Connect with us

Hi, what are you looking for?

Exclusive

പിസി ജോർജിന് ജാമ്യം

പിസി ജോർജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി .
മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നാരോപിച്ച കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി.വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്ന് പി സി ജോർജ് ഹർജിയിൽ പറയുന്നുണ്ട്.
മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹർജിയിൽ പറഞ്ഞിരുന്നു .വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിൽ നടന്ന പ്രസംഗം ആണ് വിവാദമായത് . നേരത്തെ തിരുവനന്തപുരത്തു ഹിന്ദു മഹാസമ്മേളനത്തിൽ പ്രസംഗിച്ചതിനെതിരെ തിരുവനന്തപുരം ഫോർട്ട് പോലീസ് മതവികാരം വ്രണപ്പെടുത്തി എന്ന പേരിൽ കേസെടുക്കുകയും പിസി ജോർജിനെ വീട്ടിൽ വെച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തു എത്തിയ ഉടനെ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയെങ്കിലും പോലീസിനെ നാണം കെടുത്തി ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ ജാമ്യവ്യവസ്ഥകൾ ലംഘിച്ചു എന്ന പറഞ്ഞു പിസി ജോർജിന്റെ ജാമ്യം ക്യാൻസൽ ചെയ്യാൻ വേണ്ടി പ്രോസിക്യൂഷൻ ഹർജി കൊടുക്കുകയും അതിന്റെ വിധിക്കായി മാറ്റിവെക്കുകയും ചെയ്തിരിക്കുകയാണ്.ഇതിനിടയിലാണ് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ച കൊണ്ട് ഉത്തരവായിരിക്കുന്നത്.ഇത് പിണറായി സർക്കാരിനും പോലീസിനും ശക്തമായ തിരിച്ചടിയാണ്.പിസി ജോർജിന്റെ രോമത്തിൽ തൊടാൻ പോലീസിനോ പിണറായിക്കോ കഴിയില്ലെന്ന് വീണ്ടും തെളിഞ്ഞരിക്കുകയാണ്.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...