Connect with us

Hi, what are you looking for?

Exclusive

മുഖ്യമത്രിക്ക് തുറന്ന കത്തെഴുതി കെ കെ ഷാഹിന

നടിയെ ആക്രമിച്ച കേസിലെ പോരായ്മകൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് തുറന്നകത്തെഴുതിയിരിക്കുകയാണ് മാധ്യമപ്രവർത്തക കെ.കെ. ഷാഹിന.അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നലെയാണ് മുഖ്യമന്ത്രിക്ക് കേസിലെ നാൾവഴികൾ ഓർമിപ്പിച്ചും അന്വേഷണത്തിന്റെ പിഴവുകൾ സൂചിപ്പിച്ചുമാണ് ഷാഹിനയുടെ കത്ത്.ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ അതിജീവിത ഞങ്ങൾ ഓരോരുത്തരുമാണെന്നും, ജനസംഖ്യയുടെ പാതിയായ മുഴുവൻ സ്ത്രീകളുമാണ് സെക്രട്ടേറിയറ്റിൽ വന്നതെന്നും ആ ഗൗരവത്തിൽ മുഖ്യമന്ത്രി ഈ കേസിനെ കാണണമെന്നും ഷാഹിന പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ :
മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത്.
ഇന്ത്യൻ പീനൽ കോഡിൻ്റെ ചരിത്രത്തിൽ തന്നെ കേട്ട് കേൾവിയില്ലാത്തത് എന്ന് പോലീസ് വിശേഷിപ്പിച്ചതാണല്ലോ നടിയെ ആക്രമിച്ച സംഭവം. കഴിഞ്ഞ അഞ്ച് വർഷക്കാലമായി ഉജ്ജ്വലമായി പോരാടി നിന്ന അതിജീവിതയെ വിളിച്ചു വരുത്തി കാണാനും അവരുടെ ആശങ്കകൾ ശ്രദ്ധയോടെ കേൾക്കാനും താങ്കൾ തയ്യാറായത് കേരളത്തിലെ സ്ത്രീകൾക്ക് വലിയ ആത്മവിശ്വാസം പകരുന്ന ഒരു നടപടിയാണ്.
ഈ കേസ് അട്ടിമറിക്കാൻ അതിശക്തമായ ശ്രമങ്ങൾ തുടക്കം മുതലെ നടന്നു വരുന്നുണ്ട് എന്ന കാര്യം സുവ്യക്തമാണ്. ഈ കേസിൻ്റെ അന്വേഷണത്തിൽ ഇത് വരെ ഉണ്ടായിട്ടുള്ള എല്ലാ വീഴ്ചകളും പരിശോധിച്ച് പഴുതടച്ചുള്ള അന്തിമറിപ്പോർട്ട് കോടതിയിൽ കൊടുക്കാൻ താങ്കളുടെ നേരിട്ടുള്ള ശ്രദ്ധ ഉണ്ടാകണം എന്ന് അഭ്യർത്ഥിക്കുന്നു. അത് കൊണ്ട് തന്നെ ഈ കേസിലെ ഇത് വരെയുള്ള അന്വേഷണത്തിൽ മറുപടി കിട്ടേണ്ട ചില ചോദ്യങ്ങൾ ഉന്നയിക്കാനാണ് ഈ കത്ത്.
കോടതിയുടെ സേഫ് കസ്റ്റഡിയിലുള്ള മെമ്മറി കാർഡിൽ കൃത്രിമം നടന്നിട്ടുണ്ടെന്ന് 2020 ജനുവരി 10 ന് ഫോറൻസിക് ലാബ് ജോയിൻ്റ് ഡയറക്ടർ അന്വേഷണ സംഘത്തലവനെ വിളിച്ചു അറിയിച്ചിരുന്നു. ഹാഷ് വാല്യൂ മാറിയിട്ടുണ്ട് എന്നത് സംബന്ധിച്ച് ഒരു റിപ്പോർട്ട് വിചാരണക്കോടതിയിലേക്ക് അയക്കുകയും ചെയ്തിട്ടുണ്ട്. ജനുവരി 29 ന് അയച്ച ഈ റിപ്പോർട്ട് വിചാരണക്കോടതി രജിസ്റ്ററിൽ ചേർക്കുകയോ പ്രോസിക്യൂട്ടറെയോ അന്വേഷണ സംഘത്തെയോ അറിയിക്കുകയോ ചെയ്തില്ല എന്ന അതീവ ഗുരുതരമായ ആരോപണം അതിജീവിത ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉയർത്തിയിട്ടുണ്ട്..
ഇത് സംബന്ധിച്ച് അന്വേഷണ സംഘം വിചാരണക്കോടതിക്ക് പരാതി നൽകുന്നത് 2022 ഏപ്രിൽ നാലിന് മാത്രമാണ്. 2020 മുതൽ 2022 വരെ വരെ ഈ കേസിൽ വിചാരണ നടപടികൾ മുന്നോട്ടുപോവുകയുമായിരുന്നു . 2020ഇൽ തന്നെ ഈ വിവരം അറിഞ്ഞിട്ടും 2022 വരെ ഈ കാര്യം പ്രോസിക്യൂഷൻ ഉന്നയിച്ചിട്ടില്ല. എന്തുകൊണ്ടാണ് അന്വേഷണ ഉദ്യോഗസ്ഥർ ഈ രണ്ട് വർഷത്തിനിടെ ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുക്കാതിരുന്നത് ?
തങ്ങൾ പറയുന്ന കാര്യങ്ങൾ രേഖപ്പെടുത്താൻ തയ്യാറാവുന്നില്ല എന്ന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് ഇക്കാലയളവിൽ രണ്ട് തവണ പ്രോസിക്യൂട്ടർമാർ രാജിവെച്ചത് . അതേ സമയം ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം -അതായത് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കുന്ന ഡിജിറ്റൽ തെളിവുകൾ നശിപ്പിക്കാൻ ആരോ ശ്രമിച്ചിട്ടുണ്ട് എന്ന കാര്യം എന്തുകൊണ്ടാണ് പോലീസും പ്രോസിക്യൂഷനും രഹസ്യമാക്കി വച്ചത്? ട്രയൽ കോടതിയുടെ പ്രവൃത്തികളിൽ മുഖ്യമന്ത്രിക്കോ സർക്കാരിനോ ഒന്നും ചെയ്യാനാവില്ല എന്നറിയാം.
2021 നവംബർ 25ന് ബാലചന്ദ്രകുമാർ എന്ന വ്യക്തി താങ്കളുടെ ഓഫീസിൽ നേരിട്ട് വന്ന് പരാതി നൽകുകയുണ്ടായല്ലോ.
അത് വെറുമൊരു പരാതി മാത്രമായിരുന്നില്ല. ഈ കേസിലെ വഴിത്തിരിവിന് ഇടയാക്കിയ ശബ്ദ രേഖകൾ അടക്കമുള്ള നിർണായകതെളിവുകളും പരാതിയോടൊപ്പം താങ്കളുടെ ഓഫീസിൽ സമർപ്പിച്ചിരുന്നു പക്ഷേ ആ പരാതിയിൽ യാതൊരു നടപടിയും ഉണ്ടായില്ല .തുടർന്ന് ഒരു മാസത്തിനുശേഷം ഡിസംബർ 25ന് അദ്ദേഹം റിപ്പോർട്ടർ ടിവിക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ഈ കാര്യങ്ങൾ പുറംലോകം അറിയുന്നത്. തൻറെ ജീവന് ഭീഷണിയുണ്ട് എന്നുകൂടി അദ്ദേഹം ഈ പരാതിയിൽ പറഞ്ഞിരുന്നു. ഇത്രയും സുപ്രധാനമായ തെളിവുകളും ഒരു സാക്ഷിയും താങ്കളുടെ ഓഫീസിൽ നേരിട്ട് എത്തിയിട്ടും അത് പൂഴ്ത്തി വെക്കപ്പെട്ടത് ആരുടെ അജണ്ടയാണ്? താങ്കളുടെ ഓഫീസിലുള്ളവർ തന്നെ പ്രതികളെ സഹായിക്കുന്നുണ്ടോ എന്ന് ജനങ്ങൾക്ക് സംശയം തോന്നിയാൽ തെറ്റ് പറയാനാവില്ലല്ലോ.ഇക്കാര്യം കൂടി മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് അഭ്യർഥക്കുന്നു .
റിപ്പോർട്ടർ ടിവി യിൽ അഭിമുഖം വന്നതിനുശേഷം അന്വേഷണ ഉദ്യോഗസ്ഥർ ബാലചന്ദ്രകുമാറിനെ നേരിട്ട് ബന്ധപ്പെട്ട് പരാതി നൽകാൻ ആവശ്യപ്പെടുകയാണ് ഉണ്ടായത് എന്നുവെച്ചാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ കിട്ടിയ പരാതിയിന്മേൽ ഒന്നും സംഭവിച്ചില്ല എന്നർത്ഥം.
തുടക്കം മുതൽ തന്നെ ഞങ്ങൾ അതിജീവിതക്കൊപ്പമാണ് എന്ന് സർക്കാരും ഇടതുപക്ഷവും ആവർത്തിച്ചു പറയുന്നുണ്ടെങ്കിലും ബാലചന്ദ്രകുമാർ എന്ന സുപ്രധാന സാക്ഷിയെ ഒഴിവാക്കിയാണ് ആദ്യത്തെ ചാർജ് ഷീറ്റ് സമർപ്പിച്ചത്. ബാലചന്ദ്ര കുമാറിനെ അന്വേഷണസംഘം ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതുമാണ്.എന്നിട്ടും അദ്ദേഹം എന്തുകൊണ്ട് സാക്ഷിപ്പട്ടികയിൽ ഉൾപ്പെടാതെ പോയി ?
മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഈ കേസ് അട്ടിമറിക്കാൻ ഇടപെട്ടുവെന്ന വാർത്ത റിപ്പോർട്ടർ ടിവി പുറത്തുവിട്ടിരുന്നു. എന്നാൽ
അത് നിഷേധിക്കാനോ മാനനഷ്ടത്തിന് കേസ് കൊടുക്കാനോ അദ്ദേഹം തയ്യാറായില്ല. അങ്ങനെ ചെയ്താൽ കേസ് നടപടികൾക്കായി CDR ആവശ്യപ്പെട്ട് റിപ്പോർട്ടർ ടിവി കോടതിയിൽ പോയേക്കും . ആ അപകടം ഒഴിവാക്കാനാണ് അദ്ദേഹം അതിനൊന്നും മുതിരാതിരുന്നത് എന്ന് കരുതിയാൽ തെറ്റുണ്ടോ?
ജനങ്ങളുടെ മുന്നിൽ പഴയ ഡിജിപി സംശയത്തിൻ്റെ നിഴലിൽ തന്നെയാണ് നിൽക്കുന്നത് . ബാലചന്ദ്രകുമാർ എന്ന നിർണായക സാക്ഷിയെ ഒഴിവാക്കി ആദ്യ കുറ്റപത്രം സമർപ്പിച്ചത് അദ്ദേഹം പോലീസ് മേധാവി ആയിരുന്ന കാലയളവിലാണ് എന്നതും ഈ സംശയം ബലപ്പെടുത്തുന്നു.
അദ്ദേഹത്തിന് എതിരായ ആരോപണങ്ങൾ കൂടി അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്ന് അഭ്യർത്ഥിക്കുന്നു.
എത്ര ഉന്നതനായാലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ വെറുതെ വിടില്ല എന്ന് താങ്കൾ ഉറപ്പ് തന്നതാണല്ലോ.
മെമ്മറി കാർഡിൽ തിരിമറി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കാനായി ഫോറൻസിക് ലാബിലേക്ക് അയക്കണമെന്ന്
ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ ഏപ്രിൽ നാലിന് വിചാരണ കോടതിയിൽ അപേക്ഷ നൽകിയിരുന്നു .വിചാരണ കോടതി അതിൽ ഒരു നടപടിയും എടുത്തിട്ടില്ല. ഈ അപേക്ഷ സമർപ്പിച്ചിട്ട് രണ്ട് മാസം പിന്നിടുന്നു ഇക്കാര്യത്തിൽ തുടർ നടപടി ആവശ്യപ്പെട്ടു എന്തുകൊണ്ട് പ്രോസിക്യൂഷൻ ഇത് വരെ മേൽകോടതിയെ സമീപിച്ചിട്ടില്ല?
എൻ്റെ അറിവിലും ബോധ്യത്തിലുമുള്ള കാര്യങ്ങളാണ് ഈ കത്തിൽ ഉന്നയിക്കുന്നത്.തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്. ലോകമെമ്പാടുമുള്ള മലയാളികൾ പ്രത്യേകിച്ച് സ്ത്രീകൾ ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു കേസാണിത് എന്നത് മുഖ്യമന്ത്രിക്ക് അറിയാമല്ലോ.ഈ കുറ്റകൃത്യത്തിന് പിറകിൽ പ്രവർത്തിച്ചവരെ മാത്രമല്ല, കേസ് അട്ടിമറിക്കാൻ ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ട് വരിക എന്നതാണ് ഈ നാട്ടിലെ സ്ത്രീകൾക്ക് കിട്ടേണ്ട നീതി. ഇന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ വന്ന അതിജീവിത ഞങ്ങൾഓരോരുത്തരുമാണ്.
കേരളത്തിലെ ജനസംഖ്യയുടെ പാതിയായ മുഴുവൻ സ്ത്രീകളുമാണ് ഇന്ന് സെക്രട്ടേറിയറ്റിൽ വന്നത്.
ഈ ജനസഞ്ചയത്തെ,മുറിവേറ്റ് നിൽക്കുന്ന കോടിക്കണക്കിന് സ്ത്രീകളെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് കാണാൻ കഴിയുന്നുണ്ട് എന്ന പ്രതീക്ഷയോടെ.
ഷാഹിന.


ഇന്നലെ കാലത്താണ് അതിജീവിതയുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തിയത്.
ഷാഹിനയ്ക്ക് പുറമെ എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയയും അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിച്ചിട്ടുണ്ട്.അതിജീവിതക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ് വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് നൽകിയ ഉറപ്പ് പോലെയാകാതിരിക്കട്ടെ എന്ന് തഹ്‌ലിയ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അവരുടെ പ്രതികരണം.
‘അക്രമം അതിജീവിച്ച നടിക്ക് മുഖ്യമന്ത്രി നൽകിയ ഉറപ്പ് വാളയാറിലെ പെൺകുട്ടികളുടെ അമ്മയ്ക്ക് നൽകിയ ഉറപ്പ് പോലെയാകാതിരിക്കട്ടെ,’ എന്നാണ് തഹ്‌ലിയ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...