Connect with us

Hi, what are you looking for?

Cinema

തൃക്കാക്കര ‘സ്റ്റാർ’ മണ്ഡലം;  ഉമക്ക് പിന്തുണ പ്രഖ്യാപിച്ച് താരം

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ (Thrikkakara By-Election)  മലയാള സിനിമാ മേഖലയ്ക്ക് (Malayalam Film)  എന്തു കാര്യം എന്ന് ചിന്തിക്കാൻ വരട്ടെ. കേരളത്തിലെ സ്റ്റാർ മണ്ഡലമായി മാറിയിരിക്കുകയാണ് തൃക്കാക്കര. ഇത്തവണ തൃക്കാക്കരയിൽ സിനിമാ താരങ്ങളുടെ (Film Stars) നീണ്ടനിരയാണ് വോട്ടർ പട്ടികയിൽ ഉള്ളത്. മമ്മൂട്ടി,​ ദുൽഖർ സൽമാൻ,​ കാവ്യാ മാധവൻ, സിദ്ദിഖ്, ജനാർദ്ദനൻ, ഹരിശ്രീ അശോകൻ, ബാലചന്ദ്ര മേനോൻ എന്നിങ്ങനെ നീളുകയാണ് തൃക്കാക്കരയിലെ സ്റ്റാർ വോട്ടർമാരുടെ പട്ടിക. ഇവരിൽ ആരൊക്കെ ഇത്തവണ ഷൂട്ടിങ് തിരക്കുകൾ മാറ്റിവെച്ച് വോട്ട് ചെയ്യാനെത്തുമെന്നാണ് ഇനി കണ്ടറിയേണ്ടത്. കുഞ്ചൻ,​ ബോബൻ ആലുമ്മൂടൻ, ഭാമ, റിമ കല്ലിങ്കൽ, നിഷ സാരംഗ്, സജിത മഠത്തിൽ, ലക്ഷ്മി പ്രിയ, സംവിധായകനും അഭിനേതാവുമായ ലാൽ,​ ആഷിഖ് അബു, കെ ജി ജോർജ്, സംഗീത സംവിധായകരായ ബിജിപാൽ, ഷാൻ റഹ്‌മാൻ തുടങ്ങിയവർ മണ്ഡലത്തിലെ താമസക്കാരാണ് . മമ്മൂട്ടിക്കും മകൻ ദുൽഖറിനും പൊന്നുരുന്നി സി കെ എസ് സ്കൂളിലെ ബൂത്തിലാണ് വോട്ട്. കാവ്യാ മാധവന്റെ വോട്ട് വെണ്ണല ഗവ. ഹൈസ്കൂളിലെ ബൂത്തിലാണ്. സംവിധായകൻ രഞ്ജിത്തിന് വാഴക്കാല ഒലിക്കുഴിയിലെ 137-ാം നമ്പർ ബൂത്തിലും സംവിധായകൻ ലാലിന് പടമുകളിലെ 128-ാം നമ്പർ ബൂത്തിലുമാണ് സമ്മതിദാനാവകാശം. നടൻ സിദ്ദിഖും മകൻ ഷഹീൻ സിദ്ദിഖും പാലച്ചുവട് 142-ാം നമ്പർ ബൂത്തിലായിരിക്കും വോട്ട് രേഖപ്പെടുത്തുക. റിമ കല്ലിങ്കലിനും ആഷിഖ് അബുവിനും കരുമക്കാട്ടും ഹരിശ്രീ അശോകന് ചെമ്പുമുക്കിലെ 132ാം നമ്പർ ബൂത്തിലുമാണ് വോട്ട്. ഭാമയ്ക്ക് വോട്ട് ഭാരത് മാതാ കോളേജിൽ. സജിത മഠത്തിൽ, ബോബൻ ആലുമ്മൂടൻ, നിഷ സാരംഗ് എന്നിവർ ഇടച്ചിറ, തെങ്ങോട് എന്നിവിടങ്ങളിലാണ് വോട്ട് ചെയ്യുക.

 ഉമ തോമസിന് എല്ലാ വിധ ആശംസകളും പിന്തുണയും നൽകിയിട്ടുണ്ട്  മമ്മൂട്ടി. കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യർത്ഥന നടത്തിയപ്പോഴാണ് ഉമാ തോമസിന് താരം എല്ലാ വിധ പിന്തുണയും ആശംസയും അറിയിച്ചത്.എക്കാലത്തും പി.ടി ക്ക് പൂർണ പിന്തുണ നൽകിയ വ്യക്തിയാണ് മമ്മൂട്ടിയെന്നും അത് തനിക്കും ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉമ തോമസ് പറഞ്ഞു.

എറണാകുളം എം.പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ വോട്ട് നേടിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടറാണ് മമ്മൂട്ടി. മഹാരാജാസിലെ പഠന കാലം മുതൽ പി.ടി.തോമസുമായും ഏറെ ആത്മബന്ധം സൂക്ഷിച്ചിരുന്ന ആളാണ് മമ്മൂട്ടി. നടൻ രമേഷ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു. പി.ടി തോമസിന്റെ പരമാവധി സുഹൃത്തുക്കളെ നേരിൽ കാണാൻ ശ്രമിക്കുമെന്നുമ ഉമാ തോമസ് പറഞ്ഞിരുന്നു .

You May Also Like

Sticky Post

നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ ഗണേഷ് കുമാര്‍ ആദ്യമായി സജി ചെറിയാന്റെ കീഴിലുള്ള സിനിമയില്‍ കണ്ണിവച്ചു. സിനിമ സ്വതന്ത്രമായ വകുപ്പല്ലെങ്കിലും അത് മാത്രം വേണമെന്നാണ് ആവശ്യം. ഗണേഷ് ആവശ്യം ഉന്നയിച്ചതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍...

Sticky Post

എല്ലാ അർത്ഥത്തിലും കേരളം ഞാൻ പിടിച്ചടക്കി എന്ന സന്ദേശമാണ് നവകേരള യാത്രയിലൂടെ പിണറായി വിജയൻ ജനങ്ങൾക്ക് നൽകുന്നതെന്ന് പാണ്ഡ്യാല ഷാജി. ജനാധ്യപത്യപരമായല്ല സ്വേച്ഛാധിപത്യഭരണമാണ് പിണറായിയുടെ അജണ്ട. കേരളം കണ്ട ഏറ്റവും വലിയ ആഭാസനും...

Kerala

സത്യം സത്യമായി വിളിച്ചു പറഞ്ഞ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് കിട്ടിയത് എട്ടിന്റെ പണി. നവകേരള സദസിന് ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടറെ മാറ്റും. പത്താംക്ലാസ് പരീക്ഷയിൽ വാരിക്കോരി മാർക്കിടുന്നുവെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്....

Sticky Post

ചുമതലയേറ്റെടുക്കുന്നതിനു മുൻപേ തുടങ്ങിയതാണ് ആന്റണി രാജുവും ഗണേഷ്‌കുമാറും തമ്മിലുള്ള വാക്‌പോര്. വാക് പോര് കൂടിക്കൂടി അവസാനം തമ്മിൽ കണ്ടാൽ ഗണേശനെ ഇപ്പൊ തീർക്കുമെന്ന അവസ്ഥയിലാണ്. ഗണേശനാകട്ടെ യാതൊരു കൂസലുമില്ല. പാർട്ടിക്കും തലവേദനയാണ് ഇപ്പോഴത്തെ...