Connect with us

Hi, what are you looking for?

Exclusive

തൃക്കാക്കര ഇളക്കി മരിച്ചു പിസി ജോർജ്

തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസിൽ ചോദ്യം ചെയ്യലിന് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിൽ ഇന്ന് ഹാജരാകില്ലെന്ന് പി.സി ജോർജ്. തൃക്കാക്കരയിൽ എത്തേണ്ടത് അത്യാവശ്യമാണെന്നും അതുകൊണ്ട് അവിടേക്ക് പോകുകയാണെന്നും ജോർജ് പറഞ്ഞു. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ലഭിച്ച നോട്ടീസ് രാഷ്ട്രീയപ്രേരിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും പി.സി വിമർശിച്ചു. തൃക്കാക്കരയിലേക്ക് പുറപ്പെടുന്നതിന് മുൻപ് ഈരാറ്റുപേട്ടയിലെ വീട്ടിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിസി ജോർജിന്റെ വാക്കുകൾ ഇങ്ങനെ :
തൃക്കാക്കര ഇലക്ഷൻ പ്രചാരണം ഇന്ന് അവസാനിക്കും. പോലീസും കേസും അറസ്റ്റും ഒക്കെ ആയത് കൊണ്ട് എനിക് ഇത് വരെ അവിടേക്ക് പോകാൻ സാധിച്ചില്ല. ഞാൻ ഇത് വരെയും ഒളിച്ചു നിന്നിട്ടില്ല. ഇത് പിണറായിയുടെ വൃത്തികേട്ട നാണംകെട്ട രാഷ്ട്രീയമാണ്.തൃക്കാക്കര ഇലക്ഷൻ ഇല്ലായിരുന്നെങ്കിൽ എന്റെ പേരിൽ എഫ്‌ഐആർ പോലും ഇടില്ലായിരുന്നു. ഇത് രാഷ്ട്രീയ പ്രേരിതമായ കളിയാണ്. എന്നാൽ ഇന്ന് എനിക് തൃക്കാക്കരയിൽ എത്തിയെ തീരു. എൻഡിഎ സ്ഥാനാർഥി പര്യടനത്തിൽ എന്തായാലും പങ്കെടുക്കണം. പ്രസംഗത്തിൽ ഞാൻ യാതൊരു വൃത്തികേടും പറഞ്ഞിട്ടില്ല. എന്നും അദ്ദേഹം പറഞ്ഞു.
ഞാൻ പാർട്ടിയുടെ അദ്ധ്യക്ഷനാണ്. തന്നെ പിന്തുണയ്ക്കുന്നവരോട് ആർക്ക് വോട്ട് ചെയ്യണം എന്ന് പറയാനുളള ബാദ്ധ്യതയുണ്ട്. അതിനാൽ തൃക്കാക്കരയിലേക്ക് പോകും. അതിനുള്ള അവകാശം തനിക്കുണ്ട്. തന്റെ യാത്ര ചട്ടവിരുദ്ധമല്ല. വെണ്ണലയിൽ എന്തായാലും പോകണം. ആ ക്ഷേത്രത്തിലെ പരിപാടിയിൽ പങ്കെടുത്തതിന് ആണല്ലോ തന്നെ അറസ്റ്റ് ചെയ്തത്. താൻ എന്താണ് പറഞ്ഞതെന്ന് എല്ലാവരും കേൾക്കണം. ഒരു സമുദായത്തെക്കുറിച്ചും പറഞ്ഞിട്ടില്ല. സമുദായങ്ങൾ തമ്മിലുള്ള സൗഹാർദ്ദം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചാണ് താൻ പറഞ്ഞിട്ടുള്ളത്. ആനപ്പുറത്ത് ഇരിക്കുന്നവർക്ക് ആരെയും പേടിക്കേണ്ടെന്നാണ് വിചാരം. ആനപ്പുറത്ത് നിന്നും ഇറങ്ങട്ടെ അപ്പോൾ കാണാമെന്നും പി.സി ജോർജ് വ്യക്തമാക്കി.
പിണറായി വിജയൻ തൃക്കാക്കരയിൽ പ്രസംഗിച്ചത് മുഴുവൻ തന്നെ അറസ്റ്റ് ചെയ്ത രീതിയെക്കുറിച്ചാണ്. ഒരു മുഖ്യമന്ത്രി ഇത്തരത്തിൽ അധഃപതിക്കുന്നത് സങ്കടകരമാണ്. അദ്ദേഹം അവിടെ ചെയ്യേണ്ടിയിരുന്നത് തന്റെ സ്ഥാനാർഥിയുടെ നന്മകൾ പറയുകയും സർക്കാരിന്റെ നേട്ടങ്ങൾ പറയുകയും ചെയ്യുന്ന പ്രവൃത്തികൾ എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയുമാണ്. അതിന് പകരം അദ്ദേഹം സ്വീകരിച്ച രീതി സങ്കടകരമാണ്.
രാഷ്ട്രീയ നിലപാട് പ്രഖ്യപിക്കാനാണ് താൻ തൃക്കാക്കരയിലേക്ക് പോകുന്നത്. ഹൈക്കോടതി വിധി അനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥനുമായി പൂർണമായും സഹകരിക്കുന്നതിനും ആവശ്യമായ തെളിവുകൾ നൽകുന്നതിനും തയ്യാറാണ്. ബഹുമാനപ്പെട്ട ഹൈക്കോടതി ഉത്തരവ് പ്രകാരം 153 A, 295 A IPC ഉൾപ്പെടെയുള്ള ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടില്ല. നാളിതുവരെയായി ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടില്ല.
ഭരണഘടനയുടെ പത്തൊമ്പതാം അനുച്ഛേദം അനുസരിച്ചുള്ള സ്വാതന്ത്ര്യം അനുവദിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കുന്നതിനുള്ള ഭരണഘടനാപരമായുള്ള അവകാശം സംരക്ഷിക്കണം എന്ന് അഭ്യർത്ഥിക്കുന്നു. ആരോഗ്യസ്ഥിതി കൂടി പരിഗണിച്ച് നാളെ അല്ലാതെ മറ്റ് ഏതൊരു ദിവസവും ഹാജരായി കൊള്ളാം എന്നും നോ്ട്ടീസിന് മറുപപടിയായി അറിയിച്ചുവെന്നും പി.സി ജോർജ് പറഞ്ഞു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...