Connect with us

Hi, what are you looking for?

Exclusive

ഇനിയൊന്നും നോക്കില്ല ഞാന്‍, സിപിഎമ്മിന്റെ അഴിമതി എണ്ണിയെണ്ണി പുറത്തുപറയും: മമത ബാനര്‍ജി

സർക്കാർ സ്‌കൂൾ നിയമന അഴിമതിയുമായി തൃണമൂൽ കോൺഗ്രസ് സെക്രട്ടറി ജനറൽ പാർത്ഥ ചാറ്റർജിയുടെ പേര് ഉൾപ്പെട്ടിരിക്കെ സിപിഎമ്മിനോട് പൊട്ടിത്തെറിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സിപിഎമ്മിന്റെ ഭരണകാലത്തെ നിയമനങ്ങളിലെ അനധികൃത ഇടപെടലുകൾ പുറത്തുകൊണ്ടുവരുമെന്നാണ് മമതയുടെ ഭീഷണി.
രാഷ്ട്രീയ മര്യാദ കാണിച്ചതുകൊണ്ടുമാത്രമാണ് ഇതുവരെ താൻ ഒന്നും പറയാതിരുന്നതെന്നും ഇനി തുറന്നുപറയുമെന്നുമാണ് മമത പറഞ്ഞിരിക്കുന്നത്. സർക്കാർ ജോലി കിട്ടാൻ സിപിഎം എഴുതിക്കൊടുത്ത ഒരു വെള്ള പേപ്പർ മാത്രം മതിയായിരുന്ന കാലമുണ്ടായിരുന്നെന്ന് മമത പറഞ്ഞു. സിപിഎം നടത്തിയ എല്ലാ അഴിമതികളും ഒന്നൊഴിയാതെ താൻ വെളിപ്പെടുത്തുമെന്നും മമത പറഞ്ഞു. പാർത്ഥ ചാറ്റർജിക്കെതിരെ അഴിമതി ആരോപണം വന്നതോടെ സിപിഎം തൃണമൂലിനെതിരെ തിരിഞ്ഞിരുന്നു. ഇതാണ് മമതയെ പ്രകോപിപ്പിച്ചത്. അഴിമതി ആരോപണം സിപിഎം തൃണമൂലിനെതിരെ രാഷ്ട്രീയായുധമാക്കുമെന്ന ഭയമുള്ളതുകൊണ്ടു തന്നെ മമത സിപിഎമ്മിനെ കടന്നാക്രമിക്കുകയായിരുന്നു.

ജംഗൽ മഹലിലെ ജാർഗ്രമിൽ തൃണമൂൽ റാലിയിൽ പങ്കെടുത്തുകൊണ്ടായിരുന്നു സിപിഎമ്മിനെതിരെ മമത ഭീഷണി മുഴക്കിയത്. ‘ബംഗാൾ രാഷ്ട്രീയത്തിൽ രണ്ട് സഹോദരൻമാർ ഉണ്ടെന്നും ബംഗാളിലെ വോട്ടർമാർക്ക് അതറിയാമെന്നും മമത പറഞ്ഞു. സിപിഎമ്മും ബിജെപിയും തമ്മിൽ ബന്ധമുണ്ടെന്നാണ് മമത ആരോപിക്കുന്നത്. സിപിഎമ്മും ബിജെപിയും വികസനപ്രവർത്തനങ്ങൾ തടയാൻ ശ്രമിക്കുന്നുവെന്നും മമത പറയുന്നു. തൃണമൂലിലെ രണ്ട് നേതാക്കളാണ് സ്‌കൂൾ നിയമന അഴിമതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. പ്രദേഷ് അധികാരിയുടെ പേരും അഴിമതിയുമായി ബന്ധപ്പെട്ട് ഉയർന്നുകേൾക്കുന്നുണ്ട്. 2014- 2021 കാലയളവിൽ സർക്കാർ, സർക്കാർ എയ്ഡഡ് സ്‌കൂളുകളിലെ നിയമനത്തിലാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്. അഴിമതി പുറത്തുവന്നതോടെ സിപിഎമ്മും ബിജെപിയും തൃണമൂലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ബംഗാളിൽ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് തൃണമൂൽ നേതാക്കൾക്ക് മേലുള്ള അഴിമതി ആരോപണം വീണ് കിട്ടിയ അവസരമാണ്. ബംഗാളിൽ ഇടം കണ്ടെത്താൻ അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കൾ നേരിട്ടെത്തിയിരുന്നെങ്കിലും തൃണമൂലിന് മുന്നിൽ പരാജയപ്പെടുകയായിരുന്നു.അതുകൊണ്ടുതന്നെ അഴിമതി ആരോപണം ചർച്ചയിൽ നിർത്തി തൃണമൂലിനെതിരെ നീക്കം നടത്താനാണ് ബിജെപിയുടെ നിലവിലെ നീക്കം. മന്ത്രി കൂടിയായ പാർത്ഥ ചാറ്റർജിയെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സിബിഐ ആയിരിക്കും ചോദ്യം ചെയ്യുക. പാർത്ഥയെ ചോദ്യം ചെയ്യാനുള്ള സജ്ജീകരണം നടത്തിക്കഴിഞ്ഞിട്ടുണ്ടെന്നാണ് വിവരം. സ്‌കൂൾ നിയമന അഴിമതി നടക്കുന്ന സമയത്ത് പാർത്ഥ ചാറ്റർജി വിദ്യാഭാസ മന്ത്രിയായിരുന്നു.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...