Connect with us

Hi, what are you looking for?

Exclusive

ഷുക്കൂർ വധം;ചില പേരുകൾ ഞാൻ അങ്ങോട്ട് പറയട്ടെ!!!രണ്ടും കൽപ്പിച്ചു കുഞ്ഞാലികുട്ടി

മുസ്ലിം ലീഗ് പ്രവർത്തകൻ അരിയിൽ ശുക്കൂർ വധക്കേസിൽ ഗൂഢാലോചന കുറ്റത്തിൽ നിന്നും സിപിഎം നേതാവ് പി ജയരാജനെ രക്ഷിക്കാൻ ഇടപെട്ടെന്ന് കണ്ണൂരിലെ അഭിഭാഷകൻ ടിപി ഹരീന്ദ്രൻ ഉന്നയിച്ച ആരോപണത്തിൽ പ്രതികരണവുമായി മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ആരോപണം തള്ളിയ കുഞ്ഞാലിക്കുട്ടി ആരോപണത്തിന് പിന്നിൽ എന്തോ ഉണ്ടെന്നും വിഷയം പാർട്ടി ചർച്ച ചെയ്തുവെന്നും പറഞ്ഞു. ചില പേരുകളും ഊഹാപോഹങ്ങളും അന്തരീക്ഷത്തിൽ ഉണ്ട് മൂന്ന് നാല് പേരുകൾ ഉണ്ട്. സത്യം എന്തെന്ന് വഴിയെ അറിയട്ടെ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഇതിലേക്ക് വലിച്ചിഴക്കേണ്ടതില്ല.. സുധാകരന്റെ പ്രതികരണത്തിൽ ഉണ്ടായ പ്രശ്നം അദ്ദേഹം തന്നെ വിശദീകരിച്ചു. ഈ കേസ് ഞാൻ വിടുന്ന പ്രശ്നമില്ല.അങ്ങനെ വിടുമെന്ന് ആരും കരുതണ്ട നിയമപരമായി തന്നെ നേരിടും എന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ കണ്ടെത്തിയ വകുപ്പുകൾ പോരാ എന്ന് പറഞ്ഞ് മന്ത്രിസഭ ആലോചിച്ചു ഗവൺമെന്റ് ആലോചിച്ചു അതുപോലെതന്നെ നോട്ടീസ് ഇറക്കി. അവസാനം സുപ്രീംകോടതി വരെ പോയി. ഓർഡർ വാങ്ങിയ കേസ്. ഇപ്പോൾ കോടതിയിൽ നടന്നുകൊണ്ടിരിക്കുന്ന കേസ് ആ കേസിനെ കുറിച്ചാണ് ഇങ്ങനെ പറയുന്നത്. സിബിഐ അന്വേഷണത്തിന് ഓർഡർ വാങ്ങിയ ആ ഗവൺമെന്റിൽ ഞാനുണ്ട്അ.തുകൊണ്ട് ഇതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി…

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...