പട്ടികയിലാണ് പ്രകാശ് ബാബുവിന്റെ പേര് ഉൾപ്പെട്ടിരിക്കുന്നത്. പ്രകാശ് ബാബുവിന്റെ എറണാകുളത്തെ ഗസ്റ്റ്ഹൗസ് ഉപയോഗിച്ച വകയിൽ നൽകേണ്ട വാടകയും റിപ്പോർട്ടിലുണ്ട്.

പ്രകാശ് ബാബു അയ്യത്താൻ എന്നാണ് കമ്പനി ഇടപാടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തലശ്ശേരി സ്വദേശിയായ പ്രകാശ് ബാബു കോഴിക്കോട് പുതിയറയിലാണ് ഇപ്പോൾ താമസം. പ്രസാഡിയോയുടെ കോഴിക്കോട്ടെ ബാങ്ക് അക്കൗണ്ടും പുതിയറയിലാണ്. 2018 ൽ ആരംഭിച്ച കമ്പനി കോഴിക്കോട് മലാപ്പറമ്പിലെ കെട്ടിടത്തിലെ രണ്ടാം നിലയിലാണ് പ്രവർത്തിക്കുന്നത്.

പ്രകാശ് ബാബുവിന് പങ്കാളിത്തമുള്ള കമ്പനിയാണെന്ന് പറഞ്ഞാണ് ക്യാമറ പദ്ധതിയിൽ ചേരാൻ പ്രസാഡിയോ എം ഡി രാംജിത് തങ്ങളെ ക്ഷണിച്ചതെന്ന് നേരത്തേ കരാറിന്റെ ഭാഗമായിരുന്ന അൽഹിന്ദ് വെളിപ്പെടുത്തിയിരുന്നു. രാഷ്ട്രീയ സ്വാധീനമുള്ള കമ്പനിയായതിനാൽ ധൈര്യമായി നിക്ഷേപം നടത്താമെന്നും വിശ്വസിപ്പിച്ചു. അൽഹിന്ദ് പങ്കെടുത്ത യോഗങ്ങളിൽ പ്രകാശ് ബാബുവും പങ്കെടുത്തിരുന്നുവെന്നും വെളിപ്പെടുത്തലുണ്ടായി.

‘ട്രോയ്സ്’ എന്ന കമ്പനിയിൽ‌നിന്നു വൻ വിലയ്ക്ക് ക്യാമറ വാങ്ങാൻ പ്രസാഡിയോ നിർബന്ധിച്ചതിനെ തുടർന്ന് അൽഹിന്ദ് കരാറിൽനിന്നു പിന്മാറുകയായിരുന്നു. പിന്മാറുന്നതിനു മുൻപ് പ്രകാശ് ബാബുവിനെ വിളിച്ചിരുന്നുവെന്നും എന്നാൽ കമ്പനിയുമായി ബന്ധമില്ലെന്ന് പ്രകാശ് ബാബു അറിയിച്ചെന്നും അൽഹിന്ദ് പറഞ്ഞു. പദ്ധതിയുടെ ഭാഗമായി അൽഹിന്ദ് എസ്ആർഐടി മുഖേന കെൽട്രോണിന് കൈമാറിയ 3 കോടി രൂപയിൽ 2 കോടി രൂപ ഇപ്പോഴും തിരികെ ലഭിച്ചിട്ടില്ല.

എസ്ആർഐടിക്ക് വേണ്ടി സാങ്കേതിക പിന്തുണ വാഗ്ദാനം നൽകി കെൽട്രോണിന് കത്തുനൽകിയ ട്രോയ്സ് എന്ന കമ്പനിയുമായും പ്രസാഡിയോയ്ക്ക് ഇടപാടുകളുണ്ട്. എഐ ക്യാമറ വിവാദത്തിൽ ഉൾപ്പെട്ട യുഎൽ ടെക്നോളജി, എസ്ആർഐടി പ്രൈവറ്റ് ലിമിറ്റഡ്, അശോക ബിൽഡ്കോൺ ലിമിറ്റഡ്, ഇ സെൻട്രിക് തുടങ്ങിയ കമ്പനികളുമായെല്ലാം പ്രസാഡിയോ ഇടപാടുകൾ നടത്തിയിട്ടുണ്ട്. എസ്ആർഐടിയുമായി ഉപകരാർ ഒപ്പിട്ട മറ്റൊരു കമ്പനിയായ തിരുവനന്തപുരത്തെ ലൈറ്റ് മാസ്റ്റർ കമ്പനി എംഡിയും പ്രസാഡിയോയുമായി ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നും രേഖകളിൽ വ്യക്തമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...