സിഐടിയുവിന് 21 സംസ്ഥാന വൈസ് പ്രസിഡന്റുമാരാണുള്ളത്. അതിലൊന്നാണ് ഹർഷകുമാർ. മുൻപും പത്തനംതിട്ട ജില്ലയിൽ നിന്നും സംസ്ഥാന വൈസ് പ്രസിഡന്റുമാരും ജോയിന്റ് സെക്രട്ടറിമാരും ഒക്കെ ഉണ്ടായിട്ടുണ്ട്. അതൊന്നും ഉണ്ടാക്കാത്ത തരത്തിലുള്ള വ്യക്തിപൂജയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നാണ് ഉയർന്ന തരത്തിൽ ആക്ഷേപം ഉയരുന്നത്. സിപിഎം അടൂർ ഏരിയ കമ്മിറ്റിയംഗം സി ആർ ദിൻരാജാണ് സപ്ലിമെന്റിൽ ഹർഷകുമാറിനെ ആരാധിക്കുന്നത്. സംഭവം എന്താണെന്ന് വെച്ചാൽ കേരളകൗമുദി ദിനപത്രത്തിൽ ഒരു വാർത്ത നൽകിയതാണ് വിവാദമായത്. സിഐടിയു സംസ്ഥാന വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി ബി ഹർഷകുമാറിനെ അടൂരിന്റെ ചെന്താരമാക്കി വാഴ്ത്തി കേരള കൗമുദി ദിനപത്രത്തിൽ കളർ സപ്ലിമെന്റ് നൽകിയത് വിവാദമായത്. ഇത് കണ്ണൂർ ജയരാജൻ മോഡൽ വ്യക്തിപൂജയാണ് ആക്ഷേപവുമായി എതിർവിഭാഗം രംഗത്ത് വന്നതോടെ അടൂരിലെയും ജില്ലയിലെയും സിപിഎമ്മിൽ വിവാദം പുകയുകയാണ്. സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് നോട്ടമിട്ടുള്ള ആളാണ് ഹർഷൻ,, അടൂരിൽ ഹർഷന്റെ നേതൃത്വത്തിൽ പാർട്ടി സംവിധാനം ശക്തമാണ്. ഏരിയ സെക്രട്ടറി എന്ന നിലയിൽ പാർട്ടിയെ വളർത്തിയെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മുൻ ധനമന്ത്രി തോമസ് ഐസക്കും ആയുള്ള അടുപ്പം കാരണം നിരവധി വികസന പ്രവർത്തനങ്ങൾ ഹർഷൻ കൊണ്ടുവന്നു. പള്ളിക്കലാറിന്റെ പുനരുജീവനം അതിൽ പ്രധാനപ്പെട്ടതാണ്. സർവീസ് സഹകരണ ബാങ്കുകൾ ലബോറട്ടറികൾ ക്ലിനിക്കുകൾ, കെ എസ് എഫ് ഇ ശാഖ എന്നിവയുടെ പരസ്യമാണ് സപ്ലിമെന്റിനൊപ്പം ചേർത്തിരിക്കുന്നത്. ഇത് ജില്ലയിലെ പാർട്ടിയിൽ ഒരു പുതിയ കീഴ്വഴക്കം സൃഷ്ടിച്ചിരിക്കുകയാണ് എന്നാണ് എതിർ വിഭാഗം പറയുന്നത്. ജനപ്രതിനിധിയോ മന്ത്രിയോ ആയിരുന്നെങ്കിൽ വികസനത്തിന്റെ പേരിൽ സപ്ലിമെന്റ് ഇറആകാമായിരുന്നു. ഇത് പാർട്ടിയിലെ തന്നെ സ്ഥാന ലഭ്യ ആഘോഷിക്കാൻ നാട്ടിലുള്ളവരിൽ പിരിവെടുത് സപ്ലിമെന്റ് ഇറക്കി എന്നാണ് ആക്ഷേപം. പാർട്ടി പത്രം ഉണ്ടായിരിക്കുമ്പോൾ പുറത്തുള്ള ഒരു മാധ്യമത്തിനാണ് സപ്ലിമെന്റ് കൊടുത്തത് എന്നും ചർച്ച ചെയ്യപ്പെടുന്നു. നിലവിൽ അടൂരുകാരൻ തന്നെയായാ കെ പി ഉദയഭാനു തന്നെയാണ് സിപിഎം ജില്ലാ സെക്രട്ടറി. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്ന നിലയിൽ ഹാർഷൻ വിളിച്ചു പറഞ്ഞാണ് പരസ്യം സംഘടിപ്പിച്ചത് എന്നും അതല്ല പത്രത്തിന്റെ പ്രാദേശിക ലേഖകർ നേരിട്ട് പരസ്യം കണ്ടെത്തിയെന്നും പറയുന്നു. ഹർഷനെ പുകഴ്ത്തി എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ തന്നെ നാട്ടുകാരനും വലംകൈയുമായ ഏരിയ കമ്മിറ്റി അംഗം സി ആർ ദിനരാജാണ്. കണ്ണൂരിൽ പി ജയരാജനെ ചെന്താരകമാക്കി വ്യക്തിപൂജ നടത്തിയ അതേ രീതിയിലാണ് ഇവിടെയും വാഴ്ത്തിപ്പാടൽ ഉണ്ടായിരിക്കുന്നത്.
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...