Connect with us

Hi, what are you looking for?

Exclusive

ദേശാഭിമാനിയും എൻഐ എയും നേർക്കുനേർ.

വിഴിഞ്ഞം അന്വേഷണ വാർത്തകൾ ദേശാഭിമാനി പുറത്തുവിട്ടതിനെതിരെ എൻ ഐ എ

വിഴിഞ്ഞം പൊലീസ് സ്‌റ്റേഷന്‍ ആക്രമണ കേസ് എന്‍ഐഎ ഏറ്റെടുക്കില്ല. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വിഷയങ്ങലില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തുകയുമില്ല. വിഴിഞ്ഞത്ത് എത്തി കൊച്ചിയിലെ എന്‍ഐഎ ഉദ്യോഗസ്ഥന്‍
ആർ ശ്രീകാന്ത്
വിവരം ശേഖരിച്ചുവെന്നു
ദേശാഭിമാനി വാര്‍ത്തയും നല്‍കി. എന്നാല്‍ വിഴിഞ്ഞത്തെ അന്വേഷണത്തിനായിരുന്നില്ല ശ്രീകാന്ത് എത്തിയതെന്നാണ്
സൂചന. ഇന്ത്യയിലെ നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഇടപെടലുകളെ കുറിച്ച്‌ മാത്രം അന്വേഷിക്കുകയായിരുന്നു ലക്ഷ്യം. എന്‍ഐഎ റെയ്ഡുകള്‍ക്ക് ശേഷമായിരുന്നു നടപടികളെടുത്തത്. അതുകൊണ്ട് പോപ്പുലര്‍ഫ്രണ്ടിനെപ്പറ്റി വിവര ശേഖരണം ഇപ്പോഴും എന്‍ഐഎ വിവരശേഖരണം നടത്തുന്നുണ്ട്.

നിരോധിത സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ സാന്നിധ്യം വിഴിഞ്ഞത്തുണ്ടെന്ന് മാധ്യമ വാര്‍ത്തകള്‍ വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞത്ത് എന്‍ഐഎ ഉദ്യോഗസ്ഥന്‍ എത്തിയത്. അതിന് കേസെടുക്കലും അന്വേഷണവുമായി ബന്ധമൊന്നുമില്ല. വെറും റിപ്പോര്‍ട്ടിങ് സ്വഭാവത്തിലാണ് വിഴിഞ്ഞത്ത് എന്‍ഐഎ എത്തിയതെന്നാണ് അവര്‍ നല്‍കുന്ന സൂചന. വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ ആക്രമണം സംബന്ധിച്ച്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ എന്‍ഐഎയും സ്ഥലത്തെത്തി.
ഇതാണ് വളച്ചൊടിച്ച് ദേശാഭിമാനി
വാര്‍ത്ത നൽകിയത്.
രഹസ്യാന്വേഷണത്തിന്റെ ഭാഗമായി വിവരങ്ങള്‍ തിരക്കാനെത്തിയ ഉദ്യോഗസ്ഥന്റെ പേര് മാധ്യമങ്ങള്‍ പുറത്തു വിട്ടതില്‍ എന്‍ഐഎ അമര്‍ഷത്തിലാണ്. ദേശാഭിമാനിയില്‍ പറയുന്നതു പോലെ പൊലീസ് സ്‌റ്റേഷന്‍ അക്രമണത്തില്‍ എന്‍ഐഎ അന്വേഷണം ഇല്ലെന്നാണ് അവര്‍
നല്‍കുന്ന സൂചന.

പോപ്പുലര്‍ഫ്രണ്ടിന് നിയമ പ്രകാരം പ്രവര്‍ത്തിക്കാന്‍ സാഹചര്യമില്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെവിടെ പോപ്പുലര്‍ ഫ്രണ്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളെത്തിയാലും എന്‍ഐഎ പരിശോധിക്കും. അതാണ് ഇവിടേയും സംഭവിച്ചതെന്നാണ് എന്‍ഐഎ നല്‍കുന്ന വിശദീകരണം. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നില്‍ ഒമ്ബതംഗ സംഘമെന്ന് ദേശാഭിമാനി ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു. സമരനേതാവ് വികാരി ജനറല്‍ യൂജിന്‍ പെരേരയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതെന്ന് ഇന്റലിജന്റ്സ് റിപ്പോര്‍ട്ടുണ്ടെന്നാണ് സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനി വാര്‍ത്ത. അതായത് സര്‍ക്കാരിനൊപ്പം ചേര്‍ന്നു നില്‍ക്കുന്ന പത്രം എന്ന നിലയിൽ വാർത്ത ശ്രദ്ധിക്കപ്പെടും. അതുകൊണ്ട് തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വാര്‍ത്തയ്ക്ക് മാനങ്ങള്‍ ഏറെയാണ്. പോപ്പുലര്‍ ഫ്രണ്ടിനെതിരെയുള്ള സൂചനകളും ഈ വാര്‍ത്തയിലുണ്ടായിരുന്നു.

ഗുരുതര ആരോപണമാണ് ദേശാഭിമാനി ഉന്നയിക്കുന്നത്. എബിവിപി സംസ്ഥാന കമ്മിറ്റിയംഗമായിരുന്ന കെ വി ബിജു, ട്രാവന്‍കൂര്‍ സോഷ്യസ് സര്‍വീസ് സൊസൈറ്റി ഡയറക്ടര്‍ എ ജെ വിജയന്‍, തീവ്ര ഇടത് സ്വഭാവമുള്ള ഐടി കണ്‍സള്‍ട്ടന്റ് പ്രസാദ് സോമരാജന്‍, വലിയതോപ്പ് സ്വദേശി ബെഞ്ചമിന്‍ ഫെര്‍ണാണ്ടസ്, ഷാഡോ മിനിസ്ട്രി സംഘടനയുടെ നേതാവ് അഡ്വ. ജോണ്‍ ജോസഫ്, കൊല്ലം അഞ്ചല്‍ സ്വദേശി ബ്രദര്‍ പീറ്റര്‍, ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശി ജാക്സന്‍ പൊള്ളയില്‍, പുല്ലുവിള സ്വദേശിനി സീറ്റാ ദാസന്‍ എന്നിവരാണ് ഗൂഢസംഘത്തിലെ മറ്റംഗങ്ങള്‍ എന്നും ദേശാഭിമാനി പറയുന്നു.

സംഘാംഗങ്ങളുടെ സാമ്ബത്തിക ഇടപാട് സംബന്ധിച്ചും സംശയങ്ങളുണ്ട്. ഇവരുമായി അടുത്ത് നില്‍ക്കുന്നവരുടെയും ബന്ധുക്കളുടെയും വിദേശ പണമിടപാടുകളും പരിശോധിക്കുകയാണ്. ഒറ്റയ്ക്കുള്ള സമരം ലക്ഷ്യത്തിലെത്തില്ലെന്ന് കണ്ട് തീവ്ര ഇടത്, മൗലികവാദ സ്വഭാവമുള്ള സംഘടനകളെ കൂടെക്കൂട്ടി തീരദേശവാസികളെ തെറ്റിദ്ധരിപ്പിച്ചാണ് സമരാഭാസം. ഏഴില്‍ ആറാവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചിട്ടും തുറമുഖ നിര്‍മ്മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യത്തില്‍ കടിച്ചുതൂങ്ങുന്നതിന് പിന്നിലെ താല്‍പ്പര്യമെന്താണെന്ന അന്വേഷണം ഇന്റലിജന്റ്സ് ആരംഭിച്ചിട്ടുണ്ടന്നെും ദേശാഭിമാനി പറയുന്നു. ഗുരുതര ആരോപണങ്ങളാണ് വാര്‍ത്തയില്‍ ദേശാഭിമാനി ഉയര്‍ത്തുന്നത്.

സര്‍ക്കാരിനൊപ്പം

ആന്റോ ഏലിയാസ് /
ബിജു/
പി വൈ അനില്‍കുമാര്‍ ബഞ്ചമിന്‍ ഫെര്‍ണാണ്ടസ് / മേഴ്സി അലക്‌സാണ്ടര്‍/സുബില്‍ എബ്രഹാം, ലിമ സുനില്‍ പുല്ലുവിള,/ ബിജു, ജെയിംസ് റോക്കി,/ മാഗ്ലിന്‍ ഫിലോമിന,/ അഡ്വ. സുഗതന്‍ പൗള്‍,/ അനില്‍കുമാര്‍,/ വീണ മരുതൂര്‍/ സജിത, /ഫാ. ഇബ്രാഹിം,/ മേഴ്സി എന്നിവരാണ് ഐക്കഫിലെ യോഗത്തില്‍ പങ്കെടുത്തവര്‍ എന്നാണ് ദേശാഭിമാനി പറയുന്നത്. വിഴിഞ്ഞം തുറമുഖം അട്ടിമറിക്കാനുള്ള നീക്കത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന സംഘത്തില്‍ കണ്ണിചേരുന്നത് സഭമുതല്‍ മുന്‍സംഘപരിവാര്‍ നേതാവുവരെയുണ്ടെന്നും ദേശാഭിമാനി വാർത്തകളിൽ ആരോപിക്കുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...