Connect with us

Hi, what are you looking for?

Exclusive

ഗവർണറോടാണോ കളി :സർവകലാശാല ബില്ലിന് തടവറ വിധിക്കാൻ രാജ്ഭവൻ.

സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള നിയമഭേദഗതി വ്യവസ്ഥ ചെയ്യുന്ന സര്‍വകലാശാല ബില്ലിന് രാജ്ഭവന്‍ ‘തടവറ’ വിധിച്ചേക്കും.
ബില്ലില്‍ ഉടന്‍ തീരുമാനമെടുക്കാതെയോ രാഷ്ട്രപതിക്ക് റഫര്‍ ചെയ്തോ നിയമം പ്രാബല്യത്തില്‍ വരുന്നത് തടയാനുള്ള വഴിയാണ് രാജ്ഭവന്‍ തേടുന്നത്.
13ന് നിയമസഭ പാസാക്കിയ ബില്ലില്‍ നിയമ സെക്രട്ടറി ഒപ്പിടുകയും ബന്ധപ്പെട്ട ഭരണവകുപ്പുകള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസ വകുപ്പ്, കൃഷി, ഫിഷറീസ്, മൃഗസംരക്ഷണം, ഐ.ടി വകുപ്പുകളുടെ പരിധിയിലുള്ള സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നാണ് ഗവര്‍ണറെ മാറ്റുന്നത്.
മുഖ്യമന്ത്രി കൂടി കണ്ടശേഷം ബില്‍ ഗവര്‍ണറുടെ അംഗീകാരത്തിനായി രാജ്ഭവനിലേക്ക് അയക്കും. ഏതാനും ദിവസങ്ങള്‍ക്കകം ഈ നടപടികള്‍ പൂര്‍ത്തിയാവും. ബില്‍ ലഭിക്കുന്ന മുറക്ക് തുടര്‍നടപടികള്‍ രാജ്ഭവന്‍ സ്വീകരിക്കും.
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കാനുള്ള ബില്ലായതിനാല്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടില്ലെന്ന് ഏറക്കുറെ ഉറപ്പാണ്. ബില്ലിന്‍റെ നിയമസാധുത സംബന്ധിച്ച്‌ രാജ്ഭവന്‍ നിയമോപദേശം തേടാനാണ് സാധ്യത.


നിയമപ്രശ്നങ്ങളുണ്ടെങ്കില്‍ രാഷ്ട്രപതിക്ക് വിടാനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ഇതിനായി ഫയല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനായിരിക്കും രാജ്ഭവനില്‍നിന്ന് അയക്കുക. നിയമ, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ കൂടി അഭിപ്രായം തേടിയശേഷമാവും ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതിക്ക് വിടുക.
ബില്‍ രാഷ്ട്രപതിക്ക് വിട്ടാല്‍ തീരുമാനം അനന്തമായി വൈകുമെന്ന് ഉറപ്പാണ്. ബില്ലില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കാതെ വൈകിപ്പിച്ചാല്‍ സര്‍ക്കാര്‍ നിയമവഴി തേടിയേക്കും. എന്നാല്‍, ബില്ലില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണര്‍ക്ക് മേല്‍ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് ഏതാനും ദിവസം മുമ്ബ് ഹൈകോടതി വിധിന്യായത്തില്‍ അഭിപ്രായപ്പെട്ടത് നടപടി വൈകിപ്പിക്കാന്‍ രാജ്ഭവന് സഹായകരമാകും.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...