Connect with us

Hi, what are you looking for?

Exclusive

ശബരിമല മേൽശാന്തി തെറിച്ചു…പിന്നിൽ മാൻഡ്രേക്ക് പിണറായി

സന്നിധാനത്തെ മേൽശാന്തിയായി ചുമതലയേറ്റ ശേഷമുള്ള മണ്ഡലപൂജാ നിയോഗം ശബരിമല മേൾശാന്തി കെ.ജയരാമൻ നമ്പൂതിരിക്ക് നഷ്ടമായതിനു പിന്നിൽ പിണറായിയുടെ മാൻഡ്രേക്ക് എഫക്ട് എന്ന് ട്രോളന്മാർ. ശബരിമല മേൽശാന്തിയായി തെരഞ്ഞെടുത്ത ജയരാമൻ നമ്പൂതിരി, മുഖ്യമന്ത്രിയെ സന്ദർശിച്ച് ചർച്ച നടത്തിയ ഫോട്ടോ വൈറലായതാണ് . മുഖ്യമന്ത്രിയുടെ ഈ ആശംസ മൂലമാണ് ജയരാമൻ നമ്പൂതിരിക്ക് മണ്ഡല പൂജ നഷ്ടമായതെന്നാണ് പുതിയ ട്രോളുകൾ. വാസ്തവത്തിൽ ബന്ധു മരിച്ചതിനാലാണ് മണ്ഡലപൂജയക്ക് തന്ത്രിക്കൊപ്പം സഹകാർമികത്വം വഹിക്കാനുള്ള മേൽശാന്തി കെ.ജയരാമൻ നമ്പൂതിരിയുടെ അവസരം നഷ്ടമാകുന്നത്. മാതാവ് ശ്രീദേവി അന്തർജനത്തിന്റെ സഹോദരനും താന്ത്രിക ആചാര്യനുമായിരുന്ന തൃശൂർ പെരിങ്ങോട്ടുകര കിഴക്കേ ചെറുമുക്ക് മനയ്ക്കൽ സി.കെ.ഗോദൻ നമ്പൂതിരി അന്തരിച്ചതിനെ തുടർന്നുള്ള പുല മൂലമാണ് മേൽശാന്തിക്ക് ചടങ്ങുകളിൽ പങ്കെടുക്കാൻ കഴിയാത്തത്.
മേൽശാന്തിയുടെ ചുമതല തന്ത്രി കണ്ഠര് രാജീവര് ആണ് ഏറ്റെടുത്തിരിക്കുന്നത് . അദ്ദേഹത്തിന്റെ പ്രതിപുരുഷനായ തിരുവല്ല കാവുംഭാഗം സ്വദേശി നാരായണൻ നമ്പൂതിരിയാണ് മേൽശാന്തി നടത്തിവന്ന പൂജകൾ ചെയ്യുന്നത്. പുല കാരണം 26ന് വൈകിട്ട് തങ്ക അങ്കി ചാർത്തി നടക്കുന്ന ദീപാരാധനയ്ക്കും മേൽശാന്തി പങ്കെടുക്കില്ല. മണ്ഡല പൂജയ്ക്കു ശേഷം 27ന് രാത്രി 10ന് നട അടയ്ക്കുന്നതും മകരവിളക്കു തീർത്ഥാടനത്തിനായി 30ന് വൈകിട്ട് 5ന് നട തുറക്കുന്നതും തന്ത്രിയായിരിക്കും. 31ന് ഉച്ചയ്ക്ക് മേൽശാന്തിയുടെ പുല അവസാനിക്കും. പിന്നീട് ശുദ്ധിക്രിയയ്ക്കു ശേഷമേ മേൾശാന്തി തിരികെ ശ്രീകോവിലിൽ പ്രവേശിക്കൂ. ശബരിമലയിൽ തന്നെയുള്ള ഗസ്റ്റ് ഹൗസിലാകും അതുവരെ മേൽശാന്തി തങ്ങുക.


ഫ്രാൻസിനെ ആശംസിച്ചു വിട്ടു തോൽപ്പിചു എന്ന പരിഹാസം തീരും മുന്നേ തന്നെ ഇപ്പോഴിതാ ശബരിമ അമേൽശാന്തിക്കും പണി കൊടുത്തോ എന്നാണ് ട്രോളർമാരുടെ ചോദ്യം.പിണറായി വിജയനെ മേൽശാന്തി കാണാൻ പോയതിനു പിന്നാലെ പലതും സത്യമായി വന്നു എന്ന തരത്തിൽ മഹേന്ദ്രകുമാർ പി എസ് ഇട്ട പോസ്റ്റും ഇപ്പോൾ വൈറലാവുകയാണ്. മുമ്പ് ഇതേ കുറിച്ച് നടത്തിയ അവലോകനം അടക്കമാണ് വൈറലാകുന്നത്.പി എസ് മഹേന്ദ്ര കുമാറിന്റെ പോസ്റ്റിന്റെ പൂർണ രുപം ഇങ്ങനെ ആയിരുന്നു .
ഭയമില്ല ജാഗ്രതയാണ് വേണ്ടത്…?അങ്ങനെ പറയാൻ ചില കാരണങ്ങളുണ്ട്ത.ന്ത്രശാസ്ത്രപരമായി ചിന്തിച്ചാൽ ക്ഷേത്രമെന്നത് ശരിക്കും ഒരു മെഷിനറി സംവിധാനമാണ്.(ക്ഷേത്രതന്ത്രമെന്നത് തന്ത്രശാസ്ത്രത്തിന്റെ ഒരു അപ്ലൈഡ് വേർഷനാണ് താനും ) സാക്ഷാത് പരബ്രഹ്‌മസ്വരൂപത്തെ അതേ മാതിരി ആവാഹിച്ചിരുത്താൻ ഒരു പഞ്ചപ്രാകാര പരിധിക്കുള്ളിലെ സ്ഥലം തികയില്ലെന്ന് എനിക്കും നിങ്ങൾക്കും സകലർക്കും അറിവുള്ളതാണ്അ.പ്പൊ പിന്നെ ശ്രീലകത്ത് ആരാണ് ?’സർവ്വത്രഗോസി ഭഗവാൻ. ‘ ഇത്യാദിയായ ശാസ്ത്രഭാഗത്ത് അതിനുത്തരമുണ്ട്സ.ർവ്വഭൂതവാസിയായ ഈശ്വര ചൈതന്യത്തിന്റെ ലോലാംശത്തെ ആവാഹിച്ച ശേഷം നമുക്ക് സദൃശമാംവണ്ണം കരചരണാദി അവയവങ്ങളെ കല്പിച്ച്, ന മുക്കുള്ളത് പോലെ ആഹാര-നിദ്രാദികളെ നിശ്ചയിച്ച്,നമ്മുടേത് പോലെ വികാര- വിചാരാദികളെയും, എന്തിന് നവരസങ്ങളെ വരെയും സമ്യക്കായി കല്പിച്ച് ഒക്കെയാണ് ഒരു വിഗ്രഹം പ്രതിഷ്ഠിക്കാറ്അ.രൂപിയായ ഈശ്വരനോട് സംവദിക്കാനുള്ള ബൗദ്ധികനിലവാരത്തിലേക്ക് നമ്മൾ ഉയരുന്നതിനേക്കാൾ എളുപ്പം, ഈശ്വരനെ നമ്മുടെ നിലവാരത്തിലേക്ക് താഴ്‌ത്തി കൊണ്ടു വരിക എന്നതാണല്ലോ (അല്ലേലും വലിച്ച് താഴെയിറക്കാൻ നമ്മൾ മിടുക്കന്മാരാണല്ലോ ?)ങ്ങനെ തത്വങ്ങളും കലകളും ദേവതകളും സൃഷ്ടമായി.അതൊക്കെ അവിടെ നിൽക്കട്ടെ.ചുരുക്കത്തിൽ ഓരോ ദേവതയ്ക്കും തനത് സ്വഭാവവും താത്പര്യങ്ങളും ഉണ്ടെന്ന കാര്യം മനസ്സിലായതായി വിശ്വസിക്കുന്നു.മനുഷ്യ സൃഷ്ടമായ എന്തിനും പരിധികളും പരിമിതികളും ഉണ്ടല്ലോ.ക്ഷേത്രതന്ത്രമെന്ന മെഷിനറി സംവിധാനത്തെ dysfunctional ആക്കാൻ സാധിക്കുന്ന ചിലയിനം Technicality കളെ പറ്റി തന്ത്രസമുച്ചയകാരൻ ഉൾപ്പെടെയുള്ളവർ സൂചിപ്പിച്ചിട്ടുണ്ട്.’ക്ഷേത്രേ മൃതിർ. ‘ ഇത്യാദിയായ പ്രകരണത്തിന്റെ അവസാനഭാഗത്ത് ‘ക്ഷുദ്രാന്യമന്ത്രയജനം പ്രതിഷിദ്ധദുഷ്ട പുഷ്പാദി പൂജനമഥോമരിചാദിലേപ: എന്ന് പറയുന്നുണ്ടല്ലോ.ക്ഷേത്രസംവിധത്തിന്റെ ആകെ മൊത്തം പാസ്സ്വേഡായ മൂലമന്ത്രത്തെ വികലമാക്കി ജപിച്ചാൽ.ക്ഷുദ്രമന്ത്രം ജപിച്ചാൽ.അന്യദേവമന്ത്രം കൊണ്ട് പൂജിച്ചാൽ.ഒരു ദേവന് പാടില്ലാത്ത പുഷ്പം / ദുഷ്ടപുഷ്പം കൊണ്ട് പൂജിച്ചാൽ.ബിംബത്തിൽ തേയ്ക്കാൻ പാടില്ലാത്ത വസ്തുക്കൾ – കുരുമുളക് പോലുള്ളവ അരച്ച് തേച്ചാൽ (ഇതിന് മരിചാദിലേപം എന്ന് പറയും).ഒക്കെ ചൈതന്യം ക്ഷയിക്കും.ക്രമേണ സാന്നിദ്ധ്യം തന്നെ ഇല്ലാണ്ടാവും.( അത്തരത്തിൽ ചെയ്തതായ ഐതിഹ്യകഥകൾ മാത്രമല്ല

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...