Connect with us

Hi, what are you looking for?

Exclusive

ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട രാജ്യത്തെ ആദ്യ മന്ത്രി ബാലഗോപാൽ അല്ല

ധനമന്ത്രി കെ.എൻ. ബാലഗോപാലിൽ തനിക്കുള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത് കേരളത്തിൽ ആദ്യത്തേതാണെങ്കിലും രാജ്യത്ത് ഇത്തരമൊരു സംഭവം ആദ്യത്തേതല്ല. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ജന്മനാടായ ഉത്തർപ്രദേശിലാണ് ഇതുപോലൊരു കേസുണ്ടായത്. 2015ൽ യു.പി മന്ത്രിയായിരുന്ന അസംഖാനോടാണ് ഗവർണർക്ക് അപ്രീതി തോന്നിയത്.

2015ൽ നഗർ നിഗം ബിൽ പാസാക്കുന്നതിൽ നിയമസഭയിൽ ചർച്ച നടക്കുമ്പോൾ ഗവർണർക്കെതിരേ അസംഖാൻ മോശം പരാമർശം നടത്തി. നിയമസഭാ ചർച്ചയുടെ വീഡിയോ വിളിച്ചുവരുത്തിയ ഗവർണർ, തനിക്കെതിരായ അപകീർത്തികരമായ പരാമർശമുണ്ടായെന്ന് കണ്ടെത്തി. ഇതേത്തുടർന്ന് മന്ത്രിക്കെതിരേ തനിക്ക് അപ്രീതിയുണ്ടെന്ന കുറിപ്പ് ഗവർണർ സ്പീക്കർക്ക് കൈമാറി. ഈ കുറിപ്പ് മന്ത്രിക്കെതിരേ ഗവർണർക്ക് അപ്രീതിയുണ്ടെന്നതിന് മതിയായ തെളിവാണെന്ന് ചൂണ്ടിക്കാട്ടി ഒരു വ്യക്തിയാണ് കോടതിയെ സമീപിച്ചത്. അസംഖാനെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. അതു നടന്നില്ല. ഇത് കേരളത്തിലെ സംഭവവികാസങ്ങളിലും നിർണ്ണായകമാകും.

ഭരണഘടനയുടെ 164 അനുച്ഛേദ പ്രകാരം, ഈ കുറിപ്പ് പരിഗണിച്ച് മന്ത്രിയെ പുറത്താക്കണമെന്നായിരുന്നു ഹർജി. മന്ത്രിയെ അയോഗ്യനാക്കണമെന്ന ക്വോ വാറണ്ടോ ഹർജിയും കോടതിയിലെത്തിയിരുന്നു. കേരള നിയമസഭ പാസാക്കിയ ബില്ലുകൾക്ക് ഗവർണർ അനുമതി നൽകാത്തതിന് സമാനമായി, അന്ന് ഉത്തർപ്രദേശ് നിയമസഭ പാസാക്കി പല ബില്ലുകളിലും ഗവർണർ ഒപ്പിട്ടിരുന്നില്ല. ഗവർണർ രാഷ്ട്രീയം കളിക്കുകയാണെന്നായിരുന്നു മന്ത്രിയുടെ കുറ്റപ്പെടുത്തൽ. മോശം പദപ്രയോഗം നടത്തിയ അസംഖാൻ മന്ത്രിസ്ഥാനത്ത് തുടരുന്നതിന്റെ സാംഗത്യം ചോദ്യംചെയ്തായിരുന്നു സ്പീക്കർക്ക് ഗവർണർ കത്ത് നൽകിയത്.

നിയമസഭയ്ക്കുള്ളിൽ അംഗങ്ങൾ നടത്തുന്ന പരാമർശങ്ങൾ ജുഡീഷ്യൽ പരിശോധനയ്ക്ക് വിധേയമാകുന്നതല്ലെന്നും നടപടിയെടുക്കാൻ സ്പീക്കർക്കാണ് അധികാരമെന്നും അഡ്വക്കേറ്റ് ജനറൽ കോടതിയിൽ സത്യവാങ്മൂലം നൽകി. സഭാരേഖയിൽ നിന്ന് നീക്കിയ പരാമർശം പൊതുസമൂഹത്തിലുണ്ടാവില്ലെന്നും അറിയിച്ചു. മന്ത്രി ആ പദവിയിൽ തുടരണോയെന്നത് ജുഡീഷ്യറിയല്ല, ഭരണനേതൃത്വമാണ് തീരുമാനിക്കേണ്ടതെന്ന് കോടതി ഉത്തരവുകളുണ്ടെന്നും സർക്കാർ നിലപാടെടുത്തു. മന്ത്രിയുടെ നിയമനത്തിൽ കോടതി അപ്പീൽ അധികാരിയെപ്പോലെ പ്രവർത്തിക്കരുതെന്ന സുപ്രീംകോടതി ഉത്തരവും ചൂണ്ടിക്കാട്ടി.

ഗവർണറുടെ പ്രീതിയുള്ളിടത്തോളം മന്ത്രിക്ക് ആ പവിയിൽ തുടരാമെന്നാണെങ്കിലും, അത് മുഖ്യമന്ത്രിയുടെ ഉപദേശ പ്രകാരം സമവായത്തോടെയുള്ളതായിരിക്കണമെന്നും ഉത്തർപ്രദേശ് സർക്കാർ വാദിച്ചു. ഇത് കോടതി അംഗീകരിച്ചു. മന്ത്രിയെ പിൻവലിച്ച് ഗവർണർ വിജ്ഞാപനമിറക്കിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഗവർണറുടെ അപ്രീതി അടങ്ങിയ കുറിപ്പ് ജുഡീഷ്യൽ റിവ്യൂവിന് വിധേയമാക്കേണ്ടതില്ലെന്ന് കോടതി നിരീക്ഷിച്ചു.

മന്ത്രിസഭയുടെ ഉപദേശ, നിർദ്ദേശപ്രകാരമാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. അതിനാൽ ഗവർണറും സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് പ്രശ്‌നം പരിഹരിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ഉത്തർപ്രദേശിലുണ്ടായ കേസിൽ അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബഞ്ച് ഇടപെട്ടില്ല എന്നതിനാൽ അന്ന് അസംഖാന്റെ മന്ത്രിസ്ഥാനം പോയില്ല. എന്നാൽ യുപിയിലെ സംഭവം നിയമസഭയ്ക്കുള്ളിൽ നടന്നതാണ്. അതുകൊണ്ട് തന്നെ അതിന് പരിരക്ഷകളുണ്ട്. ബാലഗോപാൽ പൊതുവേദിയിലാണ് വിമർശനം നടത്തിയത്. അതുകൊണ്ട് തന്നെ ഈ വിഷയം കോടതിയിൽ എത്തിയാൽ എന്തു സംഭവിക്കുമെന്നത് നിർണ്ണായകമാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...