Connect with us

Hi, what are you looking for?

Exclusive

റഹീമിന്റെ സ്ത്രീപക്ഷം പൊളിച്ചടുക്കി .. അണ്ണാക്കിൽ പിരി വെട്ടി റഹീം

വിസമയ കേസിൽ ഭർത്താവ് ‌കിരൺകുമാറിന് ശിക്ഷ വിധിച്ചത് സർക്കാരിന്റെ വിജയമെന്ന പ്രതികരണവുമായി എ എ റഹീം എംപി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കു വെയ്ക്കുകയുണ്ടായി . പ്രതിയെ ജോലിയിൽനിന്നും പിരിച്ചുവിട്ട് അസാധാരണവും ശക്തവുമായ നടപടി പ്രാഥമിക ഘട്ടത്തിൽ തന്നെ സർക്കാർ ആരംഭിച്ചുഎന്നും പ്രോസിക്യൂട്ടറെ നിയമിച്ചു സമയബന്ധിതമായി കുറ്റപത്രം നൽകി., പഴുതടച്ച നീക്കത്തിലൂടെ അതിവേഗം പരമാവധി ശിക്ഷ ഉറപ്പാക്കി സംസ്ഥാന സർക്കാർ മാതൃകാപരമായ ഇടപെടലാണ് നടത്തിയത് എന്നുമായിരുന്നു റഹീമിന്റെ കുറിപ്പ്.
റഹീമിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ..
വിസ്മയ കേസിൽ സംസ്ഥാന സർക്കാർ എത്രവേഗമാണ് നീതി നിർവഹണം പൂർത്തിയാക്കിയത്. പിണറായി സർക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയമാണിത്. അങ്ങേയറ്റം മാതൃകാപരം. സ്ത്രീധനം കേരളത്തിന് ശാപമാണ്. വിസ്മയയുടെ ദാരുണമായ വിയോഗത്തിന് ശേഷം ആ വീട്ടിലെത്തിയപ്പോൾ പിതാവും സഹോദരനും പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു. ‘ആർക്കും ഈ ഗതി വരരുത്’.

തീർച്ചയായും സർക്കാർ നീക്കം ആ ലക്ഷ്യത്തോടെ തന്നെയായിരുന്നു. പ്രതിയെ ജോലിയിൽനിന്നും പിരിച്ചുവിട്ട് അസാധാരണവും ശക്തവുമായ നടപടി പ്രാഥമിക ഘട്ടത്തിൽ തന്നെ സർക്കാർ ആരംഭിച്ചു. പ്രോസിക്യൂട്ടറെ നിയമിച്ചു. സമയബന്ധിതമായി കുറ്റപത്രം നൽകി. പഴുതടച്ച നീക്കത്തിലൂടെ അതിവേഗം പരമാവധി ശിക്ഷ ഉറപ്പാക്കി സംസ്ഥാന സർക്കാർ മാതൃകാപരമായ ഇടപെടലാണ് നടത്തിയത്.നിയമ നടപടികൾക്ക് പുറമേ സാമൂഹിക അവബോധവും നമുക്ക് ശക്തിപ്പെടുത്തണം. സ്ത്രീധനം എന്നത് ഏറ്റവും മോശപ്പെട്ട പ്രവണതയാണെന്ന് ആവർത്തിച്ചു നമ്മൾ ജനങ്ങളെ ഓർമപ്പെടുത്തണം. സ്ത്രീപക്ഷ സർക്കാരിന് അഭിവാദ്യങ്ങൾ.

റഹീമിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു . ഇനി കാര്യത്തിലേക്ക് വരാം . ഇവിടെ വിസ്മയ കേസിൽ സ്ത്രീപക്ഷ സർക്കാർ എന്നുറക്കെ പ്രഖ്യാപിച്ച റഹീം സർ ഇപ്പോൾ ഈ കാണിക്കുന്ന ആവേശം എന്തായാലും കൊള്ളാം . എന്നാൽ ചില സന്ദർഭങ്ങളിൽ മാത്രം പ്രതികരിക്കുന്ന ഈ പ്രത്യേക തരം മാണിയെ ഉൾക്കൊള്ളാൻ എത്ര ശ്രമിച്ചിട്ടും കഴിയുന്നില്ല.
വിസ്മയ കേസിൽ വിധി വന്നപ്പോൾ നാവനക്കാൻ തോന്നിയ റഹീം ഉറക്കെ പറയുന്ന ഈ സ്ത്രീ പക്ഷ സർക്കാരിന്റെ മുന്നിൽ ഇന്നും നീതി കിട്ടാത്ത ഒരു അതിജീവിതയായ നടി കോടതി കയറിയിറങ്ങുന്നുണ്ട് എന്ന് മറക്കരുത്. അവൾ ഈ സർക്കാരിനെതിരെ പോലും ഹർജിയുമായി കോടതിക്ക് മുന്നിലെത്തണമെങ്കിൽ റഹീം പറയുന്ന സ്ത്രീ പക്ഷ സർക്കാരിന്റെ മഹത്വം എത്രത്തോളമുണ്ടാകും . അതുകൊണ്ട് പൊന്നു റഹീമേ ഇനിയും ഇത്തരം തമാശകൾ എഴുന്നള്ളിക്കരുത് എന്നൊരു അപേക്ഷയുണ്ട്. എന്തായാലും വിസ്മയ കേസിൽ പോസ്റ്റിട്ടു തകർത്ത റഹീം കഴിഞ്ഞ ദിവസം ഒരു കൊച്ചു കുട്ടി പോപ്പുലർ ഫ്രണ്ട് റാലിക്കിടെ നടത്തിയ പരാക്രമങ്ങൾ കണ്ടില്ലേ എന്നൊരു ചോദ്യം കൂടി ബാക്കിയുണ്ട്. . പ്രായപൂർത്തിയാകാത്ത ആ കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളികൾ നടത്തിയപ്പോൾ എന്തുകൊണ്ട് റഹീം ഒരു പ്രതികരണവും നടത്തിയില്ല. അതോ പോപ്പുലർ ഫ്രണ്ടിനെ റഹീം സാറിനു പേടിയാണോ ? അതുമല്ല എങ്കിൽ ഇതും സർക്കാരിന്റെ ഭരണ നേട്ടങ്ങളുടെ പട്ടികയിൽ വരുമോ ? എന്തായാലും നമ്മുടെ സംസ്ഥാന സർക്കാർ മൗനം പാലിച്ചാലും ഈ കൊലവിളിക്ക് കേന്ദ്രം അടങ്ങിയിരിക്കുമെന്നു ഇവിടെത്തെ സാധാരണക്കാരായ ജനങ്ങൾ കരുതുന്നില്ല. എന്തായാലും കഴിഞ്ഞ ദിവസം ഇതിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കുട്ടികളെ രാഷ്ട്രീയ പാർട്ടികളുടെ റാലികളിൽ പങ്കെടുപ്പിക്കുന്നതും മുദ്രാവാക്യം വിളിപ്പിക്കുന്നതും നിരോധിക്കേണ്ടതല്ലേയെന്ന്​ ഹൈക്കോടതി ചോദിച്ചു. കുട്ടികളെ പാർട്ടിയുടെ റാലികളിൽ പങ്കെടുപ്പിച്ച് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിക്കുന്നത് പുതിയ പ്രവണതയാവുകയാണെന്ന്​ ജസ്റ്റിസ്​ പി. ഗോപിനാഥ്​ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ ജനമഹാ സമ്മേളനം നടന്നത്. ആ ദിവസമാണ് പോപ്പുലർ ഫ്രണ്ട് റാലിയിൽ ഒരു കൊച്ചു കുട്ടി ആക്രമണ സ്വഭാവമുള്ളതും പ്രകോപനപരവുമായ മുദ്രാവാക്യം വിളിച്ചത്. ‘ഈ നാട്ടിലെ ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കാലന്മാരാണ് ഞങ്ങൾ എന്നായിരുന്നു ആ കുട്ടിയുടെ മുദ്രാവാക്യത്തിന്റെ ഉള്ളടക്കം. ഒരു പ്രവർത്തകന്റെ തോളിലേറിയാണ് കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിക്കുന്നത്.
അതേസമയം കുട്ടി വിളിച്ചത് സംഘാടകർ നൽകിയ മുദ്രവാക്യമല്ലെന്നാണ് പോപ്പുലർ ഫ്രണ്ടിന്റെ വിശദീകരണം. കുട്ടി വിളിക്കുന്ന മുദ്രവാക്യം മുതിർന്നവർ ഏറ്റുവിളിക്കുന്നതും വീഡിയോയിലുണ്ട്. വീഡിയോ ഇന്നലെയാണ് ശ്രദ്ധയിൽപ്പെട്ടത്, ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി .അന്നേദിവസം തന്നെ വിശ്വഹിന്ദുപരിഷത്തിന്റെ യുവജന വിഭാഗമായ ബജ്‌റംഗ് ദളിന്റെയും റാലി നടന്നിരുന്നു. ഒരേസമസയത്താണ് ഇരു സംഘടനകളും നേരത്തെ പ്രകടനങ്ങൾ നിശ്ചയിച്ചത്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...