Connect with us

Hi, what are you looking for?

Exclusive

പിണറായിക്ക് പാൽ മിൽമ കൊടുക്കില്ലേ?20 ലിറ്റർ കുടിച്ചോട്ടെ പാവം .

പിണറായി വിജയന് പാല് കുടിക്കണമെങ്കിൽ മില്മക്കു കൊടുത്തൂടെ എന്ന് പി സി ജോർജ്. 20 ലിറ്റർ വേണമെങ്കിലും കുടിച്ചോട്ടെ എന്നും അതിനെന്തിനാണ് 48 ലക്ഷം രൂപയുടെ തൊഴുത്തെന്നും പി സി പരിഹസിച്ചു.ബഫർ സോൺ വിഷയത്തിൽ കോട്ടയം പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ട് കേരള കോൺഗ്രസ് ജനപക്ഷം സെക്കുലർ നേതാവ് പിസി ജോർജിന്റെ ഈ പരാമർശം . സർക്കാർ വൻതോതിൽ ധൂർത്ത് നടത്തുകയാണെന്ന് പിസി ജോർജ് ആരോപിച്ചു. കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ള വിദേശയാത്രകൾ ഇതിന് തെളിവാണ്.
ഇതിനു പിന്നാലെയാണ് ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മാണം നടത്തിയത്. 48 ലക്ഷം രൂപ ചെലവഴിച്ചു നടത്തിയ ഈ നിർമ്മാണം അനാവശ്യമാണെന്ന് പിസി ജോർജ് വിമർശിച്ചു. പിണറായി വിജയന് പാല് കുടിക്കണമെങ്കിൽ മിൽമ നൽകില്ലേ. ഒരു ദിവസം പത്തോ ഇരുപതോ ലിറ്റർ പാല് കുടിക്കട്ടെ, അതിനുപകരം എന്തിനാണ് 48 ലക്ഷം രൂപ ചെലവഴിച്ച് കാലിത്തൊഴുത്ത് നിർമ്മിക്കുന്നത്. ഇതിന്റെ പരിപാലനത്തിനായി സഖാക്കന്മാരെ നിയമിച്ചിട്ടുണ്ട് എന്നും പിസി ജോർജ് ആരോപിച്ചു.ബഫർ സോൺ നിശ്ചയിക്കാനുള്ള ഉപഗ്രഹ സർവേ ജനങ്ങൾക്ക് ആപത്ത് ആണെന്നും പിസി ജോർജ് ആരോപിച്ചു. ഉപഗ്രഹ സർവ്വ വലിയ വഞ്ചനയും പിടിച്ചുപറിയും ആണ്. ബഫർ സോൺ വന്നാൽ ഇടുക്കി ജില്ല മുഴുവൻ തകരും. ഇനി ഒരു മുറുക്കാൻ കടയ്ക്കുപോലും ഇടുക്കിയിൽ കമ്പടിക്കാൻ കഴിയില്ല എന്നും ജോർജ് ആരോപിച്ചു.ബഫർ സോണിൽ ഒരു കിലോമീറ്റർ എയർ ഡിസ്റ്റൻസ് ആണ്. എന്നാൽ റോഡ് വഴിയുള്ള ബഫർ സോൺ ദൂരം 9 കിലോമീറ്റർ വരും. ബഫർസ്സോണിലുള്ള ജനങ്ങൾ എവിടെ പോകണം എന്ന് സർക്കാർ പറയണം എന്നും ജോർജ് പറഞ്ഞു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...