Connect with us

Hi, what are you looking for?

Exclusive

ഗവർണർ തറ,നിക്കറിട്ട സംഘി- എം വി ജയരാജന്‍

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ അതിരൂക്ഷ വിമർശനവുമായി സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍.
ഗവര്‍ണറുടേത് തറവേലയാണെന്നും നിക്കറിട്ട് ശാഖകളില്‍ പോകുന്ന സംഘിയെ പോലെയാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത് എന്നുമാണ് എം വി ജയരാജന്റെ പരാമർശം . സാധാരണ സംഘികളേക്കാള്‍ തറ വേലയാണ് അദ്ദേഹം കാണിക്കുന്നതെന്നും എം വി ജയരാജന്‍ ഒരു ചാനലിനോട് പ്രതികരിക്കവെ പറഞ്ഞു.
കണ്ണൂര്‍ വി സിയുടെ നിയമനം ഒപ്പിട്ട് അംഗീകരിച്ചയാളാണ് ഗവര്‍ണര്‍. എന്നിട്ട് അദ്ദേഹം ഇപ്പോള്‍ മലര്‍ന്ന് കിടന്ന് മുകളിലേട്ട് തുപ്പുകയാണ്. കണ്ണൂര്‍ വി സിക്കെതിരെ നടപടി എടുക്കുമെന്ന ഭീഷണി വിലപ്പോകില്ലെന്നും എം വി ജയരാജന്‍ പറഞ്ഞു. ഗവര്‍ണര്‍ എന്ന പദവിയേക്കാള്‍ വലിയ പദവിയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ലക്ഷ്യമിടുന്നത്. സംഘപരിവാര്‍ ശക്തികളെ തൃപ്തിപ്പെടുത്താന്‍, യജമാന പ്രീതിക്കായാണ് ഗവര്‍ണറുടെ പ്രവര്‍ത്തനമെന്നും എം വി ജയരാജന്‍ ആരോപിച്ചു. ഗവര്‍ണര്‍ എല്ലാത്തിനെയും വിവാദമാക്കുന്ന വിവാദ നായകനാണ്. എല്ലാ അവസരത്തിലും ഇടതുപക്ഷ സര്‍ക്കാറിനെതിരാണ് ഗവര്‍ണറുടെ നിലപാടുകള്‍. ഗവര്‍ണ്ണറുടെ നിലവിലെ നിലപാട് ഛര്‍ദ്ദിച്ചത് വിഴുങ്ങുന്നത് പോലെയാണ്. കണ്ണൂര്‍ സര്‍വ്വകലാശാല ഏതെങ്കിലും തരത്തില്‍ തെറ്റായ നടപടികള്‍ സ്വീകരിച്ചതായി ഒരു നിയമ സംവിധാനവും പറഞ്ഞിട്ടില്ല. കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഗവര്‍ണറുടെ ഇടപെടല്‍ സര്‍ക്കാരിനെ അട്ടിമറിക്കാനാണ്. പ്രിയാ വര്‍ഗീസിന്റെ നിയമനം ഭരണസ്വാധീനമുപയോഗിച്ചല്ലെന്നും എം വി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയുടെ പ്രിവേറ്റ് സെക്രട്ടറി രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന്റെ നിയമനത്തെ ചൊല്ലിയാണ് ഗവർണർ ഇപ്പോൾ ഇടഞ്ഞു നിൽക്കുന്നത്.
യോഗ്യതയില്ലാത്തയാളെ അധ്യാപികയായി നിയമിച്ചത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യ ആയതിനാല്‍ ആണെന്നാണ് ഗവര്‍ണര്‍ തുറന്നടിച്ചത്. മുഖ്യമന്ത്രിയുടെ പിൻബലത്തിൽ പ്രിയാ വർഗീസിന് ജോലി കിട്ടിയത് അംഗീകരിച്ചു കൊടുക്കില്ലെന്നും , ഇത് രാഷ്ട്രീയ കളി ആണെന്നും ഗവർണർ പറഞ്ഞു. അതിനാല്‍ താനും വിഷയത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ചട്ടങ്ങളും നിയമങ്ങളും മറികടന്നാണ് കെ കെ രജീഷിന്റെ ഭാര്യ പ്രിയാ വർഗീസിനെ അസോഷ്യേറ്റ് പ്രഫസർ നിയമനത്തിനു പരിഗണിച്ചത് എന്നാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന ആക്ഷേപം. പരിഗണിച്ച 6 പേരിൽ റിസർച് സ്കോറിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ വർഗീസ്. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ മാർ‌ക്ക് 32, ജോസഫ് സ്കറിയയ്ക്ക് 30. ഈ ഉത്തരവാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സംഭവത്തിൽ കണ്ണൂര്‍ സര്‍വകലാശാല നിയമനത്തില്‍ വൈസ് ചാന്‍സലര്‍ക്കെതിരെ ആഞ്ഞടിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തുകയുണ്ടായി . ഭരണകക്ഷി അംഗത്തെ പോലെയാണ് വി സി പെരുമാറുന്നതെനന്നായിരുന്നു ഗവര്‍ണരുടെ വിമർശനം. സർവകലാശാലകളിലെ മുഴുവൻ ബന്ധു നിയമനങ്ങളും അന്വേഷിക്കുമെന്നും ഗവർണർ പറഞ്ഞു.
വിസിയുടെ നടപടികള്‍ നാണക്കേട് ഉണ്ടാക്കുന്നതാണെന്ന് കുറ്റപ്പെടുത്തിയ ആരിഫ് മുഹമ്മദ് ഖാന്‍, ഭരിക്കുന്നവരെ തൃപ്തിപ്പെടുത്താനാണ് വി സി ശ്രമിക്കുന്നതെന്നും തുറന്നടിച്ചു.
പ്രിയാ വര്‍ഗീസിന് വേണ്ടത്ര യോഗ്യതയില്ലെന്നും വേണ്ടത്ര അധ്യാപന പരിചയമില്ലെന്നും അക്കാര്യം പ്രഥമദൃഷ്ട്യാ വ്യക്തമായെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. സര്‍വകലാശാലയില്‍ കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി നടന്ന നിയമനങ്ങള്‍ മുഴുവന്‍ പരിശോധിക്കും. ബന്ധുത്വ നിയമനത്തിനുള്ള കേന്ദ്രങ്ങളായി സര്‍വകലാശാലയെ മാറ്റാന്‍ കഴിയില്ല. രാഷ്ട്രീയ നാടകങ്ങളുടെ കോട്ടയായി മാറ്റിയിരിക്കുകയാണ് സര്‍വകലാശാലകളെ. ഇത് നാടിനാകെ അപമാനമാണ്. അക്കാദമിക് സ്ഥാപനങ്ങളില്‍ സ്വജനപക്ഷപാതവും കുടുംബവാഴ്ചയും അനുവദിക്കാനാവില്ല. യോഗ്യതയുള്ളവരെ മറികടന്ന് അധികാരത്തിലിരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് നിയമനം നല്‍കുന്നത് ലജ്ജാകരമാണ്. കേരളത്തിലെ സര്‍വകലാശാലകളിലെ എല്ലാ നിയമനങ്ങളും അന്വേഷിക്കുമെന്ന് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ വ്യക്തമാക്കി. മൂന്നു വർഷത്തെ നിയമനങ്ങൾ പ്രത്യേകം പരിശോധിക്കുമെന്നും വിസി നിയമനത്തിന് പുതിയ നിയമം കൊണ്ടു വരുന്നത് ബന്ധുനിയമനം എളുപ്പമാക്കുന്നതിനു വേണ്ടിയെന്നും ഗവർണർ പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...