Connect with us

Hi, what are you looking for?

Exclusive

കിറ്റെക്സ് സാബു ആം ആദ്മിയിലേക്ക് ..
പിണറായിയെ വെള്ളം കുടിപ്പിക്കും

ചീഫ് കോര്‍ഡിനേറ്ററും വ്യവസായിയുമായ കിറ്റെക്സ് സാബു എന്ന സാബു എം ജേക്കബ് ആം ആദ്മി പാര്‍ട്ടിയിലേക്കെന്ന് സൂചന. ഇരുപക്ഷവും ഇതുസംബന്ധിച്ച പ്രതികരണം നടത്തിയിട്ടില്ലെങ്കില്‍ അണിയറയില്‍ ചര്‍ച്ചകള്‍ സജീവമാണെന്നും പ്രഖ്യാപനം ഉടനുണ്ടാവുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ . സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ ബദല്‍ മുന്നോട്ട് വെക്കുന്ന പാർട്ടിയാണ് ട്വന്റി-ട്വന്റി. സംസ്ഥാനത്തെ എ എ പി ഘടകത്തെ പിരിച്ച്‌ വിട്ട ദില്ലിയില്‍ നിന്നുള്ള സംഘം കഴിഞ്ഞ ദിവസം കേരളത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തിനിടെയാണ് ലയനം സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയൊരു സാധ്യത സംജാതമായാൽ പിണറായി വിജയന് തിരിച്ചടിയാക്കമെന്നുറപ്പാണ് . പിണറായിയുടെ അഴിമതികൾക്കുള്ള മറുപടി ജനുവരി 26 മുതല്‍ 29 വരെയായിരുന്നു ദില്ലി സംഘത്തിന്റെ കേരള സന്ദര്‍ശനം. ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്ബായി പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു സംസ്ഥാന ഘടകത്തെ ദേശീയ നേതൃത്വം പിരിച്ച്‌ വിട്ടത്. കേരള സന്ദര്‍ശന വേളയില്‍ പുതിയ സംസ്ഥാന നേതൃത്വത്തെ കണ്ടെത്താനുള്ള ചര്‍ച്ചകളും സജീവമായിരുന്നു.പുതിയ നേതൃത്വത്തെ കണ്ടെത്താനായി തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരേയുള്ള പ്രമുഖരുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇത്തരത്തിലാണ് സാബു എം ജേക്കബുമായി ചര്‍ച്ച നടന്നത്. ഇദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നത് ഗുണം ചെയ്യുമെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം.സാബു ജേക്കബ് ആം ആദ്മി പാര്‍ട്ടിയുടെ ഭാഗമായാല്‍ ലോക്സഭ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയും ഏറെയാണ്.


ഇതോടൊപ്പം തന്നെ പുതിയ സംസ്ഥാന നേതൃത്വത്തിലും സാബു എം ജേക്കബിന് ഉന്നത പദവി തന്നെ ലഭിച്ചേക്കും. പുതിയ നേതൃത്വത്തെ ഉടന്‍ തെരഞ്ഞെടുക്കുമെന്നാണ് ആം ആദ്മി പാര്‍ട്ടി ദേശീയ സംഘടന ജനറല്‍ സെക്രട്ടറി ഡോക്ടര്‍ സന്ദീപ് പതക് അറിയിക്കുന്നത്.കേരളത്തിലും ഒഡീഷയിലും നിയമസഭ, ലോക്‌സഭാ തെരഞ്ഞെടുപ്പുകളില്‍ സജീവമാകണമെന്ന തീരുമാനത്തോടെയായിരുന്നു ജനുവരി ആദ്യ പകുതുയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ആം ആദ്മി ഉന്നതതല യോഗം പിരിഞ്ഞത്. ഇതിന് മുന്നോടിയായി താഴെതട്ട് മുതല്‍ സംഘടനയെ പുനഃസംഘടിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടന്ന് വരുന്നത്.അതേസമയം നേരത്തെ എ എ പി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ കിഴക്കമ്ബലത്ത് എത്തി ട്വന്റി-ട്വന്റിയുമായി സഖ്യ പ്രഖ്യാപനം നടത്തിയിരുന്നു. ജനക്ഷേമ മുന്നണി എന്ന് ആം ആദ്മി-ട്വന്റി ട്വന്റി സഖ്യത്തിന് പേര് നല്‍കുകയും ചെയ്തു. ദല്‍ഹിയും പഞ്ചാബും ആം ആദ്മി സര്‍ക്കാരിന് കീഴില്‍ കുതിക്കുകയാണ്. അവിടെ സംഭവിച്ചത് തന്നെ കേരളത്തില്‍ ആവര്‍ത്തിക്കുമെന്നും കെജ്രിവാള്‍ അന്ന് പറഞ്ഞിരുന്നു.അതേസമയം, ആം ആദ്മി ഉള്‍പ്പെടെ മറ്റൊരു പാര്‍ട്ടിയുമായും ലയിക്കില്ലെന്നായി സാബു എം ജേക്കബിന്റെ നിലപാട്. സംസ്ഥാന തലത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനാണ് ശ്രമമമെന്നും ആം ആദ്മിയുമായുള്ള സഖ്യത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മിയും ട്വന്റി20-യും ഒന്നിച്ചു. മത്സരിക്കുമെന്ന് സാബു എം. ജേക്കബ് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് മത്സരത്തില്‍ നിന്ന് പിന്മാറി.അതെ സമയം ആം ആദ്മി പാര്‍ട്ടിയുടെ (എഎപി) കേരള ഘടകം പിരിച്ചുവിട്ടു. കേരളത്തിലെ മുഴുവന്‍ സംഘടനാ സംവിധാനങ്ങളും ഇതോടെ ഇല്ലാതായി. പുതിയ കമ്മിറ്റിയെ ഉടന്‍ തിരഞ്ഞെടുക്കും. നിലവില്‍ കേരളത്തില്‍ സംസ്ഥാന കണ്‍വീനറാണു പാര്‍ട്ടിയെ നയിക്കുന്നത്. ഇതിനു പകരം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി തുടങ്ങി മറ്റു പാര്‍ട്ടികളിലേതുപോലെയുള്ള നേതൃസംവിധാനം ആം ആദ്മിയിലും വരികയാണെന്നു സംസ്ഥാന കണ്‍വീനര്‍ പി.സി.സിറിയക് അറിയിച്ചു. രണ്ടു വര്‍ഷമായി സിറിയക്കിന്റെ നേതൃത്വത്തിലാണ് എഎപി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...