Connect with us

Hi, what are you looking for?

Exclusive

മനുഷ്യത്വമില്ലാത്ത മോദി സർക്കാർ ചെയിതു കൂട്ടിയിരിക്കുന്നത് കണ്ണില്ലാ ക്രൂരതകൾ

മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധി പേർക്ക് ഇന്നും മോചനം അകലെയാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാജിഗാന്ധി വധക്കേസിൽ പേരറിവാളന് സുപ്രീം കോടതി മോചനം അനുവദിച്ചതിന് പിന്നാലെയാണ് എംഎ ബേബിയുടെ പ്രതികരണം. 30 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ചതിന് ശേഷമാണ് പേരറിവാളന്റെ മോചനം. എന്നാൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം, പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ അടക്കം നൂറ് കണക്കിന് പേർ ഇപ്പോഴും ജയിലിൽ കിടക്കുകയാണെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടുന്നു

. എംഎ ബേബിയുടെ കുറിപ്പ് വായിക്കാം: രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ ജയിൽമോചിതനാകുന്നത് മനുഷ്യാവകാശങ്ങളെ ബഹുമാനിക്കുന്ന എല്ലാവർക്കും ആശ്വാസം ഉള്ള കാര്യമാണ്. രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബെൽറ്റ് ബോംബിൽ ഉപയോഗിച്ച രണ്ടു ബാറ്ററി വാങ്ങി നല്കി എന്നായിരുന്നു പേരറിവാളനെതിരായ ആരോപണം. ഈ ബാറ്ററി എന്തെങ്കിലും അക്രമത്തിന് ഉപയോഗിക്കാനാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ തന്നെ പിന്നീട് മൊഴി നൽകി. എന്തായാലും മുപ്പത്തിയൊന്നു വർഷങ്ങളാണ് പേരറിവാളൻ ജയിലിൽ കഴിഞ്ഞത്. ഈ മോചനത്തിനായി ഇടവേളകളില്ലാതെ യത്നിച്ച പേരറിവാളൻറെ അമ്മ അർപ്പുതം അമ്മാളാണ് ഈ മോചനത്തിന് പിന്നിലെ ശക്തി! രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്നവരോട് അദ്ദേഹത്തിന്റെ മകൾ പ്രിയങ്ക ഗാന്ധി പൊറുത്തിട്ടും നമ്മുടെ ഭരണകൂടം പൊറുത്തില്ല. ഒടുവിൽ തമിഴ്നാട് സർക്കാർ പേരറിവാളന് ജയിൽമോചനം നല്കാൻ തീരുമാനിച്ചു. എന്നിട്ടും തമിഴ്നാട് ഗവർണറും നരേന്ദ്ര മോദി സർക്കാരും പേരറിവാളൻറെ മോചനം തടയാൻ ആവുന്നത് ശ്രമിച്ചു. രാജീവ് ഗാന്ധിയോട് എന്തെങ്കിലും സ്നേഹമുള്ളതുകൊണ്ടല്ല, ആർഎസ്എസുകാരുടെ നേതൃത്വത്തിലുള്ള സർക്കാർ പേരറിവാളൻ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നത് തടയാൻ നോക്കിയത്. മനുഷ്യാവകാശങ്ങളിൽ വിശ്വസിക്കാത്തവരായതിനാലാണ് ആർഎസ്എസുകാർ പേരറിവാളൻ ജയിലിൽ തന്നെ കിടക്കട്ടെ എന്നു ശഠിച്ചത്. ഒടുവിൽ സുപ്രീം കോടതിയുടെ കർശനമായ ഇടപെടലോടെ പേരറിവാളൻ ഇന്ന് പുറത്തിറങ്ങി. പേരറിവാളൻറെ മോചനത്തിൽ ദുഃഖവും നിരാശയും ഉണ്ടെന്നു പ്രതികരിച്ച കോൺഗ്രസ് മനുഷ്യാവകാശലംഘനങ്ങളുടെ അവരുടെ നീണ്ട ചരിത്രത്തെ ഓർമിപ്പിച്ചു. കോൺഗ്രസ് എന്നും കോൺഗ്രസ് തന്നെ! പക്ഷേ, മോദി സർക്കാർ തടവിൽ വച്ചിരിക്കുന്ന നിരവധിപേർക്ക് ഇന്നും മോചനം അകലെയാണ്. ദില്ലി സർവകലാശാല അധ്യാപകനായ ജി എൻ സായിബാബ, ജെഎൻയു വിദ്യാർത്ഥികളായ ഉമർ ഖാലിദ്, ഷർജീൽ ഇമാം, പത്രപ്രവർത്തകനായ സിദ്ദിഖ് കാപ്പൻ, മനുഷ്യാവകാശ പ്രവർത്തകരായ ഗൗതം നൗലാഖ, ആനന്ദ് തെൽതുംബ്ഡെ, റോണ വിൽസൺ, കവി വരവര റാവു തുടങ്ങി നൂറു കണക്കിന് ആളുകളെയാണ് നരേന്ദ്ര മോദി സർക്കാർ ജയിലിലടച്ചിരിക്കുന്നത്. ഇന്ത്യയിലെ ജനാധിപത്യ രാഷ്ട്രീയ പ്രവർത്തനത്തെ ഭയപ്പെടുത്തി അമർച്ച ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. പേരറിവാളൻ പുറത്തിറങ്ങുമ്പോൾ പുറത്തിറങ്ങാത്ത നൂറു കണക്കിന് ആളുകളെയാണ് നാം ഓർക്കേണ്ടത്. ഇന്ത്യയിലെ തടവറയിൽ ഇത്തരത്തിൽ ഇട്ടിരിക്കുന്നവരിൽ ബഹുഭൂരിപക്ഷവും മതന്യൂനപക്ഷ, ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരാണ് എന്നത് പറയാതിരിക്കാനുമാവില്ല. ഇവർ തടവറയിൽ കിടക്കുന്നത് എന്നുവേണമെങ്കിലും മറ്റു ജനാധിപത്യ വാദികളുടെ നേരെയും ഈ ഭീഷണി ഉയരാം എന്നു കാണിക്കാനാണ്”.

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...