Connect with us

Hi, what are you looking for?

Exclusive

അല്ല ശുംഭൻ ജയരാജാ എന്തൊക്കെയാണ് ഈ പുലമ്പുന്നത്…

ബഫർ സോൺ വിഷയത്തിൽ യുഡിഎഫ് നടത്തിവരുന്ന സർക്കാർ വിരുദ്ധ പ്രചാരവേല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും വിഴിഞ്ഞ മോഡൽ അക്രമ സമരത്തിലേക്ക് മലയോര ജനതയെ നയിക്കുന്നതും ആണെന്ന് എംപി ജയരാജൻ. സുപ്രീംകോടതി വിധി മറികടക്കാൻ ഒരു സമഗ്ര നിയമം കൊണ്ടുവരണമെന്ന കേരള നിയമസഭ ഐകകണ്ഠേന പാസാക്കിയ പ്രമേയം പരിഗണിക്കണമെന്ന് ഇപ്പോൾ സമരത്തിനിറങ്ങി പുറപ്പെട്ട യുഡിഎഫ് എന്തുകൊണ്ട് കേന്ദ്രത്തിനോട് ആവശ്യപ്പെടുന്നില്ല എന്നും എംപി ജയരാജൻ ചോദിച്ചു.. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ഉപഗ്രഹ സർവേയും അതിലെ തെറ്റുകൾ തിരുത്താനോ ഫീൽഡ് സർവ്വേയും ഒന്നും വേണ്ടിവരില്ലായിരുന്നു എന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു…. ആ പോസ്റ്റ് ഇങ്ങനെയാണ് പോകുന്നത്… ബഫർ സോൺ സത്യം എന്ത് ബഫർസോൺ വിഷയത്തിൽ സർക്കാറിനും പാർട്ടിക്കും എതിരെ മലയോര മേഖലയിൽ യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചാരണങ്ങൾ തിരിച്ചറിയണമെന്ന് അഭ്യർത്ഥിക്കുന്നു. വന്യജീവി സങ്കേതങ്ങളും ദേശീയോദ്യാനങ്ങളും ഉൾപ്പെടുന്ന സംരക്ഷിത പ്രദേശങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ പരിധിയിൽ പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് ഉത്തരവിറക്കിയത് സുപ്രീം കോടതിയാണ് അല്ലാതെ സംസ്ഥാന സർക്കാർ അല്ല. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി കൊണ്ടായിരിക്കണം പരിസ്ഥിതി ലോല മേഖല നിർണയിക്കേണ്ടതെന്ന അഭിപ്രായമാണ് എൽഡിഎഫിന് ആദ്യം മുതലേ ഉണ്ടായിരുന്നത്…. ആ നിലപാടിന്റെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയെ സമീപിക്കുകയും കേന്ദ്രസർക്കാരിനെ ഇക്കാര്യങ്ങൾ ധരിപ്പിക്കുകയും ആണ് എൽഡിഎഫ് സർക്കാർ ചെയ്തത്.. സുപ്രീംകോടതി ആകട്ടെ ഉപഗ്രഹ സർവ്വേ നടത്തി മൂന്നു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു… അങ്ങനെയാണ് കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആൻഡ് എൻവിയോൺമെന്റ് സെന്ററിനെ ഉപഗ്രഹ സഹായത്തോടെ പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത് ഇത് സംബന്ധിച്ച് പലയിടങ്ങളിൽ നിന്നും പരാതി ഉയർന്നുവന്നു . ജനവാസ കേന്ദ്രങ്ങളും വീടുകളും സ്ഥാപനങ്ങളും സർവ്വേ നടത്തിയപ്പോൾ ഉൾപ്പെടുത്തിയിട്ടില്ല എന്നതാണ് പരാതി. ഉടൻതന്നെ സർക്കാർ കർഷക താൽപര്യം പരിഗണിച്ച് ഇത് പ്രാഥമിക റിപ്പോർട്ട് ആണെന്ന് വ്യക്തമാക്കുകയുണ്ടായി. ഇത് സംബന്ധിച്ച വിശദമായ ഒരു പരിശോധന നടത്താൻ റിട്ടയേർഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഒരു വിദഗ്ധ സമിതിയെ കാര്യങ്ങൾ പഠിച് റിപ്പോർട്ട് സമർപ്പിക്കാൻ നിയോഗിക്കുകയും ചെയ്തു. വിഴിഞ്ഞം തുറമുഖ പ്രവർത്തികൾ നിർത്തിവയ്ക്കണമെന്നത് ഒഴിച്ചുള്ള മത്സ്യത്തൊഴിലാളി ക്ഷേമം ലക്ഷ്യമാക്കിയുള്ള എല്ലാ കാര്യങ്ങളും ആദ്യം തന്നെ സർക്കാർ തീരുമാനിച്ചിരുന്നു എൽഡിഎഫ് സർക്കാർ കോർപ്പറേറ്റുകൾ കൊപ്പം അല്ല തീരദേശ ജനതയ്ക്ക് ഒപ്പം ആണ് അണിനിരന്നത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...