Connect with us

Hi, what are you looking for?

Exclusive

സത്യം കോടതിയിൽ തെളിയുമെന്ന് വിജയ് ബാബു

നടിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ ഒളിവിലായിരുന്നു നടനും നിർമാതാവുമായിരുന്ന വിജയ് ബാബു കൊച്ചിയിൽ തിരിച്ചെത്തി.രാവിലെ ഒൻപതരയോടെ കൊച്ചി വിമാനത്താവളത്തിലാണ് നടൻ എത്തിയത്. കോടതിയിൽ വിശ്വാസമുണ്ടെന്നും ഒപ്പം നിന്നവർക്ക് നന്ദിയുണ്ടെന്നും വിജയ് ബാബു അറിയിച്ചു. നടിയുടെ പരാതിയെ തുടർന്ന് വിദേശത്തേക്ക് കടന്നവിജയ്‌ ബാബു 39 ദിവസങ്ങൾക്ക് ശേഷമാണ് നാട്ടിൽ തിരിച്ചെത്തുന്നത്. കോടതിയിൽ സത്യം തെളിയുമെന്നും അന്വേഷണവുമായി സഹകരിക്കുമെന്നും വിജയ് ബാബു പറഞ്ഞു.
അറസ്റ്റ് ചെയ്യരുതെന്ന് നിർദേശമുള്ളതിനാൽ വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.
വിജയ് ബാബു നാട്ടിലെത്തിയാലുടൻ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് പറഞ്ഞിരുന്നത്, എന്നാൽ ഇന്നലെ കോടതി പോലീസിനെതിരെ രൂക്ഷവിമർശനങ്ങൾ ഉന്നയിച്ച സാഹര്യത്തിൽ അവർക്ക് ആ തീരുമാനത്തിൽ നിന്ന് മാറേണ്ടി വന്നു. കേസിൽ പോലീസും വിജയ് ബാബുവും തമ്മിൽ ഒത്തുകളിക്കുകയാണോ എന്ന കോടതി വിമർശിച്ചു. എവിടെയാണെങ്കിലും പിടിക്കും എന്ന പറഞ്ഞിട്ട് എന്താണ് വിജയ് ബാബുവിനെ പിടിക്കാത്തത് എന്നാണ് കോടതിയുടെ ചോദ്യം.
പരാതി കിട്ടി ഒരു മാസം കഴിഞ്ഞിട്ടും നിയമത്തിനു മുന്നിൽ എത്താതെ വിജയ് ബാബു ഒളിച്ചു കളിക്കുകയാണ്. ഒരു മാസമായിട്ടും എന്തുകൊണ്ട് പ്രതിയെ പിടിക്കാൻ ആയില്ലെന്ന രൂക്ഷവിമര്ശനങ്ങളാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. രണ്ട്മൂന്ന് ദിവസത്തിനുള്ളിൽ വിജയ് ബാബു എത്തിയില്ലെങ്കിൽ അയാൾക്ക് ഇടക്കാല ജാമ്യം നൽകുമെന്നാണ് കോടതി പറഞ്ഞത്. എന്നാൽ ഇതിനെതിരെ പ്രോസിക്യൂഷൻ രംഗത്ത് വന്നു.ഈ സാഹചര്യത്തിലാണ് കോടതി പോലീസിനെതിരെ വിമർശനങ്ങളുമായി വന്നത്. എന്തുകൊണ്ടാണ് വിജയ് ബാബുവിനെ പിടക്കാത്തത് എന്നാണ് കോടതി ചോദിക്കുന്നത്. ഒരു മാസമായി അയാൾ സ്ഥലത്തില്ല പിടിക്കാൻ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ പിടികൂടുന്നില്ല.ഇത്തരം ഒരു സാഹചര്യത്തിൽ അന്വേഷണ ഉദ്യോഗസ്ഥൻ വിജയ് ബാബുവുമായി ഒത്തു കളിക്കുകയാണോ എന്ന് സംശയിക്കാൻ പോലും കാരണമാകും എന്നാണ് കോടതി പറഞ്ഞത്. വിജയ് ബാബു നാട്ടിൽ വരൻ തയ്യാറാണ്.എന്നാൽ നാട്ടിലെത്തിയാണ് ഉടൻ അറസ്റ്റ് രേഖപ്പെടുത്തും എന്ന് പോലീസ് പറയുന്നതിനാലാണ് അയാൾ നാട്ടിൽ വരാതെ യാത്ര മാറ്റിവെയ്ക്കുന്നത്.ഇത്തരമൊരു സാഹചര്യത്തിൽ എത്രയും വേഗം അയാളെ നാട്ടിലെത്തിക്കാനല്ലേ ശ്രമിക്കേണ്ടത് എന്നാണ് കോടതിയുടെ ചോദ്യം. ശേഷം മുൻകൂർ ജാമ്യഹർജി പരിഗണിച്ചപ്പോൾ നാട്ടിലെത്തിയാൽ ഉടൻ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചു.പ്രോസിക്യൂഷന്റെ ധാരണകൾക്കൊപ്പമല്ല കോടതിയെന്നും നിയമം നടപ്പാക്കാനാണ് കോടതിയെന്നും ജഡ്ജി പറഞ്ഞു.
നാളെ വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി ഉത്തരവ്. കേസ് വീണ്ടു നാളെ കോടതി പരിഗണിക്കും.
യുവനടിയുടെ പരാതിയിൽ പോലീസ് കേസെടുത്തതിനു പിന്നാലെ ദുബായിലേക്ക് കടന്ന വിജയ് ബാബു, പോലീസ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയതോടെ ജോർജിയയിലേക്ക് പോയിരുന്നു. പിന്നീട് ദുബായിൽ തിരിച്ചെത്തുകയും 30ന് നാട്ടിലെത്തുമെന്ന് കാണിച്ച്‌ കോടതിയിൽ യാത്രാരേഖയുടെ പകർപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ യാത്ര ബുധനാഴ്ചത്തേക്ക് മാറ്റിയതായി പിന്നീട് അറിയിക്കുകയായിരുന്നു.
കോടതിയുടെ സംരക്ഷണം ലഭിക്കാൻ വിജയ് ബാബുവിന് അവകാശം ഉണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കുറ്റക്കാരനാണെന്ന് തെളിയുന്നത് വരെ വിജയ് ബാബു നിരപരാധിയാണ്. വിജയ് ബാബു ചിലർക്ക് താരമായിരിക്കും. കോടതിക്ക് ഏതൊരു സാധാരണക്കാരനെയും പോലെ മാത്രമാണ് വിജയ് ബാബു. വാട്ട്സ്ആപ്പ് ചാറ്റുകൾ ഒക്കെ പ്രോസിക്യൂഷൻ നോക്കിയിരുന്നോ എന്നും കോടതി ആരാഞ്ഞു. വിജയ് ബാബു രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ കേരളത്തിൽ എത്തുകയാണെങ്കിൽ താത്കാലിക സംരക്ഷണം നൽകാനാണ് കോടതി ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നു .നടൻ നാട്ടിൽ വരുന്നതിനെ പ്രോസിക്യൂഷൻ എന്തിന് എതിർക്കുന്നുവെന്ന് കോടതി ചോദിച്ചു. ഇന്ത്യൻ നിയമത്തിന് വിധേയനാകാൻ അല്ലേ അയാൾ ശ്രമിക്കുന്നത്. വിജയ് ബാബു നാട്ടിൽ വന്ന് കേസുമായി സഹകരിക്കുകയല്ലേ ഇരയ്ക്കും വേണ്ടത്. ചോദ്യം ചെയ്യലിന് ശേഷമേ മാത്രമേ നിയമപരമായി അറസ്റ്റ് ചെയ്യാൻ പാടുള്ളൂവെന്നും കോടതി വ്യക്തമാക്കി. പക്ഷേ ആദ്യം തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് കമ്മീഷണർ പറയുന്നത്. പൊലീസിൻറെ വിശ്വാസങ്ങൾ സംരക്ഷിക്കാനല്ല കോടതി, സാധാരണക്കാരൻറെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കാനാണ്. ആരെ കാണിക്കാനാണ് പൊലീസിൻറെ നാടകമെന്നും വിമാനത്താവളത്തിൽ നിന്ന് അറസ്റ്റ് ചെയ്യുന്നത് മാധ്യമങ്ങളിലൂടെ കാണിക്കാനാണോ എന്നും പൊലീസിനോട് കോടതി ചോദിച്ചു.


വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് അതിജീവിത കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. പ്രതി നിയമത്തിന്റെ മുന്നിൽനിന്ന് ഒളിച്ചോടിയയാളാണെന്നും അറസ്റ്റ് അനിവാര്യമായതിനാൽ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും പൊലീസും കോടതിയിൽ വ്യക്തമാക്കി.
എന്നാൽ, പരാതിക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും പണവും സിനിമയിൽ അവസരവും നൽകാത്തതിലുള്ള പ്രതികാരത്തിലുമാണ് പരാതി നൽകിയതെന്നാണ് വിജയ് ബാബുവിന്റെ വാദം. ഇതു തെളിയിക്കുന്ന വാട്സാപ് ചാറ്റുകളും കോടതിയിൽ സമർപ്പിച്ചിരുന്നു
എന്തായാലും വിജയ് ബാബുവിന്റെ കേസിൽ കോടതി പോലീസിനെ സംസാരിച്ചതിന് പിന്നിൽ ചില കാരണങ്ങൾ ഇല്ലാതില്ല. കാരണം വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടിയെന്നായിരുന്നു പോലീസിന്റെ ഭാഷ്യം. പാസ്പോർട്ട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്തു നാട്ടിലെത്തിക്കാനായിരുന്നു പൊലീസിന്റെ ശ്രമം. എന്നാൽ പാസ്പോർട്ട് റദ്ധാക്കിയാൽ പിന്നെ എങ്ങനെയാണ് വിജയ് ബാബു ടിക്കറ്റ് എടുത്തതെന്നും എയർപോർട്ട് വഴി നാട്ടിലെത്തിയതെന്നും ഒക്കെ ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...