Connect with us

Hi, what are you looking for?

Health

വീണ ജോർജിന്റെ കുത്തഴിഞ്ഞ ആരോഗ്യ വകുപ്പ്: മരുന്ന് മാറി രോഗി മരിച്ചു

ഒരു ആരോഗ്യ മന്ത്രി എന്ന പറയുമ്പോൾ ജനങ്ങളുടെ അടിസ്ഥാനപരമായ ആരോഗ്യ ആവിശ്യങ്ങളും മറ്റും കരുതലോടെ കാണണം എന്നാണല്ലോ , മുൻ ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറെ പോലെ , എന്നാൽ നിലവിലെ ആരോഗ്യ മന്ത്രി വീണ ജോർജ് വന്നതിൽ പിന്നെ കേരളത്തിലെ ആശുപത്രികളുടെ നില പബ്ലിക് ടോയ്‌ലെറ്റിനെകാളും കഷ്ടമാണ്, മാനസിക ആരോഗ്യ കേന്ദ്രമായ കുതിരവട്ടത്തെ ആശുപ്രതിയിൽ പോലും രോഗികൾക്ക് രക്ഷ ഇല്ലാത്ത അവസ്ഥ ആണ്, ദിനം പ്രതി ലൈംഗീക അക്രമത്തിനെ തുടർന്ന് നിരവധി മാനസിക നില തെറ്റിയ പെൺകുട്ടികൾ ആണ് ഹോസ്പിറ്റലിൽ നിന്ന് രക്ഷപെട്ട ഗതികേട് കാരണം അവിടുന്ന് ചാടി പോകുന്നത്.

ഇപ്പോൾ ഇതാ കോഴിക്കോട് മരുന്ന് മാറി കുത്തിവച്ചതിനെ തുടർന്ന് രോഗി മരിച്ചു എന്ന വാർത്ത ആണ് വരുന്നത്, ചികിത്സാ പിഴവിനെ തുട‍ർന്ന് രോഗി മരിച്ചെന്ന പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് അറീച്ചിട്ടുണ്ട് . ഇതു സംബന്ധിച്ച് അന്വേഷണം നടത്താന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. മരിച്ച സിന്ധുവിൽ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. മരുന്ന് മാറി കുത്തിവച്ചതാണ് മരണ കാരണമെന്ന് കഴിഞ്ഞ ദിവസം ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ കോഴിക്കോട് മെഡിക്കല്‍ കോളേജ് നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ മരുന്ന് മാറിയിട്ടില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ച കൂടരഞ്ഞി സ്വദേശി സിന്ധുവിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയായിരുന്നു. മരുന്നിന്‍റെ പാർശ്വഫലമാകാം സിന്ധുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ടിലെ സൂചന. ഇക്കാര്യത്തിലടക്കം വ്യക്തത ലഭിക്കുന്നതിന് വേണ്ടി ആന്തരികാവയവങ്ങൾ രാസപരിശോധനക്കായി അയച്ചിരിക്കുകയാണ്.

മരണകാരണം മരുന്നിന്റെ പാർശ്വഫലമാകാമെന്ന് സൂചന; സിന്ധുവിന്റെ ആന്തരികാവയവങ്ങൾ രാസപരിശോധനക്ക്

കടുത്ത പനിയെ തുടര്‍ന്നാണ് കൂടരഞ്ഞി ചവലപ്പാറ സ്വദേശി സിന്ധുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനിക്ക് ഉള്‍പ്പെടെ പരിശോധന നടത്തി. ഇന്നലെ വൈകീട്ട് കുത്തിവയ്പ്പ് എടുത്തതോടെ ആരോഗ്യം മെച്ചപ്പെട്ടു. എന്നാല്‍ രാവിലെ രണ്ടാം ഡോസ് കുത്തിവയ്പ്പ് എടുത്തതോടെ ആരോഗ്യനില വഷളായി, പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. പിന്നാലെ മരുന്ന് മാറി നല്‍കിയെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തുകയായിരുന്നു. ഈ ആരോപണം നിഷേധിച്ച മെഡിക്കല്‍ കോളേജ് അധികൃതര്‍, രോഗിക്ക് നിര്‍ദ്ദേശിച്ചിരുന്ന പെന്‍സിലിന്‍ തന്നെയാണ് നല്‍കിയതെന്ന് വ്യക്തമാക്കി. ബന്ധുക്കളുടെ പരാതിയില്‍ മെഡിക്കല്‍ കോളേജ് പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 304 എ വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.

എന്തായാലും വീണ ജോർജ് ആരോഗ്യ മന്ത്രി ആയിരിക്കും കാലം വരെയും ഇതൊക്കെ ഇങ്ങനെയേ ഉണ്ടാവുന്നു എന്നും ..കരുതലോടെ കഴിഞ്ഞാൽ ജനങ്ങൾക് നന്ന്, അല്ലാണ്ട് നിലവിലെ ആരോഗ്യ മന്ത്രിയിൽ നിന്ന് ജനം ഒന്നുംപ്രതീക്ഷിക്കരുത് എന്നും …” ഇങ്ങനേ മേക്കപ്പ് ഇട്ടു നടന്നു , പൈസ വാരി കൂട്ടിയാൽ മതിയോ..ഇടക്ക് ഒക്കെ ജോലിയിലും ശ്രദ്ധിക്കാം കേട്ടോ” എന്നൊക്കെ ആണ് സോഷ്യൽ മീഡിയയിൽ ആളുകൾ വീണ ജോർജിനെ ട്രോളുന്നത്

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...