Connect with us

Hi, what are you looking for?

Exclusive

ഭക്തരെ പറ്റിച്ച് ഗുരൂവായൂർ ദേവസ്വം..കള്ളക്കളികൾ പുറത്ത്..

ഗുരുവായൂർ ദേവസ്വം പഞ്ചാംഗത്തിൽ കൃത്രിമം നടത്തി ഏകാദശി തിയ്യതിയിൽ മാറ്റം വരുത്തിയാതായി പരാതി .ഏകാദശി തീയതി തെറ്റായി തിരുത്തിയതിലൂടെ അതിന്റെ വിശ്വാസ്യതയും ആധികാരികതയും തകർക്കുന്ന രീതിയിൽ കൃത്രിമം നടത്തിയതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ഗുരുവായൂർ ദേവസ്വം ഭരണസമിതി തയ്യാറാകാത്ത സാഹചര്യത്തിലാണ് പോലീസിൽ പരാതി നൽകാൻ ഭക്തന്മാർ നിർബന്ധിരായത്.
മലയാളികളും കേരളക്കാരുമായ ഹിന്ദു വിഭാഗത്തിൽ പെട്ടവരും അല്ലാത്തവരുമായ മത – ജ്യോതിഷ വിശ്വാസികൾ അവരുടെ ജീവിതത്തിൽ വളരെയധികം ആശ്രയിക്കുന്ന ഒരു ഗ്രന്ഥമാണ് പഞ്ചാംഗം എല്ലാ മലയാള വർഷവും പുറത്തിറങ്ങുന്ന ഈ ഗ്രന്ഥം ഗുരുവായൂർ ദേവസ്വം, യോഗക്ഷേമം, മാതൃഭൂമി, മനോരമ എന്നീ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും പുറത്തിറക്കാറുള്ളത്. വിവാഹം, ഗൃഹപ്രവേശനം, പാലുകുടി, നൂലുകെട്ട്, കുട്ടികളുടെ ചോറൂണ്,കാർഷിക പ്രവർത്തി മറ്റ് ശുഭകാര്യങ്ങൾ അതോടൊപ്പം മരണാനന്തര ക്രിയകൾ എന്നിവ നടത്താനും മറ്റും ഈ ഗ്രന്ഥത്തെയാണ് ഹിന്ദു സമൂഹം ആശ്രയിക്കാറുള്ളത് അതോടൊപ്പം
മറ്റു ജ്യോതിഷ സംബന്ധമായ സംശയങ്ങൾ തീർക്കാനും ഈ ഗ്രന്ഥത്തെ ആശ്രയിക്കാറുണ്ട്.

കാലാകാലങ്ങളായി ഗുരുവായൂർ ദേവസ്വം വർഷാവർഷം പുറത്തിറക്കുന്ന പഞ്ചാംഗമാണ് ശ്രീ ഗുരുവായൂരപ്പ ഭക്തർ അവരവരുടെ ഭവനങ്ങളിൽ ശൂഭകർമ്മങ്ങൾ നടത്തുന്നതിന് വിശ്വാസപൂർവ്വം ആധികാരിക ഗ്രന്ഥമായി (റഫറൽ) സ്വീകരിച്ച് പോന്നിരുന്നത്. കേരളത്തിലെ അറിയപ്പെടുന്ന ജ്യോതിഷ പണ്ഡിതനും പഞ്ചാംഗം ഗണിതശാസ്ത്ര വിദഗദ്ധനുമായ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാടാണ് ഈ ഗ്രന്ഥം തയ്യാറാക്കുന്നത് ഇത്തവണ 1198 മലയാള വർഷത്തെ ജ്യോതിഷ പഞ്ചാംഗം തയ്യാറാക്കിയിട്ടുള്ളത് അവർ തന്നെയാണ്. ഇത്തവണ പ്രസിദ്ധീകരിച്ച പഞ്ചാംഗത്തിൽ ഗുരുവായൂർ ഏകാദശി (ഡിസംബർ മാസം നാലാം തീയതി) മലയാള മാസം വൃശ്ചികം 18ന് ആണ് നിശ്ചയിച്ചിട്ടുള്ളത് , ഇത് കൃത്യമായി പഞ്ചാംഗത്തിൽ രേഖപ്പെടുത്തിയിട്ടുമുള്ളതായിരുന്നു. എന്നാൽ പിന്നീട് പഞ്ചാംഗത്തിൽ 63- പേജിൽ ഗുരുവായൂർ 18ാം നു ‘ ഏകാദശി വ്രതം എന്നത് പിന്നീട് മായ്‌ച്ചു കളഞ്ഞ് 17ാംതിയ്യതി (ഡിസംബർ 3) എന്നാക്കിയിരിക്കുന്നു എന്നാണ് ഉയർന്നിരിക്കുന്ന പരാതി . എന്നാൽ നവംബർ മാസത്തിൽ പുറത്തിറങ്ങിയ ഭക്തപ്രിയയിൽ നവംബർ-ഡിസംബർ മാസത്തെ പഞ്ചാംഗത്തിന്റെ പകർപ്പിൽ വൃശ്ചികം 18ന് ഏകാദശി വ്രതം ഗുരുവായൂരിൽ പ്രധാനം എന്നു വ്യക്തമായി രേഖപ്പെടുത്തിയിരുന്നു.ഇത് ഭക്തരോടും ഹിന്ദു സമൂഹത്തോടുമുള്ള ചതിയും വെല്ലുവിളിയും ആണ്. ഇതിനായി ഗുഡാലോചന നടത്തിയവരെയും, ഉത്തരവാദികളായവരെയും, ഭക്തജനങ്ങൾക്കിടയിൽ ആശങ്കകൾ സൃഷ്ടിച്ചവരെയും നിയമത്തിനു മുന്നിൽ കൊണ്ടു വന്ന് മാതൃകപരമായി ശിക്ഷിക്കേണ്ടതുണ്ട് . അതിനായി ഇന്ത്യൻ ശിക്ഷാ നിയമത്തിലെ ക്രിമിനൽ നടപടികൾ പ്രകാരം 463, 465. 468, 471 – കള്ളാധാരം ഉണ്ടാക്കൽ, വ്യാജ രേഖ ചമയ്ക്കൽ, വ്യാജരേഖ ഉപയോഗിച്ചുള്ള വഞ്ചന, വ്യാജരേഖ യഥാർഥ രേഖയെന്ന പേരിൽ ഉപയോഗിച്ച് ജനങ്ങൾക്കിടയിൽ ആശങ്കൾ സൃഷ്ടിക്കുക, എന്നീ വകുപ്പുകൾ ചേർത്ത് കേസ് റജിസറ്റർ ചെയ്യണമെന്നതാണ് പരാതിക്കാരുടെ ആവശ്യം. തന്റെ അനുവാദമില്ലാതെയാണ് പഞ്ചാംഗത്തിൽ കൃത്രിമം കാണിച്ചിട്ടുള്ളതെന്ന് ഗുരുവായൂർ ദേവസ്വം പഞ്ചാംഗം ഗണിച്ച കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട് ബന്ധപ്പെട്ട ദേവസ്വം അധികൃതരെ രെഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു.
കൂടാതെ ദേശത്തെ പണിക്കരും, മറ്റു ജോതീഷ പണ്ഡിതന്മാരും, ഭക്തജന സംഘടനകളും ഗുരുവായൂർ ദേവസ്വം ഭരണസമിതിയെ യഥാസമയം രേഖാമൂലം അറിയിച്ചിട്ടും തെറ്റുകൾ തിരുത്താതെയും കുറ്റക്കാർക്കെതിരെ നടപടികൾ എടുക്കാത്ത ദേവസ്വം ഭരണസമിതി ചെയർമാൻ, അഡമിനിസ്ട്രേറ്റർ, തന്ത്രി, ക്ഷേത്രം ഊരാളൻ, മറ്റു അംഗങ്ങൾ തുടങ്ങിയവർക്ക് പ്രസ്തുത കുറ്റകൃത്യത്തിലുള്ള പങ്കും വിശദമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടും.
ഭക്തന്മാരുടെ യോഗത്തിൽ സ്വാമി ശ്രീധരാനന്ദ സരസ്വതീ ഫൗണ്ടേഷൻ ചെയർമാൻ ജയപ്രകാശ് കേശവൻ അദ്ധ്യക്ഷത വഹിച്ചു. ശ്രീകുമാർ ഇഴുവപ്പാടി, ബിജെപി സാംസ്കാരിക സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ, ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സേവാപ്രമുഖ് ദീപക് പ്രകാശ്, ശ്രീകൃഷ്ണ ഭക്തസമിതി സിക്രട്ടറി ടി നിരാമയൻ, കെ ആർ ചന്ദ്രൻ എന്നീവർ യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു. സമാന ചിന്താഗതിക്കാരായ മറ്റു ഹൈന്ദവ സംഘടനകളുമായി ആലോചിക്കുന്നതിനും അവരെയും കൂടി മേൽ നടപടികൾക്കായി സഹകരിപ്പിക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...