Connect with us

Hi, what are you looking for?

Exclusive

പി സി ജോർജ് ബിജെപിയിലേക്ക്. പത്തനംതിട്ടയിൽ മത്സരിച്ചേക്കും.

കേരള രാഷ്ട്രീയത്തിലെ അതികായനായ പിസി ജോർജ് ബിജെപിയിലേക്ക് എന്ന് സൂചന. പിസി ജോർജ്ജിന് മുഖവുരകളോ അടിക്കുറിപ്പുകളോ ആവശ്യമില്ല. കാരണം
പിസി ജോര്‍ജ് എന്നാല്‍ പൂഞ്ഞാര്‍ നിയമസഭാ മണ്ഡലത്തിന്റെ മുഖമാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും പൂഞ്ഞാറില്‍ സജീവമാണ് അദ്ദേഹം.എന്നാല്‍ സമീപകാലത്ത് തുടര്‍ച്ചയായ ലഭിക്കുന്ന തിരിച്ചടികളിലൊന്നായിരുന്നു തിരഞ്ഞെടുപ്പ് തോല്‍വി. വര്‍ഗീയ പരാമര്‍ശങ്ങളെ ചൊല്ലിയുള്ള കേസ് മറ്റൊരു വഴിക്ക്.ഇനിയും പൂഞ്ഞാര്‍ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ പിസി ജോര്‍ജ് തയ്യാറായേക്കില്ലെന്നാണ് പുതിയ വിവരം. അദ്ദേഹം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ നീക്കം നടത്തുന്നുണ്ട്. ബിജെപിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തുകഴിഞ്ഞു.ബിജെപിയുമായി വളരെ അടുത്താണ് പിസി ജോര്‍ജ് കഴിഞ്ഞ കുറച്ചുകാലമായി പ്രവര്‍ത്തിക്കുന്നത്. പിസി ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശത്തെ തുടര്‍ന്ന് എറണാകുളത്ത് അറസ്റ്റിലായപ്പോൾ പോലീസ് സ്റ്റേഷനില്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ വരെ എത്തിയിരുന്നു. മാത്രമല്ല, ബിജെപിക്ക് അനുകൂലമായി അദ്ദേഹം നിരവധി തവണ പ്രസ്താവനകള്‍ നടത്തുകയും ചെയ്തു.
നേരത്തെ യുഡിഎഫിനും എല്‍ഡിഎഫിനും എസ്ഡിപിഐക്കുമൊപ്പമെല്ലാം നിലയുറപ്പിച്ച നേതാവാണ് ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ്. ഈ മൂന്ന് വിഭാഗങ്ങളും പല ഘട്ടങ്ങളിലായി അദ്ദേഹത്തെ കൈയ്യൊഴിഞ്ഞു. തുടര്‍ന്നാണ് ബിജെപിയുമായി പിസി ജോര്‍ജ് അടുത്തത്. കേരളത്തില്‍ തന്റെ സ്വാധീന മണ്ഡലം നഷ്ടമായതാണ് പിസി ജോര്‍ജിനെ മറ്റൊരു വഴിക്ക് ചിന്തിപ്പിക്കുന്നത്.
പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലാണ് പിസി ജോര്‍ജിന്റെ നോട്ടം. പൂഞ്ഞാറും ശബരിമലയിലുമെല്ലാം ഉള്‍പ്പെടുന്ന ഈ മണ്ഡലത്തില്‍ നിന്ന് ബിജെപിയുടെ പിന്തുണയുണ്ടെങ്കില്‍ ജയിക്കാമെന്ന് പിസി ജോര്‍ജ് കരുതുന്നു. തുടര്‍ന്നാണ് വിഷയത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത്. കത്തോലിക്കാ സഭയുടെ പിന്തുണ ഉറപ്പാക്കിയാല്‍ പിസി ജോര്‍ജിന് വഴി എളുപ്പമാകും.
തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ക്ക് പുറമെ, പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി മണ്ഡലങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. പൂഞ്ഞാറിലും കാഞ്ഞിരപ്പള്ളിയിലും പിസി ജോര്‍ജിന് വ്യക്തിപരമായി സ്വാധീനമുണ്ട്. പത്തനംതിട്ട ജില്ലയിലെ മണ്ഡലങ്ങളില്‍ എന്‍ഡിഎയുടെ പിന്തുണ ലഭിച്ചാല്‍ കാര്യങ്ങള്‍ എളുപ്പമാകും.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനായിരുന്നു പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി. ആന്റോ ആന്റണിയാണ് ഇവിടെ ജയിച്ചതെങ്കിലും സുരേന്ദ്രന്റെ സാന്നിധ്യം ശക്തമായ ത്രികോണ മല്‍സരത്തിന് ഇടയാക്കിയിരുന്നു. വീണാ ജോര്‍ജിനും പിന്നിലായി 29 ശതമാനത്തോളം വോട്ട് സുരേന്ദ്രന് അന്ന് ലഭിച്ചിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...