Connect with us

Hi, what are you looking for?

Exclusive

തലയ്ക്ക് ഭ്രാന്ത് മൂത്ത ഒരു മന്ത്രിസജി ചെറിയാൻ അട്ടിമറിഉളുപ്പില്ലാത്ത പോലീസ് വർഗം

ഇനി ജനങ്ങൾ പെരുമാറും അട്ടിമറി നടക്കും

മുൻ മന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരമാർശത്തിൽ അന്വേഷണം അവസാനിപ്പിക്കാൻ നീക്കം. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കേസ് അന്വേഷണം അവസാനിപ്പിക്കുന്നതെന്ന് പരാതിക്കാരന്‍ അഡ്വ. ബൈജു നോയൽ ആരോപിച്ചു . വിവാദ പ്രസംഗത്തിന്റെ വിഡിയോ തെളിവ് പൊലീസിൽ ഹാജരാക്കിയതാണ്. എന്നിട്ടും തെളിവില്ലെന്ന് പറയുന്നത് പൊലീസിന്റെ നിഷ്ക്രിയത്വമാണെന്നും അഡ്വ. ബൈജു പറഞ്ഞു.വിവാദമായ ഈ പ്രസംഗത്തിന്റെ പേരിലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. പ്രസംഗത്തിൽ കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഈ കേസിൽ അന്വേഷണം നടത്തി ഒരു റഫര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് പൊലീസിന്റെ നീക്കം. കേസ് അവസാനിപ്പിക്കുന്നതിന് മുമ്പ് പരാതിക്കാരനായ അഡ്വ. ബൈജു നോയലിന് പൊലീസ് നോട്ടീസ് നൽകും.ജൂലൈ മൂന്നിനാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം സംഘടിപ്പിച്ച പരിപാടിയിൽ സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ച് സംസാരിച്ചത്. സി.പി.എം എരിയ കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടനാ സെമിനാറുമായി ബന്ധപ്പെട്ട പരിപാടിയിലായിരുന്നു വിവാദ പരാമർശം.എന്താണ് സംഭവിക്കുന്നത് . പ്രസംഗം വന്നത് ഫേസ്ബുക് ലീവിൽ ആണ് . വിവാദമായപ്പോൾ ലൈവ് മുക്കുകയും ചെയ്തു . തെളിവില്ലെന്ന് പോലീസ് പറഞ്ഞപ്പോൾ പ്രസംഗം ഡൗൺലോഡ് ചെയ്ത് സിഡിയിലാക്കി കൊടുത്ത് നിരവധി പേർ . ശബ്ദ സാമ്പിൾ ഫോറൻസിക് പരിശോധനയിൽ ഇരിക്കുമ്പോൾ തന്നെ കേസ് അട്ടിമറിക്കുന്നു . മുൻ മാതൃ സജി ചെറിയാന്റെ കേസ് കേസ് എഴുതി തള്ളുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ . ചോദ്യങ്ങൾ മാത്രമേ ഉള്ളു … കഴിഞ്ഞ ജൂലായിൽ മല്ലപ്പള്ളിയിലും സി പി എം ഏരിയ കമ്മിറ്റി സംഘടിപ്പിച്ച യോഗത്തിൽ ആണ് സജി ചെറിയാൻ ഭരണഘടനയ്‌ക്കെതിരെ ആഞ്ഞടിച്ചത് . പരിപാടി ഏരിയ കമ്മറ്റിയുടെ ഫേസ് ബുക്ക് പേജ് വഴി ലൈവും വിട്ടു . ആരും ശ്രദ്ധിക്കാതെ പോയ ഒരു വിഷയം സി പി എമ്മിലെ ഒരു വിഭാഗം തന്നെ മാധ്യമങ്ങൾക്ക് ചോർത്തി നൽകി . മന്ത്രി സജി ചെറിയാൻ രാജി വെക്കേണ്ട എന്ന് മുഘ്യമന്ത്രിയും സി പി എമ്മും നിലപാടെടുത്തു . വിവരം വെളിയിൽ പോകാതെ പോലീസ് രഹസ്യമാക്കി വച്ചു . ഈ സമയം കൊണ്ട് മന്ത്രി രാജി വച്ചു തലയൂരി .

കോടതി നിർദ്ദേശപ്രകാരം പോലീസ് കേസെടുക്കുമെന്നു വന്നപ്പോൾ ആയിരുന്നു രാജി . അക്കാര്യം പൊതുജനം അറിയാതിരിക്കാൻ വേണ്ടിയാണു കോടതി കേസെടുക്കാൻ നിർദ്ദേശിച്ച കാര്യം പുറത്തുവിടാൻ വൈകിപ്പിച്ച പോലീസ് സഹായിച്ചത് . കോടതി നിബന്ധപ്രകാരം കീഴ്വായ്പൂർ പോലീസ് എഫ് ഐ ആർ ഇട്ടെങ്കിലും അന്ന് തന്നെ അറിയാമായിരുന്നു കേസിന്റെ ഗതി എന്താകുമെന്ന് . അതാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് . കേസ് എടുത്ത അന്നുമുതൽ പോലീസ് പാടുകയാണ് തെളിവില്ല എന്നത് . ഫേസ്ബുക്കിൽ നിന്നും വീഡിയോ അപ്രത്യക്ഷമായി … തെളിവ് തന്നാൽ അന്വേഷിക്കാമെന്ന നിലപാടിലേക്ക് പോലീസും മാറി . അതോടെ സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പൂർണരൂപം പൊലീസിന് നല്കാൻ പരാതിക്കാരുടെ കൂട്ടയടിയായി . മുൻ എം എൽ എ ജോസഫ് എം പുതുശ്ശേരി …സിഡിയിലാക്കി പൂർണരൂപം അന്വേഷണ ഉദ്യോഗസ്ഥൻ ആയ തിരുവല്ല ഡി വൈ എസ പി രാജപ്പൻ റാവുത്തർക്കു കൈമാറിയിരുന്നു . ഹർജി കോടതിയിൽ നൽകിയ അഡ്വക്കറ്റു ബൈജു നോയലും ഡി വൈ എസ പി ക്കു പ്രസംഗത്തിന്റെ പൂർണ രൂപം പെൻഡ്രൈവിലാക്കി നൽകി . കിട്ടിയ തെളിവുകൾ ഒക്കെ ഫോറൻസിക് ലാബിൽ പരിശോധനയ്ക്കു അയച്ചിരിക്കുകയാണ് …. ഇതിന്റെ ഫലം വരൻ ഒന്നും പോലീസ് കാത്തുനില്കുനില്ല . നിരവധി പരാതിക്കാർ മന്ത്രിക്കെതിരെ മൊഴി നല്കാൻ തയ്യാറായി രംഗത്ത് വന്നു … അതൊന്നും തന്നെ പോലീസ് ഗൗനിച്ചതും ഇല്ല . കൂടുതൽ ഒന്നും പറയാൻ തോനുന്നില്ല …. ഇനി നമുക്ക് ഇത് പറഞ്ഞു അവസാനിപ്പിച്ചാലോ … what a pathetic situation ….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...