Connect with us

Hi, what are you looking for?

Exclusive

വീണ്ടും കെ റെയിലുമായി പിണറായി …

കെട്ടിപ്പൂട്ടിയ കെ റെയിലുമായി വീണ്ടും പിണറായി രംഗത്ത് . കെ റെയിലിൽ നിന്നും പിന്നോട്ടില്ല എന്ന വാശിയിലാണ് പിണറായി വിജയൻ . കേന്ദ്രം അനുമതി നിഷേധിച്ചതോടെ കെ റെയിൽ എന്ന പിണറായിയുടെ സ്വന്തം കമ്മീഷൻ റെയിൽ മടക്കി പെട്ടിയിലാക്കി തോൽവി സമ്മതിച്ചു പിൻവാങ്ങിയ പിണറായി ഇപ്പോഴിതാ വീണ്ടും കെ റെയിൽ സ്വപ്നവുമായി ജനങ്ങളെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സംസ്ഥാനത്തിന്‍റെ വികസനത്തിന് സില്‍വര്‍ ലൈന്‍ പദ്ധതി അനിവാര്യമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോൾ പറയുന്നത്.
കേന്ദ്രാനുമതി ലഭിച്ചാലുടന്‍ കെ റെയിൽ വിഷയത്തിൽ തുടര്‍നടപടി സ്വീകരിക്കുമെന്നും 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.
കെ റെയിൽ സ്ഥലമേറ്റെടുക്കുന്നതോടെ ഭൂമി നഷ്ടമാവുന്ന ആളുകൾക്ക് അര്‍ഹമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രദേശത്തെ ജനങ്ങളുടെ ആശങ്കകളും എതിര്‍പ്പുകളും ഈ പദ്ധതി പരിഹരിക്കും. 50 വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കാമെന്ന വ്യവസ്ഥയിലാണ് വായ്പയെടുക്കാന്‍ ഉദ്ദേശിക്കുന്നതെന്നും വായ്പാ പിരിവിനുള്ള സാമ്ബത്തിക ബാധ്യത ഏറ്റെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചതായും പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് കെ റെയില്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. കാസര്‍കോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയില്‍വേ പദ്ധതി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നാണ് കെ റെയില്‍ വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് ആരംഭിച്ച പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റെയില്‍വേ ബോര്‍ഡിന്‍റെ അന്തിമാനുമതി ലഭിക്കുന്നതോടെ 50 വര്‍ഷത്തെ വികസനം മുന്നില്‍ കണ്ട് വിഭാവനം ചെയ്ത സില്‍വര്‍ ലൈന്‍ പദ്ധതിയുമായി മുന്നോട്ടുപോകും എന്നും കെ റെയില്‍ വ്യക്തമാക്കി.
കേരള സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും സംയുക്‌തമായി രൂപീകരിച്ച ‘കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍‘ എന്ന കമ്പനിയാണ് കെ റെയില്‍ പദ്ധതിയുടെ നടത്തിപ്പുകാരും, ഉടമസ്‌ഥൻമാരും. പദ്ധതി യാഥാർഥ്യമായാൽ കാസർഗോഡ് നിന്ന് തിരുവനന്തപുരം വരെയുള്ള യാത്ര കേവലം നാല് മണിക്കൂറിനുള്ളിൽ നടത്താമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.
തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ പുതിയ പാതയും തിരൂര്‍ മുതല്‍ കാസര്‍ഗോഡ് വരെ നിലവിലെ പാതയ്‌ക്ക് സമാന്തരമായുമാണ് കെ റെയില്‍ നിര്‍മിക്കുന്നത്. നിലവിലെ ഇന്ത്യന്‍ റെയില്‍വേയുടെ പല സൗകര്യങ്ങളും ഉപയോഗപ്പെടുത്തും എന്ന് പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം സാധ്യമാണെന്ന് കണ്ടറിയണം.
അതിനുള്ള പ്രധാന കാരണം കെ റെയിൽ പദ്ധതിക്ക് വേണ്ടി രൂപീകരിച്ച സ്വതന്ത്ര കമ്പനിക്ക് ഇന്ത്യൻ റെയിൽവേ സംവിധാനവുമായി യാതൊരു ബന്ധവുമില്ല എന്നതാണ്. അതിനാൽ തന്നെ നിലവിലെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ പല പരിമിതികളും ഉണ്ട് .
എന്നാൽ പദ്ധതിക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കേണ്ടി വരുന്നവരുടെ പ്രശ്‌നം ഗൗരവമായി തന്നെ ചർച്ച ചെയ്യേണ്ടതാണ് . ഇത്തരം പ്രതിബന്ധങ്ങളെല്ലാം നിലനിൽക്കുമ്പോൾ തന്നെ വീണ്ടും കെ റെയിലുമായി മുന്നോട്ടു വരുന്നത് പിണറായി വിജയൻ സാധാരണ ജനകളോട് നടത്തുന്ന വെല്ലുവിളിയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...