Connect with us

Hi, what are you looking for?

Exclusive

പിണറായി പീനൽ കോഡ് അഥവാ PPC …പൊളിച്ചടുക്കി അഡ്വ ജയശങ്കർ

സ്വപ്നാ സുരേഷിന്റെ തുറന്നു പറച്ചിലും പി സി ജോർജിന്റെ പത്ര സമ്മേളനവും കഴിഞ്ഞതോടെ കേരളം രാഷ്ട്രീയം പ്രക്ഷുബ്ദമായെന്ന് അഡ്വ .ജയശങ്കർ . കേരളത്തിലിപ്പോൾ പിണറായി പീനൽ കോഡ് ആണ് അരങ്ങേറുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഇതോടെ മുഖ്യമന്ത്രിയുടെ കിളി പോയ അവസ്ഥയിലാണെന്ന് ജയശങ്കർ പരിഹസിച്ചു. പിണറായി വിജയൻ ഇപ്പോൾ ഇരട്ടച്ചങ്കൻ അല്ല ഇരട്ട ചെമ്പൻ ആണെന്നും ജയശങ്കർ കൂട്ടിച്ചേർത്തു . കെ ടി ജലീലിന്റെ സ്വപ്നയ്ക്കെതിരായ പരാതിയെയും ജയശങ്കർ വിമർശിച്ചു .
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സ്വപ്ന സുരേഷിന്റെ ആരോപണങ്ങളെ കുറിച്ചുള്ള കെ.ടി ജലീലിന്റെ പരാതിയില്‍ പറയുന്നത് നുണക്കഥകൾ പ്രചരിപ്പിച്ച് ആസൂത്രിതമായ കലാപത്തിന് വേണ്ടിയുള്ള ശ്രമങ്ങളെ ഇവർ നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ്. കെ ടി ജലീലിനെതിരെ ഒരു ആരോപണമുന്നയിക്കുന്നത് എങ്ങനെ കലാപ ശ്രമമാകും . കെ ടി ജലീലിന് വിവരമില്ലാത്തത് കൊണ്ടാണ് ഇത്തരമൊരു പരാതിയുമായി ചെന്നത് എന്നും എന്നാൽ ഈ പരാതിയിൽ കെസെടുത്ത പൊലിസുകാരും വിവരം കെട്ടവരാണല്ലോ എന്നും അദ്ദേഹം ചോദിച്ചു.
എന്തായാലും ജലീലിന്റെ പരാതിയിൽ പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചേക്കും എന്നാണ് റിപോർട്ടുകൾ .
കേസില്‍ സ്വപ്ന സുരേഷ്, പിസി ജോര്‍ജ് എന്നിവര്‍ക്കെതിരെയാണ് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഗൂഢാലോചന, കലാപ ശ്രമം അടക്കമുള്ള വകുപ്പുകളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിട്ടുള്ളത്. ഇപ്പോൾ ഈ കേസിൽ ചുമത്തിയിട്ടുള്ളത് ഐപി സി അല്ല പി പി സി അഥവാ പിണറായി പീനൽ കോഡ് ആണെന്നാണ് ജയശങ്കറിന്റെ ഭാഷ്യം . അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്………….

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...