Connect with us

Hi, what are you looking for?

Exclusive

വർഗീയതയ്ക്കെതിരായ സമരം മതവിശ്വാസത്തിനെതിരായ സമരല്ലെന്ന് എം.എ. ബേബി

വർഗീയതയ്ക്കെതിരായ സമരം മതവിശ്വാസത്തിനെതിരായ സമരമല്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു. ഇ.എം.എസ്. പഠനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നടന്ന വർഗീയരാഷ്ട്രീയം: ചരിത്രവും വർത്തമാനവും പ്രഭാഷണത്തിലും പുസ്തക പ്രകാശനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. മതവിശ്വാസികളെ ഉൾപ്പെടുത്തി വേണം വർഗീയതയ്ക്കെതിരായ സമരം.

അത്യന്തം അപകടകരമായ ചരിത്രതിരുത്തലുകളാണ് നടക്കുന്നത്. പ്രതീകങ്ങളെയും വ്യക്തികളെയും വർഗീയശക്തികൾ സ്വന്തമാക്കുകയാണ് ചെയ്യുന്നത്.

ജനവിരുദ്ധ സാമ്പത്തികനയങ്ങൾ എതിർക്കുന്നത് തടയാനാണ് ജനങ്ങളെ വർഗീയമായി കുത്തിപ്പൊക്കി സംഘപരിവാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നത് . ഇതിനായി സാംസ്കാരിക ദേശീയത എന്ന ഹിറ്റ്ലറുടെ സിദ്ധാന്തമാണ് അവർ ഉപയോഗിക്കുന്നതെന്നും ബേബി കുറ്റപ്പെടുത്തി. ചടങ്ങിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.ജി. സുധാകരന്റെ ‘പട്ടിണിക്കാരുടെ ഹിന്ദുരാഷ്ട്രം’ എന്ന പുസ്തകം എം.എ. ബേബി പ്രകാശനം ചെയ്തു. സി.പി.എം. ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണൻ ഏറ്റുവാങ്ങി. ഡോ. വി.വി. കുഞ്ഞികൃഷ്ണൻ, സി. കൃഷ്ണൻ, കെ.പി. സേതുമാധവൻ, ആർ. മുരളീധരൻ, കെ.പി. സേതുമാധവൻ തുടങ്ങിയവർ സംസാരിച്ചു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...