Connect with us

Hi, what are you looking for?

Exclusive

വിജിലൻസ് മേധാവിയെ പുറത്താക്കി സർക്കാരിന്റെ പുതിയ നീക്കം

വിജിലൻസ് മേധാവി എം ആർ അജിത് കുമാറിനെ മാറ്റി .ഇതു സംബന്ധിച്ച് മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിന് നിർദ്ദേശം നൽകി. ഐ ജി എച്ച് വെങ്കിടേഷിനാണ് പകരം ചുമതല. സ്വപ്നാ സുരേഷ് നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് നടപടി. രഹസ്യമൊഴി നൽകിയ തന്നെ കൊണ്ട് മൊഴി പിൻവലിപ്പിക്കാൻ ചില ഇടപെടലുകൾ വിജിലൻസ് ഡയറക്ടർ എംആർ അജിത് കുമാർ നടത്തിയെന്നായിരുന്നു സ്വപ്നയുടെ ആരോപണം. തന്റെ മുന്നിൽ ഷാജ് കിരൺ ഇരിക്കുന്ന സമയത്ത് ഷാജ് കിരണിന്റെ ഫോണിലേക്ക് അജിത് കുമാർ വാട്‌സ് ആപ് കോൾ ചെയ്തുവെന്നും സ്വപ്ന ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു. അജിത് കുമാറും എഡിജിപി വിജയ് സാഖറെയും ഷാജ് കിരണിന്റെ ഫോണിലേക്ക് 56 തവണ വിളിച്ചുവെന്നാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും ഫണ്ടുകൾ വിദേശത്ത് പോകുന്നത് ബിലീവേഴ്സ് ചർച്ച് മുഖേനെയാണെന്ന് സ്വപ്നാ സുരേഷ് പറഞ്ഞു. മാധ്യമങ്ങളോട് താനും ഷാജ് കിരണും തമ്മിലുള്ള ശബ്ദരേഖ പുറത്ത് വിടുന്നതിനിടെയാണ് സ്വപ്ന ഇക്കാര്യം പറഞ്ഞത്. ശബ്ദരേഖയിൽ പിണറായി വിജയന്റെ പാർട്ണർ താനാണെന്നും ഫോബ്സ് മാസികയുടെ പട്ടികയിൽ കേരളത്തിലെ ഏറ്റവും സമ്പന്നൻ പിണറായി വിജയനാണെന്നും ഷാജ് പറയുന്നുണ്ട്. സ്വപ്ന സുരേഷിനെ സ്വാധീനിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ശ്രമം പൊളിഞ്ഞുപോയത് കൊണ്ട് വിജിലൻസ് ഡയറക്ടറെ ബലിയാടാക്കിയിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്.വിജിലൻസ് ഡയറക്ടറെ മാറ്റിയത് കള്ളക്കളിയാണ്. പിണറായി വീണ്ടും ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ ശ്രമിക്കുകയാണ്. ഐപിഎസ് ഉദ്യോഗസ്ഥന്മാർ ബന്ധപ്പെട്ടവരുടെ അറിവില്ലാതെ ഒരിക്കലും ഇത്തരം പ്രവൃത്തികൾ ചെയ്യില്ലെന്ന് ചെന്നിത്തല പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...