Connect with us

Hi, what are you looking for?

Exclusive

കെ വി തോമസിന്റെ കുറ്റസമ്മതം… ബോൾഗാട്ടി പാലസ് മലേഷ്യൻ കമ്പനിക്ക് തീറെഴുതി

ബോൾഗാട്ടി പാലസ് മലേഷ്യൻ കമ്പനിക്ക് കൈമാറാൻ താൻ ശ്രമിച്ചു എന്ന് കെ വി തോമസ് സമ്മതിച്ചു കഴിഞ്ഞു എന്ന ചെറിയാൻ ഫിലിപ്.
ബോൾഗാട്ടി പാലസ് ഒരു മലേഷ്യൻ കമ്പനിക്ക് കൈമാറാൻ കെ.വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ ഉണ്ടാക്കിയ കരാറിനെപ്പറ്റി പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിട്ടില്ല ഇത് വരെ . എന്നാൽ ഇത്തരമൊരു ആരോപണം താൻ പരസ്യമായി ഉന്നയിച്ചിട്ടും കെ വി തോമസ് പ്രതികരിക്കാത്തതിൽ നിന്നും തന്നെ അദ്ദേഹം ആ കുറ്റം ചെയ്തു എന്ന് വ്യക്തമാവുന്നു എന്ന് ചെറിയാൻ ഫിലിപ് പറഞ്ഞു. കെ വി തോമസിന്റെ മൗനം കുറ്റസമ്മതമായി കണക്കാക്കേണ്ടിവരും എന്നാണു ചെറിയാൻ ഫിലിപ്പിന്റെ ആരോപണം.
കോൺഗ്രെസ്സിനെതിരെ ഏതു നേരവും വാർത്താ സമ്മേളനങ്ങളിൽ വിവാദ പരാമർശങ്ങളും പ്രതികരണങ്ങളുമായി വരുന്ന കെ വി തോമസ് അദ്ദേഹത്തിനെതിരെ ഇത്രയധികം വലിയ ഒരു ആരോപണം ഉണ്ടാവുമ്പോൾ അത് കള്ളമാണെങ്കിൽ തീർച്ചയായും പ്രതികരിക്കേണ്ടതാണ് . എന്നാൽ തന്ത്രപ്പൂർവം അദ്ദേഹം പാലിക്കുന്ന ഈ മൗനം താൻ കുറ്റം ചെയ്തു എന്ന സമ്മതമാണ് എന്നും ചെറിയാൻ ഫിലിപ് പറഞ്ഞു.

2003-ൽ കെ വി തോമസ് ടൂറിസം മന്ത്രിയായിരുന്നപ്പോൾ കെ.ടി.ഡി.സി വക ബോൾഗാട്ടി പാലസും ഹോട്ടൽ സമുച്ചയവും അടങ്ങുന്ന എട്ട് ഏക്കർ സ്ഥലം ഒരു മലേഷ്യൻ കമ്പനിക്ക് വിൽക്കാൻ കരാറുണ്ടാക്കിയിരുന്നു എന്നായിരുന്നു ചെറിയാൻ ഫിലിപ്പിന്റെ ആരോപണം.
64 ആഢംബര നൗകകൾക്ക് നങ്കൂരമിടാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ മറീന എന്ന മിനി തുറമുഖം ബോൾഗാട്ടി ദ്വീപിൽ തുടങ്ങുന്നതിന് മലേഷ്യൻ കമ്പനിയുമായി ചേർന്നുള്ള ഒരു സംയുക്ത സംരംഭത്തിനാണ് കരാറിൽ ഏർപ്പെട്ടത്. ഈ കരാർ നടപ്പിലാക്കിയിരുന്നുവെങ്കിൽ കേരള സർക്കാരിന്റെ ഏറ്റവും അമൂല്യമായ ടൂറിസം കേന്ദ്രം നഷ്ടപ്പെടുമായിരുന്നു എന്നാണു ഇപ്പോൾ ചെറിയാൻ ഫിലിപ് പറയുന്നത്. കെ വി തോമസിന്റെ ഈ ചതിയുടെ കഥ ചെറിയാൻ മനസിലാക്കിയതെങ്ങനെ എന്നും വിശദീകരിക്കുന്നുണ്ട് അദ്ദേഹം . ചെറിയാൻ ഫിലിപ് കെ ടി ഡി സി യുടെ ചുമതല വഹിക്കുന്ന സമയം മലേഷ്യൻ പ്രതിനിധിയായ ഒരാൾ ചെറിയാൻ ഫിലിപ്പിനെ കാണാൻ എത്തുന്നു . ഓണക്കലമായതിനാൽ തന്നെ കെ ടി ഡി സി യുടെ സ്പെഷ്യൽ പായസമായ നവരസ പായസം കൊടുത്താണ് അദ്ദേഹത്തെ സ്വീകരിച്ചതെന്നും അദ്ദേഹം പറയുന്നു. സ്യൂയസ് കനാൽ വഴിയുള്ള വിദേശ സഞ്ചാരികളുടെ യാത്രയ്ക്കിടെ ഇന്ത്യയിൽ അവർക്കൊരു ഇടത്താവളമില്ല എന്നും , അതിനായി ഉള്ള ചില പദ്ധതികളും കരാറുകളുമായിരുന്നു അയാൾ അന്ന് സംസാരിച്ചത് . ചില പദ്ധതികളെക്കുറിച്ചുള്ള സംസാരത്തിനിടെയാണ് 64 ആഢംബര നൗകകൾക്ക് നങ്കൂരമിടാൻ കഴിയുന്ന ഇന്ത്യയിലെ ആദ്യത്തെ ഇന്റർനാഷണൽ മറീന എന്ന മിനി തുറമുഖം ബോൾഗാട്ടി ദ്വീപിൽ തുടങ്ങുന്നതിന് മലേഷ്യൻ കമ്പനിയുമായി കരാറിലേർപ്പെട്ട വിവരം അയാൾ പറയുന്നതെന്നും ചെറിയാൻ ഫിലിപ് പറഞ്ഞു. മന്ത്രിയായിരുയ്ന്ന കെ വി തോമസിന്റെ പ്രത്യേക താലപര്യ പ്രകാരമായിരുന്നു ആ പദ്ധതിയെന്നും ഒരു ടെൻഡറും കൂടാതെയാണ് മലേഷ്യൻ കമ്പനിയുടെ പ്രോജക്ട് കെ വി തോമസിന്റെ കാലത്ത് ടൂറിസം വകുപ്പ് അംഗീകരിച്ചത് എന്നും ചെറിയാൻ ഫിലിപ് വ്യക്തമാക്കി. കരാർ പ്രകാരം കെ ടി ഡി സി ക്ക് 25 ശതമാനം ഓഹരി മാത്രം ആണ് ഈ വിഷയത്തിൽ ഉണ്ടായിരുന്നത് . 40 കോടി രൂപയാണ് മറീന നിർമ്മാണത്തിന്റെ ചെലവ്. ബോൾഗാട്ടി പാലസും ഹോട്ടലുമെല്ലാം കെ.ടി ഡിസിയുടെ ഓഹരിയായി കണക്കാക്കും. വിലമതിക്കാനാവാത്ത സർക്കാർ സ്വത്തിന് പത്തു കോടി രൂപ മാത്രം വിലയാണിട്ടത് എന്നും ചെറിയാൻ ഫിലിപ് പറയുന്നു.

2006 ൽ ചെറിയാൻ ഫിലിപ് കെടിഡിസി ചെയർമാൻ ആയപ്പോൾ ഈ കരാർ അവഗണിച്ചു കൊണ്ട് ഈ പ്രോജക്ട് കെ.ടി.ഡി സി യുടെ ഉടമസ്ഥതയിൽ നേരിട്ടു നടപ്പാക്കി. നിർമ്മാണ ചുമതല ആഗോള ടെൻഡർ വിളിച്ച് ഒരു വിദഗ്ധ സമിതിയുടെ പരിശോധന പ്രകാരമാണ് ഷാർജയിലെ ഒരു കമ്പനിയെ ഏല്പിച്ചത്. കേന്ദ്ര സഹായത്തോടെയും ബാങ്ക് ലോൺ എടുത്തുമാണ് പണം സമാഹരിച്ചത്. അനുബന്ധമായി 32 ഡീലക്സ് മുറികളുള്ള മറീന ഹൗസും നിർമ്മിച്ചു , 2008 ൽ മറീനയ്ക്ക് മുഖ്യമന്ത്രി അച്ചുതാനന്ദൻ തറക്കല്ലിടുകയും 2010 ൽ പ്രതിരോധ മന്ത്രി എകെ ആന്റണി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു എന്നും ചെറിയാൻ ഫിലിപ് വ്യക്തമാക്കി.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...