Connect with us

Hi, what are you looking for?

News

അമ്മായി അച്ഛന് ഉലാത്താൻ ലിഫ്റ്റ് പണിഞ്ഞു മരുമോൻ

പിണറായിക്ക് ബ്രേക്ക് ഡാൻസ് കളിക്കാൻ ഒരു വേദി കൂടി പണിയാൻ കനിവുണ്ടാകണം മരുമോനെ

ചുറ്റുമതിലിനും പശുക്കൾക്ക് ഡാൻസ് ചെയ്യാൻ കെട്ടികൊടുത്ത കാലിത്തൊഴുത്തിനും 43 ലക്ഷം മുടക്കിയ വിവാദം അങ്ങനെ ആരും മറക്കാൻ ഇടയില … ചെലവ് ചുരുക്കളും ഉളുപ്പില്ലാത്ത ഭരണവും , വീരവാദം മുഴക്കലും അവിടെ നിൽക്കട്ടെ . മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹസ്സിൽ ലിഫ്റ്റ് പണിയുന്നു … 25 .50 ലക്ഷം അനുവദിച്ചു പൊതുമരാമത്തു വകുപ്പിന്റെ ഉത്തരവ് വന്നിരിക്കുകയാണ് . പിണറായി സാറേ….ആദ്യം നിങ്ങൾ കേറികിടക്കാൻ ഒരു വീട് പോലും ഇല്ലാത്തവർക് വീട് വെച്ച് കൊടുത്തിട്ടു പോരെ പിണറായിക്കായി 25 ലക്ഷം രൂപയുടെ ലിഫ്റ്റ് പണിയുന്നത് ?
ലൈഫ് പദ്ധതിയിൽ വീടില്ലാത്തവർക്ക് വീട് വെച്ചുകൊടുക്കും എന്നൊക്കെ പറയുന്നത് കെട്ടായിരുന്നല്ലോ….അതും വിശ്വസിച്ചുപാവപെട്ട ജനങ്ങളുടെ ഓട്ടും മേടിച്ചു മന്ത്രിക്കസേരയിൽ ഇരിക്കുന്ന സിറിന് 25 ലക്ഷം രൂപയുടെ ലിഫ്റ്റ് . കേറിക്കിടക്കാൻ വീടുപോലും ഇല്ലാതെ കുട്ടികൾക്ക് പഠിക്കാൻ വെട്ടമോ വെളിച്ചമോ ഇല്ലാതെ ഇപ്പോഴും കുറെ കുടുംബങ്ങൾ തങ്ങളുടെ ഓഫീസിലും പഞ്ചായത്തുകളും കേറി ഇറങ്ങി നടക്കുന്നുണ്ടല്ലോ …..ഇതാണോ നിങ്ങൾ പറഞ്ഞത് ‘LDF വരും എല്ലാം ശരിയാവും എന്ന് …..ആദ്യം പറഞ്ഞ വാഗ്‌ദാനങ്ങൾ നടപ്പിലാക്കും എന്നിട്ടു പോരെ പ്രസംഗം മുദ്യാമന്ത്രി പിണറായിക്കായി ഔദ്യോഗിക വസതിയിൽ ലിഫ്റ്റ് നിർമ്മിക്കുന്നു.ഇതിനായി 25 .50 ലക്ഷം രൂപയോളമാണ് പൊതുമരാമത്തു വകുപ്പ് അനുവദിച്ചത് .സർക്കാർ അടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് .മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പൊതു ഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചിലവഴിക്കുന്നത് .ഒന്നാം പിണറായി സർക്കാരിന്റെ കാലത്തു തന്നെ ക്ലിഫ് ഹൗസ് കോടികൾ ചിലവിട്ടു നവീകരിച്ചിരിക്കുന്നു .തുടർ ഭരണം ലഭിച്ചപ്പോൾ ഔദ്യോഗിക വസതിയുടെ നവീകരണത്തിനായി പിന്നെയും ലക്ഷങ്ങൾ ചിലവിട്ടു .ഇതിനായി പുറമേയാണ് ലിഫ്റ്റ് നിർമ്മിക്കാൻ 25.50 ലക്ഷം രൂപ അനുവദിച് ഇക്കഴിഞ്ഞ ഒന്നാം തിയതി അഡീഷണൽ സെക്രട്ടറി ലതാകുമാരി ഉത്തരവിറക്കിയത് . രണ്ടു നിലകൾ മാത്രമുള്ള ക്ലഫ് ഹൗസിൽ ലിഫ്റ്റ് ഘടിപ്പിക്കേണ്ട സാഹചര്യം എന്താന്ന് എവിടെയും വ്യക്തമാക്കുന്നില്ല .പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടലും ലിഫ്റ്റ് നിർമ്മാണത്തിന്റെ പിന്നിലുണ്ടെന്നാണ് വിവരം .ക്ലിഫ് ഹൗസിൽ കാലിത്തൊഴുത്ത് നിർമ്മിക്കാൻ കഴിഞ്ഞ ജൂണിലാണ് 42 .90 ലക്ഷം രൂപ പൊതുമരാമത്തു വകുപ്പ് അനുവദിച്ചത് .ഇത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു .എന്നാൽ ഇതൊന്നും മാനിക്കാതെയാണ് ലിഫ്റ്റ് നിർമ്മാണത്തിനായി പിന്നെയും ലക്ഷങ്ങൾ ചിലവിടാൻ സർക്കാർ തീരുമാനിച്ചത്.


നടക്കട്ടെ ….എന്തായാലും അമ്മായി അച്ഛനും മരുമോനും കൂടി കേരളം മുക്കോട് മുടിക്കുന്നുണ്ട് …അതോണ്ട് വലിയ കുഴപ്പം ഇല്ല
ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പോലീസ് കല്ലെടുത്തു എറിയുന്നത് കണ്ടു വീഡിയോ ക്രൈം പുറത്തുവിടുന്നു

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...