ഒരു വൈദികനെ നികൃഷ്ട ജീവി എന്ന് വയ്ക്കുന്ന അത്രയും മലീമസമായ വാക്കാണോ പട്ടി എന്നത് എന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു . കേരളത്തിൽ ഏറ്റവും മലീമസമായ പദപ്രയോഗങ്ങൾ നടത്തിയിട്ടുള്ള മുതിർന്ന നേതാവാണ് പിണറായി വിജയൻ എന്നും അങ്ങനെ സംസാരിക്കുന്ന ഒരു നേതാവ് ഭരിക്കുമ്പോഴാണ് കലാപാഹ്വാനത്തെക്കുറിച്ച കോൺഗ്രസിനെ പഠിപ്പിക്കാൻ സിപിഎം ശ്രമിക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പിണറായി വിജയനെതിരായി ഒരു ഉപമ പറഞ്ഞാൽ ആര് കലാപം നടത്തുമെന്നാണ് സിപിഎം കരുതുന്നതെന്നും രാഹുൽ പരിഹസിച്ചു.
സുധാകരൻ പട്ടി എന്ന് ഉപമ പറഞ്ഞതിനെ വിവാദമാക്കുന്നവർക്കുള്ള കിടിലൻ മറുപടിയും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പട്ടി എന്നത് അത്ര നികൃഷ്ടമായ വാക്കാണെങ്കിൽ സിപിഎമ്മിലെ തന്നെ തല മുതിർന്നനേതാവായ വി എസ് അച്യുതാനന്ദനെ വെട്ടിയരിഞ്ഞ് പട്ടിക്കിട്ടു കൊടുക്കണമെന്ന് സിപിഎം നേതാവ് എം സ്വരാജ് പറഞ്ഞതായി ഒരിക്കൽ വി എസ് തന്നെ ആരോപണമുന്നയിക്കുകയുണ്ടായി. അത്രയും നികൃഷ്ടമായ കാര്യം പറഞ്ഞ സ്വരാജിനെതിരെ സിപിഎം എന്ത് നടപടിയാണ് എടുത്തെതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. നാവിനു യാതൊരു ലൈസൻസും ഇല്ലാത്ത എം എം മാണിയുടെ പരാമര്‍ശങ്ങള്‍ക്കെതിരെയും രാഹുൽ മാങ്കൂട്ടത്തിൽ ആഞ്ഞടിച്ചു.
ചർച്ചയിൽ സിപിഎമ്മിന്റെ നാവിനു കൂച്ചു വിലങ്ങിട്ട രാഹുൽ മാങ്കൂട്ടത്തിലിന്റെ വാക്കുകളുടെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ …
You May Also Like
Sticky Post
നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...
Sticky Post
എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...
Kerala
സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....
Sticky Post
ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്കുമാറും തമ്മിലുള്ള വാക്പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...